Image

ആരാംകോയെ മറികടന്നു ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍

പി.പി.ചെറിയാൻ Published on 02 August, 2020
ആരാംകോയെ മറികടന്നു ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍
കാലിഫോർണിയ :ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍. പാദവര്‍ഷകണക്കുകള്‍ പ്രകാരം വെള്ളിയാഴ്ചത്തെ വിപണി അവസാനിക്കുമ്പോള്‍ ഈ സ്ഥാനത്തിരുന്ന സൗദിയിലെ ആരാംകോ എണ്ണ കമ്പനിയെയാണ് ആപ്പിള്‍ മറികടന്നത്.

വെള്ളിയാഴ്ചത്തെ ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്. ഇത് കമ്പനിയുടെ വിപണി മൂല്യം 1.84 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തി.

കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയതിനു ശേഷം മുതല്‍ ഏറ്റവും വിലപിടിപ്പുള്ള കമ്പനിയായി ലിസ്റ്റ് ചെയ്യപ്പെട്ട സൗദി ആരാംകോയുടെ ഇപ്പോഴത്തെ മൂല്യം 1.76 ട്രില്യണ്‍ ഡോളറാണ്.

മാര്‍ച്ചില്‍ കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ തളര്‍ച്ചയില്‍ നിന്ന് ആപ്പിള്‍ കരകയറിയിട്ടുണ്ട്.

ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികളും ഇന്നലെ വരുമാന നില പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇവര്‍ക്ക് നേട്ടമുണ്ടായിട്ടുണ്ട്. കൊവിഡ് മഹാമാരിക്കിടിയില്‍ ആമസോണിന്റെ ലാഭം ഇരട്ടിയായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക