Image

'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)

ശങ്കര്‍ ഒറ്റപ്പാലം Published on 04 August, 2020
'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)
മലയാളിയെ സംബന്ധിച്ചിടത്തോളം യാത്രകള്‍, പ്രവാസം ഒക്കെ ഒരു ഹരമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ച് അത്യാവശ്യം വിദ്യാഭ്യാസം ഒക്കെ നേടിക്കഴിഞ്ഞാല്‍ പിന്നെ മലയാളി അവന്റെ സ്വപ്നസാക്ഷാത്ക്കാരവും, സാമ്പത്തികഭദ്രതയും എല്ലാം മുന്‍കൂട്ടി കണ്ട്, മറുനാടന്‍ ജീവിതമോ, പ്രവാസ ജീവിതമോ ഒക്കെ തിരഞ്ഞെടുത്ത് ഓരോ ഇടങ്ങളിലേക്ക് ചേക്കേറുന്നു. ഇന്ത്യയിലെ തന്നെ പല ദിക്കിലേക്കും, വിദേശരാജ്യങ്ങളിലെ പല ദിക്കിലേക്കും.

ഇന്ന് ഏറ്റവും കൂടുതല്‍ പ്രവാസികളുളളത് മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലാണെന്ന് കരുതുന്നു. ഇവിടങ്ങളിലൊന്നും പൊതുവെ വിദേശികള്‍ക്ക് പൗരത്വം കൊടുക്കാറില്ല.
എന്നാല്‍ അമേരിക്ക, കാനഡ തുടങ്ങിയ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചേക്കേറുന്നവര്‍ ഭൂരിഭാഗവും മിക്കവാറും തിരിച്ചുവരാറില്ല. അവര്‍ നാടിന്റെ ഓര്‍മ്മകളുമായി അതാതു രാജ്യങ്ങളില്‍ പൗരത്വം സ്വീകരിച്ചുളളൊരു പ്രവാസ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞുകൂടുന്നു.

ജ•നാടിന്റെ തീഷ്ണമായ ഓര്‍മ്മകളില്‍ ഞാനും മൂന്നു പതിറ്റാണ്ടിലധികം ജീവിച്ചു തീര്‍ത്തത് മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലാണ്. വല്ലാത്തൊരു മടുപ്പുതോന്നി തുടങ്ങിയപ്പോള്‍ തിരിച്ചുപോരുകയും ചെയ്തു.

വ്യക്തിപരമായ ചില കാരണങ്ങളാല്‍, സഹധര്‍മ്മിണി മുംബൈയിലെ ഒരു സ്‌കൂളില്‍ പ്രധാനാദ്ധ്യാപികയായി ജോലി നോക്കുന്നതു കൊണ്ടും താല്ക്കാലികമായി ഒരു മറുനാടന്‍ മലയാളിയായി. എങ്കിലും ഇന്ന് എന്റെ സ്വദേശമായ ഒറ്റപ്പാലം അത്ര വിദൂരമല്ല. പ്രകൃതിസുന്ദരമായ കൊങ്കണ്‍ തീരത്തു കൂടെ 18-20 മണിക്കൂര്‍ സമയത്തെ ട്രെയിന്‍ യാത്ര മാത്രമാണുളളത്. ഓരോ യാത്രയും മനസ്സിനു കുളിര്‍മ്മയേകുന്ന അനുഭവങ്ങളാണ്. ഹരിതാഭയില്‍ കുളിച്ചു നില്ക്കുന്ന പര്‍വ്വതനിരകളും, ജലാശയങ്ങളും, പുഴകളും, കായലുകളുമൊക്കെ മിന്നിമറയുന്ന കാഴ്ചകള്‍ കണ്ടാസ്വദിച്ച്, ഗോവയും, കര്‍ണ്ണാടകവും കടന്ന് ട്രെയിന്‍ കേരളത്തിലേക്കു കടക്കുമ്പോള്‍ ഏതൊരു മലയാളിയുടെയും മനസ്സ് കുളിരണിയുന്നു.

നാട്ടില്‍ ഒരു ഭക്തനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വേളകളില്‍ നല്ല മനശ്ശാന്തിയും, അവാച്യമായൊരു അനുഭൂതിയും അനുഭവപ്പെടാറുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൃത്തിയും വെടിപ്പുമൊക്കെയുളള ക്ഷേത്രാന്തരീക്ഷമാണ് കേരളത്തിലേത് എന്നതില്‍ തര്‍ക്കമില്ല. അങ്ങിനെ ഗുരുവായൂര്‍ ക്ഷേത്രം ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ട്. അതുപോലെ കാടാമ്പുഴ, പാലക്കാട് പറക്കുട്ടിക്കാവ്, പല്ലശ്ശന, മീന്‍കുളത്തി ഭഗവതി ക്ഷേത്രം, പിന്നെ രാമായണമാസങ്ങളിലെ 'നാലമ്പല' സന്ദര്‍ശനങ്ങള്‍ എല്ലാം വളരെ മനശ്ശാന്തി നല്കുന്ന യാത്രകളാണ്.

അങ്ങിനെ ഒരിക്കല്‍ ഗുരുവായൂര്‍ സന്ദര്‍ശനം കഴിഞ്ഞുളളൊരു മടക്കയാത്രയിലാണ് - വാരാണസിയില്‍ പോയി 'കാശി വിശ്വനാഥനെ' കാണണം. പുണ്യമായ 'ഗംഗാസ്‌നാനം' നടത്തണം എന്നൊക്കെയൊരാഗ്രഹം മനസ്സിലുദിച്ചത്. വാരാണസിയില്‍ മുന്‍പൊരിക്കലും പോയിട്ടുമില്ല.

ഒറ്റപ്പാലത്തു വന്നശേഷം എന്റെ അമ്മയുടെ ജ്യേഷ്ഠന്റെ മകന്‍ ഉണ്ണിയോട് കാര്യം പറഞ്ഞു. അതിനെന്താ…നമ്മുടെ നാട്ടുകാരന്‍ ഒറ്റപ്പാലത്തെ രാമദാസന്‍ നായരുടെ 'കേരളാ കഫേയുണ്ട്' വാരാണസിയില്‍! നാട്ടുകാര്‍ ചെല്ലുന്നത് അവര്‍ക്കും വളരെ സന്തോഷമുളള കാര്യമാണത്രേ! അങ്ങിനെ ഉണ്ണി അവരുടെ ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും തന്നു.

ഞാന്‍ തിരിച്ചു മുംബൈയില്‍ വന്നു. കാശിയാത്രയെ പറ്റി പറഞ്ഞപ്പോള്‍ ആദ്യം സഹധര്‍മ്മിണി സമ്മതിച്ചില്ല. ഞാന്‍ പറഞ്ഞു. അവിടെ നമ്മുടെ നാട്ടുകാരന്‍ രാമദാസന്‍ നായരുടെ 'ഗഋഞഅഘ ഇഅഎസ്ല' ഉണ്ട്. നാട്ടുകാരെ, ചെല്ലുന്നവരെയൊക്കെ വളരെ സ്‌നേഹിക്കുകയും ചെയ്യുന്നവരാണ്. മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു ധരിപ്പിച്ചു. മാത്രമല്ല ഇപ്പോള്‍ പഴയപോലെ ഒന്നും അല്ല. 'ഇതാ പോയീ..ഇതാ..വന്നു' അത്രയേ ഉളളു ഇന്നത്തെ കാര്യം! അങ്ങിനെ 'മുംബൈ-വാരാണസി-മുംബൈ' ട്രെയിന്‍ ടിക്കറ്റും ബുക്ക് ചെയ്തു. യഥാസമയം വാരാണസിക്കു തിരിച്ചു.

'KERALA CAFÉ' യില്‍ LODGING സൗകര്യം ഇല്ല. ആയതിനാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തു തന്നെ ഒരു ഹോട്ടലില്‍ ഒരു റൂം ബുക്ക് ചെയ്തിരുന്നു. അങ്ങിനെ വാരാണസിയില്‍ വണ്ടിയിറങ്ങി. ഒരു വൈകുന്നേരം, പ്രസ്തുത ഹോട്ടല്‍ മുറിയിലെത്തി. കുളിയെല്ലാം കഴിഞ്ഞ ശേഷം റെഡിയായി, അവിടെ നിന്നും ഒരു ഓട്ടോയില്‍ കയറി ഗലൃമഹമ Café യിലെത്തി. ആദ്യമായി നാട്ടുകാരന്‍ ശ്രീ. രാമദാസന്‍ നായരെ കണ്ടു. ആ ഒറ്റപ്പാലത്തുകാരന്റെ സ്‌നേഹോഷ്മളമായ സാന്നിദ്ധ്യവും, സാമിപ്യവും തൊട്ടറിഞ്ഞു. ശേഷം അവിടുത്തെ രുചികരമായ കേരള ഭക്ഷണം കഴിച്ചു. നാട്ടുവിശേഷങ്ങളൊക്കെ പങ്കിട്ട ശേഷം അദ്ദേഹം വാരാണസിയിലെ കാര്യങ്ങളൊക്കെ വിശദീകരിച്ചു തന്നു.

അതികാലത്ത് തിരക്കുണ്ടാവില്ല. കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിനടുത്തുളള പ്രസിദ്ധമായ 'ഗംഗാ ആരതി' നടക്കുന്ന 'ദശാശ്വമേദഘട്ട്ല്‍' പോയി ഗംഗാസ്‌നാനം ചെയ്ത്, ശേഷം ക്ഷേത്രദര്‍ശനം നടത്താനും നിര്‍ദ്ദേശിച്ചു. വൈകീട്ട് പോയി 'ഗംഗാ ആരതി' ദര്‍ശിച്ചുകൊള്ളൂ എന്നും പറഞ്ഞു. 

ഇതുപോലത്തെ സന്ദര്‍ഭങ്ങളില്‍, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ എത്തിപ്പെടുമ്പോള്‍ നാട്ടുകാരോ, പരിചയക്കാരോ ഒക്കെ ഉണ്ടാകുന്നത് ഒരു അനുഗ്രഹവും, ആശ്വാസവുമാണെന്നും മനസ്സില്‍ തോന്നി.
അങ്ങിനെ പിറ്റേന്ന് പുലര്‍ച്ചെ തന്നെ എഴുന്നേറ്റു. ഏതാണ്ട് ഒരു കിലോമീറ്ററോളം നടന്നു. 'ദശാശ്വമേദഘട്ടില്‍' എത്തി. ഗംഗാനദി ഇരുകരയും മുട്ടി നിറഞ്ഞൊഴുകുകയാണ്. നല്ല ഒഴുക്കും ഉണ്ട്. നദിയില്‍ ബോട്ടുകളൊന്നും ഇറക്കാന്‍ പോലീസുകാര്‍ അനുവദിക്കുന്നുണ്ടായിരുന്നില്ല. ബോട്ടുകള്‍ തമ്മില്‍ കൂട്ടി കെട്ടിയിട്ട് ഒരു വലയം തീര്‍ത്ത് ഭക്തര്‍ക്ക് സുരക്ഷിതമായി സ്‌നാനം ചെയ്യാനുളള സൗകര്യം പോലീസും സെക്യൂരിറ്റി ഗാര്‍ഡുകളും ഒരുക്കിയിരുന്നു.

അങ്ങിനെ പുണ്യമായി കരുതുന്ന ഗംഗാസ്‌നാനം നിര്‍വ്വഹിച്ച് പടവുകള്‍ കയറി കുറച്ചുനേരം അവിടെ നിന്നു. നിറഞ്ഞു പരന്നൊഴുകുന്ന ഗംഗാമയിയെ ദര്‍ശിച്ചു.

ഹിമാലയത്തിന്റെ പടിഞ്ഞാറു നിന്നാരംഭിച്ച്..ഉത്തര്‍ഖണ്ഡ് സംസ്ഥാനങ്ങളിലൂടെ ഒഴുകി വടക്കേ ഇന്ത്യ കടന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നു ചേരുന്നു ഗംഗാനദി. 2,525 കി.മീ. ആണ് ഗംഗാനദിയുടെ ആകെ നീളം. മഞ്ഞുപാളികള്‍ നിറഞ്ഞ ഗംഗോത്രി, സതോപന്ദ്, ഖാട്‌ലിങ് എന്നീ മലകളില്‍ നിന്നുമാണ് ഗംഗയുടെ ഉത്ഭവം. ഈ മൂന്നു മഞ്ഞുപാളികളും ഉരുകിയൊലിച്ചുണ്ടാകുന്ന വെളളമാണ് നന്ദദേവി, തൃശൂല്‍, കേദാര്‍നാഥ്, നന്ദകോട്ട്, കാമേത്ത് എന്നീ നദികളായിത്തീരുന്നത്. ഇവയിലെ ജലമാണ് താഴെ ഗംഗയ്ക്കു കൈവഴികളായിത്തീരുന്നത്. ഭഗീരതി നദിയും, അളകനന്ദ നദിയും കൂടിച്ചേരുന്നിടത്തു നിന്ന് 'ഗംഗാനദി' ആരംഭിക്കുന്നു.
ശുദ്ധജലമായതുകൊണ്ട് ഇവിടെ ഗംഗാ ഡോള്‍ഫിനുകള്‍ കാണപ്പെടുന്നു.

ഗംഗാതീരത്തു മരിക്കുന്നതും, അവിടെ സംസ്‌ക്കരിക്കപ്പെടുന്നതും വിശുദ്ധമാണെന്നാണ് വിശ്വാസം. മറ്റെവിടെയെങ്കിലും വെച്ച് ജീവന്‍ അവസാനിച്ചാലും, ചിതാഭസ്മം ഗംഗയിലൊഴുക്കി സായൂജ്യമടയുന്നവരാണ്, ഗംഗാ സംസ്‌കാരത്തെ പിന്തുടരുന്നവര്‍.

അങ്ങിനെ തിരികെ നടന്നു കാശിവിശ്വനാഥ സന്നിധിയിലെത്തി. ഭഗവാനെ വണങ്ങി പ്രാര്‍ത്ഥിച്ചു. പ്രധാന വഴിപാടായ 'പാലഭിഷേകവും' നിര്‍വ്വഹിച്ചു. വിട ചൊല്ലി പിരിഞ്ഞു. അങ്ങിനെ ആ പുണ്യദര്‍ശനം കഴിഞ്ഞു തിരിച്ച് നാട്ടുകാരന്റെ കേരള കഫേയിലെത്തി പ്രാതല്‍ കഴിച്ചും, തിരിച്ച് ഹോട്ടല്‍ മുറിയിലെത്തി വിശ്രമിച്ചു.

വൈകുന്നേരം അഞ്ചു മണിയോടെ വീണ്ടും 'ഗംഗാ ആരതി' ദര്‍ശനത്തിനായി 'ദശാശ്വമേദഘട്ട്'ലേക്കു പുറപ്പെട്ടു. സൂര്യാസ്തമനത്തിനു ശേഷം വൈകീട്ട് 6 മണി മുതല്‍ 6.45 വരെയാണ് പ്രസിദ്ധമായ ഗംഗാ ആരതിയും, ഭജനകളും നടക്കുന്നത്. ഈ ഘട്ട്‌ന്റെ ഒരു വശത്തായി നാലഞ്ചു 'അഗോരി' സന്യാസിമാര്‍ ഇരിക്കുന്നതു കണ്ട്, അവരെ ഒന്നു കാണാമെന്നു കരുതി ആ ഭാഗത്തേക്കു നടന്നു. കഞ്ചാവിന്റെ മണവും, പുകയും നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷം. 'കഞ്ചാവു ഹുക്ക' മാറി, മാറി അവര്‍ വലിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ ഒരു സന്യാസിനിയും ഇരിപ്പുണ്ടായിരുന്നു. ആളുകളുടെ സാന്നിദ്ധ്യവും നോട്ടവുമെല്ലാം അവരെ അലോസരപ്പെടുത്തുന്നതായി എനിക്കു തോന്നു. കൂട്ടത്തില്‍ ഒരു സന്യാസി തന്റെ കയ്യിലുളള വലിയ 'ഡമ്‌രു' ഉഗ്ര ശബ്ദത്തോടെ ഇടയ്ക്കിടെ അടിക്കുന്നുണ്ട്. നാമജപങ്ങളുയരുന്ന ഗംഗാ തീരത്തെ അത് പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു. 'ഡമ്‌രുവില്‍' ഇത്രയും വലിയ ശബ്ദം ഉണ്ടാക്കാന്‍ കഴിയുമെന്ന കാര്യം ഞാന്‍ അപ്പോഴാണ് അനുഭവിച്ചറിയുന്നത്. അതിനൊരു പ്രത്യേക രീതിയും താളവും ഉണ്ടായിരുന്നു.

താമസിയാതെ ഭജനകളും, ആരവങ്ങളും ഉച്ചത്തില്‍ മുഴങ്ങി. നയനാനന്ദകരമായ ആ 'ഗംഗാ ആരതി' ഭക്തിനിര്‍ഭരായ അന്തരീക്ഷത്തില്‍ ആരംഭിച്ചുകഴിഞ്ഞു. അങ്ങിനെ ആ ധന്യ മുഹൂര്‍ത്തത്തിന് ഞാനും സാക്ഷിയായി. അന്നത്തെ ആ ദിവസം ഒരു ജ•സാഫല്യം കൈവന്നതില്‍ സായൂജ്യമടഞ്ഞ്…തിരികെ ഹോട്ടല്‍ മുറിയിലേക്കു മടങ്ങി.

ഭക്ഷണമെല്ലാം ഹോട്ടലില്‍ ലഭ്യമായിരുന്നു. പിറ്റേന്നു കാലത്ത് മുംബൈയിലേക്കുളള മടക്കയാത്രയാണ്. ശ്രീ. രാമദാസന്‍ നായരെ ഫോണില്‍ വിളിച്ചു യാത്ര പറഞ്ഞു. രാവിലെ എഴുന്നേറ്റു ഹോട്ടല്‍ ബില്ലെല്ലാം സെറ്റില്‍ ചെയ്തു റെഡിയായി. ശേഷം വാരാണസി റെയില്‍വേ സ്റ്റേഷനിലെത്തി. എന്റെ മുംബൈ ട്രെയിനില്‍ കയറി ഇരുന്നു. അവസാനമായി കാശി വിശ്വനാഥനോടും വാരാണസിയോടും വിട പറഞ്ഞു. ഞാന്‍ 

എന്റെ മുംബൈയ്ക്കുളള പ്രയാണം ആരംഭിച്ചു.
'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)'ഗംഗയും, വാരണസിയും' (ശങ്കര്‍ ഒറ്റപ്പാലം)
Join WhatsApp News
Vinod 2020-08-04 14:23:27
Superb
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക