Image

ഭൂമിപൂജയുടെ ഭാഗമായി അയോധ്യയില്‍ ചടങ്ങുകള്‍ ആരംഭിച്ചു

Published on 04 August, 2020
ഭൂമിപൂജയുടെ ഭാഗമായി അയോധ്യയില്‍ ചടങ്ങുകള്‍ ആരംഭിച്ചു

അയോധ്യ : രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന ഭൂമിപൂജയുടെ ഭാഗമായി അയോധ്യയില്‍ ചടങ്ങുകള്‍ ആരംഭിച്ചു. രാം കി പൗഡിയില്‍ ആരതിയും ഹോമവും നടന്നു. 


സരയു നദിക്കു കുറുകെയുള്ള പാലവും അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളും ദീപങ്ങളാല്‍ അലംകൃതമാണ്. ഹനുമാന്‍ ക്ഷേത്രത്തിലും ഇന്നു പൂജകള്‍ നടക്കും. 12 പുരോഹിതരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഗണപതി പൂജ നടന്നിരുന്നു.


പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മൂന്നു മണിക്കൂര്‍ അയോധ്യയില്‍ ചെലവഴിക്കും. മോദിയും മറ്റു നാലു പേരും മാത്രമേ വേദിയില്‍ ഉണ്ടാകൂ എന്നാണു റിപ്പോര്‍ട്ട്. രാവിലെ ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ലക്‌നൗവിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്ടറിലാണ് അയോധ്യയിലേക്കു പോകുന്നത്.


സരയൂ നദിക്കരയിലെ ഒരു കോളജില്‍ തയാറാക്കിയിരിക്കുന്ന ഹെലിപാഡിലാണ് മോദി ഇറങ്ങുന്നത്. മോദി ആദ്യം ഹനുമാന്‍ഗ്രാഹി ക്ഷേത്രത്തില്‍ പത്തു മിനിറ്റ് പൂജ നടത്തും. 



തുടര്‍ന്ന് രാംലല്ലയെ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലത്തെത്തി പ്രാര്‍ഥിക്കും. പിന്നീടാണ് ഭൂമിപൂജയും 40 കിലോയുള്ള വെളളിശില സ്ഥാപിക്കുന്നതും. കനത്ത സുരക്ഷയാണ് അയോധ്യയില്‍ ഒരുക്കിയിരിക്കുന്നത്.


മുമ്ബില്ലാത്ത വിധത്തിലുള്ള ദീപങ്ങളുടെ ഉത്സവമായിരിക്കും നാളെയെന്ന് രംഗ് മഹല്‍ പുരോഹിതന്‍ ശ്രാവണ്‍ ദാസ് മഹാരാജ് പറഞ്ഞു. 


ചടങ്ങിലേക്കു ആകെ ക്ഷണിച്ചിരിക്കുന്ന 175 പേരില്‍ 135 പേരും സന്യാസിമാരും മതനേതാക്കളുമാണ്

Join WhatsApp News
SudhirPanikkaveetil 2020-08-04 09:52:56
ദേവന്മാർക്ക് ഭക്ഷണവും പാർപ്പിടവും മനുഷ്യർക്ക് അതില്ല. അതെവിടെ? കേട്ടിട്ടില്ലേ അങ്ങ് ഹിന്ദുസ്ഥാനിൽ. പാവം ജനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക