Image

ഫൊക്കാന അംഗത്വം പുതുക്കൽ; കാലാവധി നീട്ടാൻ ട്രസ്റ്റി ബോർഡ് നിർദ്ദേശം ( ഫ്രാൻസിസ് തടത്തിൽ )

ഫ്രാൻസിസ്  തടത്തിൽ   Published on 24 July, 2020
ഫൊക്കാന അംഗത്വം പുതുക്കൽ; കാലാവധി നീട്ടാൻ ട്രസ്റ്റി ബോർഡ് നിർദ്ദേശം  ( ഫ്രാൻസിസ്  തടത്തിൽ  )

ഫ്ലോറിഡ: അംഗ സംഘടനകളുടെ അംഗത്വം പുതുക്കാനുള്ള സമയം നീട്ടി നൽകണമെന്ന ഫൊക്കാന നാഷണൽ കമ്മിറ്റിയുടെ അഭ്യർത്ഥന  മാനിച്ചു ജൂലൈ 31 വരെ നീട്ടി നൽകാൻ ട്രസ്റ്റി ബോർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി. ജൂലൈ 21 നു നടന്ന ട്രസ്റ്റി ബോർഡ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.തെരെഞ്ഞെടുപ്പുകമ്മിറ്റിയുടെ വിജ്ഞ്ജാപനപ്രകാരം   ജൂലൈ 11  നു അംഗത്വം പുതുക്കാനുള്ള സമയ പരിധി അവസാനിച്ച സാഹചര്യത്തിൽ അംഗത്വം പുതുക്കാനുള്ള സംഘടനകൾക്ക്കൂടി  അവസരം നൽകണമെന്നായിരുന്നു നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടത്. ഇത് തത്വത്തിൽ അംഗീകരിച്ച ട്രസ്റ്റിബോർഡ് ഇക്കാര്യത്തിൽ ഉചിതമായ  തീരുമാനം  കൈക്കോള്ളാൻ   തെരഞ്ഞെടുപ്പ് കമ്മിറ്റിയോട് നിർദ്ദേശിച്ചു.. 

തർക്കങ്ങൾ പരിഹരിക്കാനായി ബോർഡിന്റെ നേതൃത്വത്തിൽ 9 അംഗ കമ്മിറ്റിയെ  തെരഞ്ഞെടുത്തിരുന്നു. ഫൊക്കാന പ്രസിഡണ്ട് മാധവൻ നായർ, സെക്രട്ടറി ടോമി കോക്കാട് , ട്രഷറർ സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്‌, മുൻ പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ, ജോൺ പി. ജോൺ, മറിയാമ്മ പിള്ള, ഫൊക്കാന കൺവെൻഷൻ ചെയർമാൻ  ജോയ് ചാക്കപ്പൻ, ടി.എസ്. ചാക്കോ എന്നിവർ അടങ്ങിയ കമ്മിറ്റി മൂന്ന് തവണ കൂടിയിരുന്നു.

നേരത്തെ, ജൂലൈ 11  നകം  അംഗത്വം പുതുക്കണമെന്ന കമ്മിറ്റിയുടെ  നിർദ്ദേശത്തെ തുടർന്ന് 38 അംഗസംഘടനകൾ അംഗത്വം പുതുക്കുകയും ഡെലിഗേറ്റ് ലിസ്റ്റ് സമർപ്പിക്കുകയും ചെയ്തിരുന്നു.  എന്നാൽ ഇലെക്ഷൻ  കമ്മിറ്റി പ്രഖ്യാപനത്തെ അവഗണിച്ചു കൊണ്ട് ഏതാനും സംഘടനകൾ അംഗത്വം പുതുക്കിയിരുന്നില്ല. അംഗത്വം പുതുക്കാത്ത സംഘടനകൾക്ക് തെരെഞ്ഞെടുപ്പിന്റെ ഭാഗമാകാൻ കഴിയുകയില്ല. 2018 ലെ തെരെഞ്ഞെടുപ്പിൽ 36  അംഗ സംഘടനകളാണ് പങ്കെടുത്തിരുന്നതെങ്കിൽ ഈ വർഷം ഇതുവരെ 38 അംഗസംഘടനകൾ പുതുക്കിക്കഴിഞ്ഞു. 

തെരഞ്ഞെടുപ്പ് നടത്തുന്നതിന് പുറമെ  വിജ്ഞ്ജാപനങ്ങൾ പുറപ്പെടുവിക്കുക, രെജിസ്ട്രേഷൻ ഫീസ് വഴങ്ങുക,  ഡെലിഗേറ്റ് ലിസ്റ്റ് അംഗീകരിക്കും തുടങ്ങിയ  തെരഞ്ഞെടുപ്പ് പ്രക്രീയകൾ നടത്താനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക്  മാത്രമാണെന്ന്  21 നു ചേർന്ന ട്രസ്റ്റി ബോർഡ് യോഗം ആവർത്തിച്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റി നിലവിൽ വരുന്നതിന് മുൻപ് അംഗ സംഘടനകളുടെ ലിസ്റ്റ് പുതുക്കാനുള്ള അവസരം സെക്രട്ടറിക്കുണ്ടായിരുന്നു.എന്നാൽ തെരഞ്ഞെടുപ്പ് കമ്മിറ്റി  ലിസ്റ്റ് ആവശ്യപ്പെട്ടപ്പോൾ പഴയ ലിസ്റ്റ് അയച്ചുകൊടുക്കുകയാണ് സെക്രെട്ടറി ചെയ്തത്. എന്നാൽഅംഗത്വം പുതുക്കുന്നതിനുള്ള അവസാന തിയതിയായ   ജൂലൈ 11നകം 38 അംഗസംഘടനകൾ അംഗത്വം പുതുക്കി കഴിഞ്ഞപ്പോൾ മാത്രമാണ് സെക്രട്ടറി പുതിയ അവകാശവാദവുമായി രംഗപ്രവേശം ചെയ്യുന്നത്.എന്നിട്ടും അനുരഞ്ജനത്തിന്റെ പാതയിലൂടെ കാലാവധി നീട്ടിക്കൊടുക്കാൻ ബോർഡ് തയാറാകുകയായിരുന്നു.

തെരഞ്ഞെടുപ്പ്  പ്രക്രീയകൾ തുടങ്ങിക്കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കല്ലാതെ  മറ്റാർക്കും അവകാശമില്ലെന്ന് ട്രസ്റ്റി ബോർഡ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രീയകൾ ആരംഭിച്ച ശേഷം കാലാവധി കഴിഞ്ഞ നാഷണൽ കമ്മിറ്റി ഭാരവാഹികൾ ഔദ്യോഗികമായിട്ടെന്നപോലെ നടത്തുന്ന   ഓൺലൈൻ മീറ്റിംഗുകൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും നിർത്തിവയ്ക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.

ഫൊക്കാനയിൽ ആശങ്കയ്ക്ക് വക നൽകുന്ന യാതൊരു ആശയക്കുഴപ്പവും ഇപ്പോൾ നിലവിലില്ലെന്നും ഒരു വര്‍ഷം കൂടി അധികാരത്തിൽ തുടരാൻ കാലാവധി കഴിഞ്ഞ ഭരണ സമിതി കാട്ടിക്കൂട്ടുന്ന നാടകങ്ങൾ ആണ് ഇപ്പോൾ അരങ്ങേറുന്നതെന്നും ട്രസ്റ്റി ബോർഡ് വ്യക്തമാക്കി.

ഫൊക്കാനയെ സ്നേഹിക്കുന്നുവെന്ന് പറയുകയും സത്യവിരുദ്ധമായ പ്രസ്താവനകൾ ഇറക്കി സംഘടനകൾക്ക് അവമതിയും പൊതുജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്‌ടിക്കുകയും  ചെയ്യുന്നതിൽ നിന്ന് ഇത്തരക്കാർ പിന്തിരിയണമെന്നും ട്രസ്റ്റി ബോർഡ് ആവശ്യപ്പെട്ടു.
ഭരണഘടനയിൽ നിക്ഷിപ്തമായിരിക്കുന്ന നിയമപരമായ രീതിയിൽ മാത്രമാണ് ട്രസ്റ്റി  ബോർഡ് ഇതുവരെ തീരുമാനമെടുക്കുന്നത്.അതനുസരച്ച്  വരെ  സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുകയാണ് ട്രസ്റ്റി ബോർഡിന്റെ ഉത്തരവാദിത്വം. കൺവെൻഷൻ നടത്തിയതിന്റെ കണക്കുകളും  ട്രസ്റ്റി ബോർഡിന്റെയുൾപ്പെടുയുള്ള  എല്ലാ കണക്കുകളും ഓഡിറ്റ് ചെയ്ത് 2019 ഏപ്രിൽ ആറിന്  അറ്റ്ലാന്റിക്ക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടിൽ  നടന്ന ജനറൽ ബോഡിയിൽ   അവതരിപ്പിച്ചിട്ടുളളതതാണ്. ഫൊക്കാനയുടെ ഭരണഘടനയുടെ അധികാര പരിധിയിൽ നിന്നുകൊണ്ടുള്ള  ഔദ്യോഗിക  തീരുമാനത്തിലൂടെയായിരുന്നു ട്രസ്റ്റി ബോർഡിന്റെ എക്കാലത്തെയും പ്രവർത്തനം.

 തെരഞ്ഞെടുപ്പ് നടത്താനുള്ള കടമകൾ നിര്‍വ്വഹിക്കുക മാത്രമാണ് ട്രസ്റ്റി ബോർഡ് ചെയ്തിട്ടുള്ളത്.മറിച്ചുള്ള അപവാദം തികച്ചും അടിസ്ഥാന രഹിതമാണ്. ട്രസ്റ്റി ബോർഡിനെതിരെ പ്രസ്താവനകൾ നടത്തി ചില തൽപ്പര കക്ഷികൾ ബോർഡിന്റെ അന്തസിനു കളങ്കം വരുത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം പൊതുജനങ്ങൾ മനസിലാക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.അതുകൊണ്ടു ഫൊക്കാനയിൽ  മുൻപ്  പല ഭാരവാഹിത്വം വഹിച്ചിട്ടുള്ളവർ  ഇത്തരം തരം താഴ്ന്ന സത്യവിരുദ്ധമായ പ്രസ്താവനകൾ നടത്തി സംഘടനയെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്ന് പിന്തിരിയണമെന്നും ട്രസ്റ്റി ബോർഡ് ആവശ്യപ്പെട്ടു.

സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തി ഫൊക്കാനയെ മുന്നോട്ട് നയിക്കാൻ  38 അംഗസംഘടനകൾ തയാറാറായിറിക്കൊണ്ടിരിക്കുകയാണ്. ഇനി ഏതാനും ചില അംഗസംഘടനകൾ  മാത്രമാണ്  രജിസ്റ്റർ ചെയ്യാനുള്ളത്.  അവരെയും ഉൾപ്പെടുത്തികൊണ്ട്,  അനുരഞ്ജന പാതയിലാണ് എന്നതിനുള്ള തെളിവാണ്  അംഗത്വം പുതുക്കാനുള്ള കാലാവധി നീട്ടണമെന്ന്  ട്രസ്റ്റി ബോർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.. ഇത് ട്രസ്റ്റി ബോർഡ് ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല,മുൻ പ്രസിഡണ്ടുമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കന്മാരുമായി ആലോചിച്ചെടുത്ത തീരുമാനമാണ്.

21 നു നടന്ന ബോർഡ് മീറ്റിംഗിൽ ഒമ്പതഅംഗ അനുരഞ്ജന കമ്മിറ്റിയിൽ ഫൊക്കാന മുൻ പ്രസിഡണ്ട് ഡോ. എം. അനിരുദ്ധനെക്കൂടി ഉൾപ്പെടുത്തി  ചർച്ചകൾ തുടരാൻ തീരുമാനിച്ചു.ഈ അനുരഞ്ജനക്കമ്മിറ്റിയിൽ പ്രസിഡണ്ടും സെക്രെട്ടറിയയും അംഗങ്ങളായിരിക്കെ,  പ്രസിഡണ്ട് മാധവൻ ബി. നായർ  തന്നെ അനുകൂലിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് മറ്റൊരു  സമാന്തര കമ്മിറ്റി രൂപീകരിച്ചത് തികച്ചും  നിയമവിരുദ്ധവും  നീതിക്കു നിരക്കാത്തതുമാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.

ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ്  യോഗത്തിൽ വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി വിനോദ് കെയർക്കേ, അംഗങ്ങളായ ജോൺ പി. ജോൺ, ഡോ. മാത്യു വർഗീസ്,തമ്പി ചാക്കോ, കുര്യൻ പ്രക്കാനം , ബെൻ പോൾ,അലോഷ് അലക്സ് എന്നിവർ പങ്കെടുത്തു.
ഫൊക്കാന അംഗത്വം പുതുക്കൽ; കാലാവധി നീട്ടാൻ ട്രസ്റ്റി ബോർഡ് നിർദ്ദേശം  ( ഫ്രാൻസിസ്  തടത്തിൽ  )
Join WhatsApp News
menonnair 2020-07-24 14:40:10
ജനറൽ ബോഡി ചേരാൻ പറ്റാത്തപ്പോൾ തീരുമാനം എടുക്കുന്നത് നാഷണൽ കമ്മിറ്റിയാണ്. നാഷണൽ കമ്മിറ്റിയിൽ നാല് പേര് മാത്രമാണ് കൺവൻഷനും ഇലക്ഷനും മാറ്റുന്നതിനെ എതിർത്തത്. അതിനാൽ നാഷണൽ കമ്മിറ്റി തീരുമാനം നിലനിൽക്കും. അതിനെതിരെ പ്രവർത്തിക്കുന്നവർക്ക് എതിരെ അച്ചടക്ക നടപടി എടുക്കണം. ബോർഡ് ഓഫ് ട്രസ്റ്റിയിലെ 9 പേരിൽ 5 പേരാണ് ചെയർമാന്റെ കൂടെ. ബാക്കി നാല് പേര് എതിർ. അപ്പോൾ ഒരാളുടെ ഭൂരിപക്ഷം വച്ച് സംഘടനാ പിടിച്ചെടുക്കാമെന്നത് വ്യാമോഹം. മഹാ ഭൂരിപക്ഷം പറയുന്നത് അംഗീകരിക്കണം ഈ പറയുന്ന ട്രസ്റ്റി ബോർഡന്മാർക്ക് കൺവൻഷൻ അടുത്ത വര്ഷം നടക്കുന്നതിനോട് എതിർപ്പില്ല. ഇലക്ഷൻ ഇപ്പോൾ വേണം. എന്തിന്? അതിനുത്തരമില്ല. നീതിബോധം ഉണ്ടായിരുന്നെങ്കിൽ ഭാരവാഹികൾ ഇപ്പോൾ തന്നെ ഒഴിയണമെന്ന് പറയുമായിരുന്നു. കൺവൻഷൻ അടുത്ത വര്ഷം ആവാമെങ്കിൽ ഇലക്ഷനും അപ്പോൾ മതി. രണ്ട് സെറ്റ് ഭാരവാഹികളെ കൊണ്ട് തമ്മിലടിപ്പിക്കാമെന്ന് കരുതണ്ട. നീതിബോധം ഉണ്ടായിരുന്നെങ്കിൽ ഒരു ഗ്രുപ്പിൽ നിന്നുള്ളവരെ ഇലക്ഷൻ കമ്മീഷണറാമാറാക്കുമായിരുന്നില്ല. ഇനി നിങ്ങൾ ഇലക്ഷൻ നടത്തുക. വിജയികളെ പ്രഖ്യാപിക്കുക.. ഞങ്ങളാരും അവരെ അംഗീകരിക്കാൻ പോകുന്നില്ല.
JohnFlorida 2020-07-24 15:47:43
See persons are the real trouble makers of FOKANA, I am seeing these faces for so many years and they only have vested interest .
2020-07-24 18:21:19
ചില കാര്യങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. മേൽപ്പറഞ്ഞ വാർത്തയുടെ മുഖപടം ശ്രദ്ധിക്കുക. ട്രസ്റ്റീ ബോർഡിന്റെ അംഗങ്ങളല്ലാത്ത രണ്ടു മുൻപ്രസിഡന്റുമാർ, ബോർഡിലെ വോട്ടവകാശമില്ലാത്ത അംഗങ്ങളിലൊരാളും, അടുത്ത സെക്രട്ടറി സ്ഥാനാർഥിയായ ആൾ... പിന്നെ പ്രസ്ഥാവന ഔദ്യോഗീകമെന്നു തോന്നിപ്പിക്കുവാൻ ഫൊക്കാന എമ്പളവും. എപ്പടി കളി.
2020-07-24 20:07:32
ട്രൂസ്റ്റീ ബോർഡും എലെക്ഷൻ ബോർഡും ഒക്കെയാണ് ശരി. ഇപ്പോഴത്തെ പ്രസിഡണ്ട് മറ്റു ഭരണക്കാരുടെ കാലാവധി തീർന്നു. അവർ കൊടുക്കുന്ന വാർത്തകളും മറ്റും ഒഫീഷ്യൽ അല്ലാ, നിയമ ലംഘനം ആണ്‌, ഭരണഘടനാ വിരുദ്ധമാണ്. കൊറോണയ അതിനാൽ ഭരണം നീട്ടികൊടുക്കണം എന്ന് നാട്ടിലെ പിണറായി സർക്കാരും, ഇന്ത്യയിലെ , മോഡി സർക്കാരും, അമേരിക്കയിലെ ട്രംപ് സർക്കാരും പറയില്ല. പിന്നെയാണോ ഈ ഫൊക്കാന. ഈ പറയുന്ന ഫൊക്കാന ഭാരവാഹികൾക്ക് എന്താ കൊമ്പുണ്ടോ. ഒരു കൺവെൻഷൻ നടത്താൻ എന്തിനു മാസങ്ങൾ ഇവർക്കു നീട്ടികൊടുക്കണം. .? ഇത്തവണ കൊറോണ വന്നതിനാൽ കൺവെൻഷൻ നടന്നില്ല , നടത്തിയില്ല അത്ര തന്നെ . അത് കൊണ്ടു ഇവിടെയാർക്കും ഒന്നും സംഭവിക്കുകയില്ല. കൺവെൻഷൻ നടത്താൻ ഇവിടെ മലയാളിക്ക് മുട്ടിവരുന്നുമില്ല. കൺവെൻഷൻ അടുത്ത തെരെഞ്ഞടുക്കപെടുന്ന കമ്മിറ്റി നടത്തും. എന്താ പോരേ .. എല്ലാ ഉത്തരവും സെൻസ് ആയി തന്നില്ലേ? കൊറോണ പ്രമാണിച്ചു ഇവിടെ ഏത്ര ഉത്സവങ്ങൾ, ഒളിമ്പിക്സ് , ഓണം എല്ലാം മാറ്റിവച്ചില്ലേ . പിന്നെയാണോ ഒരു ഫൊക്കാന കൺവെൻഷൻ ? അടുത്തുവരുന്ന പുതു കമ്മിറ്റി നടത്തട്ടെ എന്നു തറപ്പിച്ചു പറയുന്നു ഇപ്പോഴത്തെ കമ്മിറ്റി തന്നെ വളഞ്ഞ വഴിയിൽ വന്നവരാണ്. ഇവരെ പൊക്കിയവരെ, ആസനത്തിൽ ഇരുത്തിയവരെ നന്ദി ഹീനമായി ഇവർ വെല്ലുവിളിക്കുന്നു . ഇന്നലെ വരെ കടിച്ചു കീറിയവർ, പരസ്പരം പുറത്താക്കിയവർ അധികാരം നേടിയെടുക്കാന് വീണ്ടും ഒന്നിക്കുന്നു . എന്തൊരു വൈരുദ്ധ്യം .. കാലു മാറ്റം .. കാലുവാരൽ . പിന്നെയൊരു .. ഈ വലിയ മൂപ്പന്മാർ ഒന്നു മാറികൊടുക്കണം , ഇപ്പോഴും സ്ഥാപകരാണ് സീനിയർ ആണു എന്നും പറഞ്ഞു ഫോട്ടോയിട്ടും സൂം മീറ്റിംഗിൽ വാഴാ കോഴി പറഞ്ഞും പൊങ്ങരുത്‌ . ഞങ്ങളെ ബോറടിപ്പിക്കരുത് . എന്നാൽ എലെക്ഷൻ എപ്പോൾ നടത്താം ..നടത്തണം . അതാണു നീതി . അതാണു ലീഗൽ . കൂട്ടം കൂടാതെ അകലം പാലിച്ചു ഓൺ ലൈൻ ആയി .., സൂം വഴി , ഏതൊരു ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെയും, പോസ്റ്റൽ വഴിയും ഒക്കെ എലെക്ഷൻ നടത്താം. ഈയുള്ളവൻ കഴിഞ്ഞ usa എലെക്ഷൻ പോലും പോസ്റ്റു വഴിയാണ് വോട്ട് ചെയ്തതു . അതിനാൽ ട്രുസ്ടീ ബോർഡേ .. എലെക്ഷൻ കമ്മീഷനെ എലെക്ഷൻ ഉടൻ നടത്തണം .. നടത്തിയേ തീരൂ .. വോട്ട് ചെയ്യാൻ മുട്ടുന്നു .. ഉടൻ എലെക്ഷൻ നടത്തിയില്ലെങ്കിൽ അതിനു ഉത്തരവാദപെട്ടവർക്ക് എതിരെ കേസു കൊടുക്കും . കടിച്ചു തുങ്ങുന്നവരെ തൂത്തുവാരി കുപ്പയിൽ എറിയുക .
PakalomattomAchayan 2020-07-27 18:16:33
ഈ പടലപ്പിണക്കവും തൊഴുത്തിൽകുത്തുംകൊണ്ട് ഒരുമാതിരി അന്തസ്സുള്ളവന് ഫോമാ, ഫൊക്കാനാ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ മലബന്ധനം ഉണ്ടാകുന്നു ! ഇതുമായി കോടതിയിൽ പോയാൽ ബഹുരസം ...അവൻ നുള്ളി ...ഇവൻ മാന്തി ...അവൻ കൊഞ്ഞനംകുത്തി ...എന്നോകെ വാദിക്കുമ്പോൾ ഇതു കേട്ടിരിക്കാൻ വിധിക്കപെട്ട ജഡ്ജിയെന്നോർത്താണ് എന്നിക്കു സങ്കടം ... അച്ചായൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക