Image

ജോജോ ജോസഫ് നിര്യാതനായി

Published on 30 July, 2020
ജോജോ ജോസഫ് നിര്യാതനായി

റോം: ഇറ്റലിയിലെ റോമില്‍ ജോലി ചെയ്തിരുന്ന കണ്ണുര്‍ ഉളിക്കല്‍ മണിപ്പാറ സ്വദേശി തൈപ്പറന്പില്‍ ജോജോ ജോസഫ് (35) ബുധനാഴ്ച നിര്യാതനായി. കരള്‍ സംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു പരേതന്‍. സംസ്‌കാരം മണിപ്പാറ സെന്റ്‌മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തി.

മാസങ്ങള്‍ക്ക് മുന്പ് ജോജോ നാട്ടിലേക്ക് പോയത്. സാമൂഹ്യ സംഘടനകളില്‍ എല്ലാവരോടും സ്‌നേഹത്തോടെ സഹകരിച്ച ജോജോയുടെ വിയോഗം റോമിലെ സുഹൃത്തുക്കള്‍ക്ക് ഏറെ വേദനയായി മാറി. റോമിലെ വിപി ബോയ്‌സ് അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: ജെജി മാത്യൂ മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക