Image

തിരഞ്ഞെടുപ്പു മാറ്റി വയ്ക്കാന്‍ പറ്റുമോ? (ബി ജോൺ കുന്തറ)

Published on 31 July, 2020
തിരഞ്ഞെടുപ്പു മാറ്റി വയ്ക്കാന്‍ പറ്റുമോ? (ബി ജോൺ കുന്തറ)
ഈ അവസരത്തിൽ ഈയൊരു വിഷയം വിവാദമായിരിക്കുന്നത് ഒന്ന് കോവിഡ് 19 സംക്രമണം ഒരു നിയന്ത്രണത്തിൽ എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്രധാനമായും ഡെമോക്രാറ്റ് പാർട്ടി ഒരു അഭിപ്രായം പ്രചരിപ്പിച്ചു തപാൽ വഴി മതി വോട്ടെടുപ്പെന്ന്? കാരണം കോവിഡ് വോട്ടിങ് ബൂത്തുകൾ വഴി പടരുവാൻ സാധ്യത?

അതിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് താൽപ്പര്യമില്ല അവരുടെ വാദഗതി എല്ലാവർക്കും മെയിലിൻ ബാലറ്റ് അനുവദിച്ചാൽ അതിൽ നിരവധി കള്ളത്തരങ്ങൾ നടക്കും ആര് വോട്ടു ചെയ്യുന്നു എങ്ങിനെ എന്നെല്ലാം നിജപ്പെടുത്തുക അസാധ്യം കൂടാതെ തിരഞ്ഞെടുപ്പുവിധി ഉടനെ ഒന്നും കാണുകയില്ല.വാദപ്രതിവാതങ്ങളുടെ ഘോഷയാത്ര ആയിരിക്കും 2000 ബുഷ് ഖോർ തിരഞ്ഞെടുപ്പ് ഓർക്കുക അത് വെറുമൊരു സംസ്ഥാനത്തിൽ മാത്രം.

നിലവിൽ പോസ്റ്റൽ വോട്ടുകൾ അനുവദിച്ചിരിക്കുന്നത് നിരവധി സാഹചര്യങ്ങളുടെ വെളിച്ചത്തിൽ പ്രധാനമായും രാജ്യത്തിനു പുറത്തു സേവനം നടത്തുന്ന പൗരജനതക്ക് തിരഞ്ഞെടുപ്പിൽ ഭാഗഭാക്കാവുന്നതിന് അതും ഓരോരുത്തർ മുൻകൂറായി ബാലറ്റ് പേപ്പർ ആവശ്യപ്പെട്ടിരിക്കണം.തിരഞ്ഞെടുപ്പിനു മുൻപായി പോസ്റ്റ് മാർക്ക് കവറിൽ വന്നിരിക്കണം.  ഈ സമ്പ്രദായം മറ്റുനിരവധി രാഷ്ട്രങ്ങളിലും നിലവിലുള്ളത്.

അമേരിക്കൻ പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിൽ ഭരണഘടന വ്യക്തമായി പറയുന്നു ഒരു രാഷ്ടപതിയുടെ ഭരണകാലം നാലു വർഷം തിരഞ്ഞെടുപ്പു കഴിഞ്ഞു വരുന്ന വർഷം ജനുവരി ഇരുപതാം തിയതിപകല്‍ 12 മണിക്കു മുൻപായി പുതിയ പ്രസിഡൻറ്റ് സ്ഥാനം ഏറ്റിരിക്കണം. ഈ തിയതി മാറ്റുക എളുപ്പമല്ല.അതുപോലതന്നെ കോൺഗ്രസ് അംഗങ്ങളുടെ കാലാവുധി രണ്ടും,എട്ടുമായി സ്ഥിരപ്പെടുത്തിയിരിക്കുന്നു.
 
എന്നാൽ തിരഞ്ഞെടുപ്പു തിയതി പിന്നീട് യൂ സ് കോൺഗ്രസ് തീരുമാനിച്ചു ആതിയതി മാറ്റുന്നതിൽ ഭരണഘടന നിശബ്ദം എന്നാൽ പ്രസിഡൻറ്റിനു തിയതികളൊന്നും മാറ്റുന്നതിന് അധികാരമില്ല തിരഞ്ഞെടുപ്പു നിയന്ധ്രിക്കുന്നത് കോൺഗ്രസും സംസ്ഥാനങ്ങളും.

2020 തിരഞ്ഞെടുപ്പു ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് മുൻ കീഴ്വഴക്കങ്ങൾ അനുസരിച്ചു നവംബർ മൂന്ന്. കോൺഗ്രസും സംസ്ഥാനങ്ങളും തീരുമാനിച്ചാൽ മൂന്ന് എന്നത് മുന്നോട്ടോ പുറകോട്ടോ മാറ്റുവാൻ പറ്റും പക്ഷെ ഭരണഘടന അനുശാസിക്കുന്ന തീയതികൾ മാറ്റുവാൻ പറ്റില്ല.

ഇന്നത്തെ രാഷ്ട്രീയ അന്തരീഷത്തിൽ, രാജ്യത്തെ ബാധിക്കുന്ന ഇതുപോലുള്ള പൊതു നടപടിക്രമങ്ങൾക്ക് മാറ്റങ്ങൾ വരുത്തുന്നതിന്  പാർട്ടികൾ ഒരുമിച്ചു ചർച്ചനടത്തുക അസാധ്യം. എല്ലാവര്ക്കും പോസ്റ്റൽ വോട്ട് എന്തായാലും പ്രയോഗികമാകില്ല.ഏതാനും മാസങ്ങൾക്കു മുൻപ് ഏതാനും സംസ്ഥാനങ്ങളിൽ പ്രൈമറി തിരഞ്ഞെടുപ്പ് തപാൽ മുഗാന്ധിരം നടത്തി എന്നാൽ ഇന്നും നിരവധി ഫലങ്ങൾ പുറത്തുവന്നിട്ടില്ല.

വോട്ടിങ്ങ് ബൂത്തുകൾ വഴി കോവിഡ് പകരും എന്ന വാദം വിലപ്പോകില്ല എല്ലാ സംസ്ഥാനങ്ങളിലും പൊതുജനം, കോവിഡ് ഭയന്ന് വീട്ടിലിരിക്കുന്നില്ല. നിരത്തുകളിൽ പ്രകടനം, കടകളിൽ പോകുന്നു ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. വേണമെങ്കിൽ തിരഞ്ഞെടുപ്പ് ഒരുദിനം എന്നതിനു പകരം രണ്ടു ദിനമായി നീട്ടാം. വോട്ടു രേഖപ്പെടുത്തുന്ന സ്ഥലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാം അതുപോലെ നിരവധി വഴികൾ മുന്നിൽ.

ഈ സമയം എന്തു കാരണത്താൽ ട്രംപ് ഇതുപോലൊരു അഭിപ്രായം പുറപ്പെടുവിച്ചു എന്ന് ആലോചിച്ചിട്ട് പിടികിട്ടുന്നില്ല. ഒന്നാമത് പ്രസിഡൻറ്റിന് ഇതിൽ അധികം അധികാരമില്ല. കോൺഗ്രസും സംസ്ഥാനങ്ങളും തീരുമാനിക്കേണ്ട കാര്യം. പൊതുവെ പൊതുജനതക്കും പോസ്റ്റൽ തിരഞ്ഞെടുപ്പ് എന്നതിലും താൽപ്പര്യമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക