Image

അബുദാബിയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം 261, ഒരു മരണം

Published on 24 July, 2020
അബുദാബിയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം 261, ഒരു മരണം


ദുബായ്: അബുദാബിയില്‍ വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ കോവിഡ് കേസുകളുടെ എണ്ണം 261 ആണ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 58, 249 ആയി. 387 പേര്‍ ഇന്നു രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 51,235 ആണ്.

ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 343 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 46,000 പുതിയ കോവിഡ്പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മൂന്നാഴ്ചയായി സജീവ കൊറോണ വൈറസ് കേസുകള്‍ ക്രമാനുഗതമായി കുറയുന്നു.
ആദ്യഘട്ടത്തില്‍ തന്നെ അണുബാധകള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് അനുസൃതമായി, ഫുജൈറയിലും റാസ് അല്‍ ഖൈമയിലും സൗജന്യ മാസ് കോവിഡ് -19 പരിശോധന ആരംഭിച്ചു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മൊഹാപ്പുമായി സഹകരിച്ച് കോവിഡ് -19 പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുന്നതായി ഷാര്‍ജ അധികൃതര്‍ അറിയിച്ചു.

ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പ്രായമായവര്‍ക്കും അവരുടെ വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ഹോം ടെസ്റ്റിംഗ് നടത്താനുള്ള രണ്ടാം ഘട്ടം അധികൃതര്‍ ആരംഭിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക