Image

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് 25 ശതമാനം കുറയ്ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Published on 30 July, 2020
സ്വകാര്യ സ്‌കൂളുകളുടെ ഫീസ് 25 ശതമാനം കുറയ്ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് സിറ്റി : കുവൈറ്റിലെ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് 25 ശതമാനം കുറയ്ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 2020-2021 കാലയളവില്‍ സ്വകാര്യ സ്‌കൂളുകളുടെ അക്കാദമിക് ഫീസ് 25 ശതമാനം കുറയ്ക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അല്‍ ഹര്‍ബി പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതുവരെയാണു ഫീസ് നിരക്കിലെ കുറവ് ബാധകമാകുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൗദ് അല്‍ ഹറബി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് പഠനം നടത്തി വരുന്നത്. സാധാരണ രീതിയിലുള്ള മുഴുവന്‍ തുകയും ഫീസായി ഈടാക്കുകയായിരുന്നു കുവൈത്തിലെ വിദ്യാലയങ്ങള്‍, ഇതിനെതിരെ രക്ഷിതാക്കളുടെ നിരവധി പരാതികള്‍ ഉയര്‍ന്നതിനാലാണ് മന്ത്രാലയം പുതിയ തീരുമാനമെടുത്തത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക