മസ്‌കറ്റ്: ഒമാനിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ എട്ട്? വിമാന സര്‍വീസുകള്‍ മസ്‌കറ്റില്‍ നിന്നും കേരളത്തിലേക്ക് ഓഗസ്റ്റ് ആറു മുതല്‍ പറന്നുയരും. ഇതില്‍ സലാലയില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു സര്‍വീസ് ആണുള്ളത്.
ഇന്ത്യന്‍ എംബസിയില്‍ തയാറാക്കി നല്‍കുന്ന ലിസ്റ്റ് പ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസില്‍ നിന്നോ, നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ( എയര്‍ ഇന്ത്യ ഏജന്റ് ) വത്തയ ഓഫീസില്‍ നിന്നോ ആണ് ടിക്കറ്റ് ലഭിക്കുക.
കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ ചുവടെ:
ഓഗസ്റ്റ് ആറിന് മസ്‌കറ്റ് -കണ്ണൂര്‍
ഓഗസ്റ്റ് എഴിന് സലാല -കൊച്ചി
ഓഗസ്റ്റ് എട്ടിന് മസ്‌കറ്റ് -കൊച്ചി, മസ്‌കറ്റ് -തിരുവന്തപുരം
ഓഗസ്റ്റ് 10ന് മസ്‌കറ്റ് -കോഴിക്കോട്
ഓഗസ്റ്റ് 14 ന് മസ്‌കറ്റ് -തിരുവന്തപുരം, മസ്‌കറ്റ് -കൊച്ചി
ഓഗസ്റ്റ് 15 ന് മസ്‌കറ്റ് -കൊച്ചി
റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം