Image

നീതിക്കു കേഴുന്ന ഫൊക്കാന (സുധാ കര്‍ത്താ)

Published on 22 July, 2020
നീതിക്കു കേഴുന്ന ഫൊക്കാന (സുധാ കര്‍ത്താ)
ഫൊക്കാന നീതിക്കുവേണ്ടി കേഴുന്നു. അധികാരമോഹികളും, സ്വാര്‍ത്ഥതത്പരരും ഫൊക്കനയുടെ അസ്തിത്വത്തെ വെല്ലുവിളിക്കുകയാണ്. പ്രവാസി മലയാളികളുടെ ആശയും ആവേശവുമായ ഫൊക്കാന ഇന്ന് ഭാവിയെക്കുറിച്ച് ആശങ്കയിലാണ്. നീതിനിഷേധകരായ ഒരു ചെറിയ വിഭാഗം ഭൂരിപക്ഷത്തിനു നീതി നിഷേധിക്കുകയാണ്. ഫൊക്കാനയെ ഇന്നും സ്‌നേഹിക്കുന്നവര്‍ക്ക് വേദനാജനകമായ അവസ്ഥ.

ശക്തിയും ശക്തികേന്ദ്രങ്ങളും ഹരംകൊള്ളുന്നവര്‍ക്ക്, സാമൂഹ്യ നേതൃത്വം അവരുടെ വികലമായ ആശാപൂര്‍ത്തീകരണത്തിനുള്ള കവാടം മാത്രമാണ്. സ്വാര്‍ത്ഥപരവും, സ്വേച്ഛാപരവുമായ ലക്ഷ്യസാധ്യത്തിനുള്ള ഉപാധിയാണ്. നിയമവും നീതിയും ഭരണഘടനയുമെല്ലാം കാറ്റില്‍ പറത്തി, കാടിളക്കി നടക്കുന്ന മദംപൊട്ടിയ ആനകളാണിവര്‍. ഫൊക്കാനയെ സ്വന്തം കൈപ്പിടിയിലൊതുക്കുകയാണ് ഈ ഗ്രൂപ്പിന്റെ അന്തിമ ലക്ഷ്യം.

രണ്ടു വര്‍ഷംകൂടി നടക്കാറുള്ള മലയാളി കൂട്ടായ്മയാണ് ഫൊക്കാനയെ ശക്തമാക്കിയത്. ഇത്തരം കണ്‍വന്‍ഷനുകളിലൂടെയാണ് ഫൊക്കാന പ്രവാസികളുടെ മനസ്സില്‍ ഇടംനേടിയത്. കേരള സംസ്കാരത്തെ പരിപോഷിപ്പിക്കാനും മലയാളിത്തനിമ നിലനിര്‍ത്താനും പ്രവാസി സമൂഹത്തെ സഹായിച്ചത് ഫൊക്കാനയാണ്. അപാകതകള്‍ ഉണ്ടായാലും ഓരോ കണ്‍വന്‍ഷനുകളും പ്രവാസിക്ക് പുതുപുത്തന്‍ അനുഭവങ്ങളായിരുന്നു. കേരളത്തിലെ നിരവധി സാംസ്കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍ തുടങ്ങി പ്രഗത്ഭരുടെ ഒരു നീണ്ട നിരതന്നെ കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെ, അമേരിക്കന്‍ മലയാളികള്‍ക്ക് സൗഹൃദത്തിനുള്ള വേദിയൊരുക്കുവാന്‍ ഫൊക്കാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ കണ്‍വന്‍ഷനുകളാണ് ഫൊക്കാനയുടെ അടിസ്ഥാനശില.- ഈ സൗഹൃദശൃംഖലയാണ് ഫൊക്കാനയുടെ ആകര്‍ഷണം. കണ്‍വന്‍ഷനുകളോടനുബന്ധിച്ച് നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പ്, ഭരണഘടനയുടെ ഒരു സാങ്കേതിക നടപടിയാണ്. തെരഞ്ഞെടുപ്പല്ല ഫൊക്കാനയെ നിലനിര്‍ത്തുന്നത്. സൗഹൃദശൃംഖലയ്ക്കാധാരമായ കണ്‍വന്‍ഷനുകളാണ്, പ്രവാസി കൂട്ടായ്മയാണ്. കണ്‍വന്‍ഷനുകളോട് അനുബന്ധമല്ലാതെ തെരഞ്ഞെടുപ്പ് നടക്കുന്നത് ഔചിത്യപരമായി ശരിയല്ല- ഭരണഘടനാപരമായി ശരിയല്ല.

കഴിഞ്ഞവര്‍ഷം തമ്പി ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന ഫിലഡല്‍ഫിയ കണ്‍വന്‍ഷന്‍, കേരളത്തില്‍ നിന്നുള്ള സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളാല്‍ സമ്പന്നമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനം ഫൊക്കാനയുടെ പ്രൗഢി പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചതായി തോന്നി. നാഷണല്‍ കമ്മിറ്റിയില്‍ കേവല ഭൂരിപക്ഷം പോലുമില്ലാത്ത പ്രസിഡന്റിനെ, ഉമ്മാക്കിയാക്കി, ഈ ഗ്രൂപ്പുനേതാക്കള്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ അസഹനീയമായിരുന്നു, സാമൂഹ്യനീതിക്ക് നിരക്കാത്തതായിരുന്നു.

ചിക്കാഗോ, ആല്‍ബനി, കാനഡ തുടങ്ങിയ കണ്‍വന്‍ഷനുകളുടെ ഓഡിറ്റ് ഇതുവരെ നടത്തിയിട്ടില്ല. കണക്കുകള്‍ വേണ്ടരീതിയില്‍ അവതരിപ്പിച്ചിട്ടുപോലുമില്ല. ബാങ്ക് അക്കൗണ്ടുകള്‍ എത്രയുണ്ടെന്ന് ആര്‍ക്കും അറിയില്ല. ഈ കണക്കുകള്‍ ഓഡിറ്റ് ചെയ്ത്, ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടുകയും, അംഗസംഘടനകള്‍ക്ക് കൊടുക്കേണ്ട ഉത്തരവാദിത്വവും ട്രസ്റ്റി ബോര്‍ഡിനാണ്, അതിന്റെ ചെയര്‍മാനാണ്.

അനാവശ്യമായി ഒരു തെരഞ്ഞെടുപ്പ് നടത്തി, വിവാദങ്ങള്‍ സൃഷ്ടിച്ച്, സംഘടനയെ പിളര്‍ത്തുന്നതിനുപകരം, ഈ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനും, ഫൊക്കാനയിലെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ശരിയാണോ എന്നുറപ്പിക്കുവാനും, ജനവിശ്വാസ്യത ഊട്ടിയുറപ്പിക്കാനും ഈ ചെയര്‍മാന് സമയം കണ്ടെത്താമല്ലോ.

നാഷണല്‍ കമ്മിറ്റിയിലെ 36-ല്‍ 30 പേരും കണ്‍വന്‍ഷന്‍ 2021 ജൂലൈയില്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍, കണ്‍വന്‍ഷനോടുചേര്‍ന്ന് ഇലക്ഷനും നടത്താന്‍ തീരുമാനിച്ചപ്പോള്‍, ട്രസ്റ്റി ബോര്‍ഡിലെ കേവല ഭൂരിപക്ഷം ഉപയോഗിച്ച് ഇതിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. ഇതിനു വിരുദ്ധമായി ഇലക്ഷനുമായി മുന്നോട്ടുപോകുവാനാണ് ട്രസ്റ്റി ബോര്‍ഡ് ശ്രമിക്കുന്നത്.

ഭരണഘടന അനുസരിച്ച് പുതിയ ഭരണസമിതി വരുന്നതുവരെ ഇന്നത്തെ നാഷണല്‍ കമ്മിറ്റിക്ക് ഭരണത്തുടര്‍ച്ച അവകാശപ്പെട്ടതാണ്. നിലവിലുള്ള നാഷണല്‍ കമ്മിറ്റി, പ്രസിഡന്റ് മാധവന്‍ നായരുടെ നേതൃത്വത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഫൊക്കാനയിലൂടെ നോര്‍ത്ത് അമേരിക്കയിലെ പ്രവാസികള്‍ക്ക് നല്‍കുന്നത്. കേരളത്തിലും ഫൊക്കാനയുടെ യശസ് കൂട്ടുവാനും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഈ നാഷണല്‍ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ഭവനപദ്ധതിയിലെ പങ്കാളിത്തം, പ്രളയബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കാരുണ്യ പദ്ധതികള്‍ തുടങ്ങി ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നേറുന്നു. ഇവരുടെ പ്രവൃത്തിയില്‍ യാതൊരു അസംതൃപ്തിയും രേഖപ്പെടിത്തിയിട്ടില്ല. ഇവരെ അട്ടിമറിക്കാനും, നിയന്ത്രണം മുറുക്കാനുമാണ് വിഘടനത്തിനു ശ്രമിക്കുന്ന ഗ്രൂപ്പു പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നത്.

2007-ല്‍ ഒരുകൂട്ടര്‍ ഫൊക്കനയില്‍ ടെലി കോണ്‍ഫറന്‍സിലൂടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്. പരിഹാസ്യമായ രീതിയില്‍ വിജയം ആഘോഷിച്ചതുമാണ്. എന്നാല്‍ കോടതി  വിചാരണ ഘട്ടത്തില്‍, ഭരണഘടനയുടെ നഗ്നമായ ലംഘനമായാണ് ഇതിനെ നിരീക്ഷിച്ചത്. അതിനു സാധുത ലഭിച്ചതുമില്ല.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുനര്‍വിചിന്തനം നടത്തണം. ട്രസ്റ്റി ബോര്‍ഡ് ഭരണഘടന അനുസരിക്കണം. കേവല ഭൂരിപക്ഷം ഉപയോഗിച്ച് ഗ്രൂപ്പ് നേതാക്കള്‍ക്ക് ഫൊക്കാനയെ അടിയറ വയ്ക്കരുത്. പ്രലോഭനങ്ങള്‍ക്ക് വഴങ്ങരുത്. പ്രസ്ഥാനത്തെ നിയമക്കുരുക്കിലേക്ക് വലിച്ചിഴയ്ക്കരുത്. നിഷ്പക്ഷത പാലിക്കണം. വിവേചനമരുത്.

നിങ്ങള്‍ക്കില്ലാത്ത അധികാരം ഉണ്ടെന്നു ധരിക്കരുത്. ജനറല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടുവാന്‍ ട്രസ്റ്റി ബോര്‍ഡിന് അധികാരമില്ല. ഇലക്ഷന്‍ തീയതിയും സ്ഥലവും നിശ്ചയിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. ടെലി കോണ്‍ഫറന്‍സിലൂടെയോ, വീഡിയോ കോണ്‍ഫറന്‍സിലൂടെയോ ഇലക്ഷന്‍ നടത്താന്‍ ഭരണഘടന അനുവദിക്കുന്നില്ല.

ട്രസ്റ്റി ബോര്‍ഡിന്റെ ഔദാര്യമല്ല ഫൊക്കാന, നിങ്ങളില്‍ അമേരിക്കന്‍ പ്രവാസികള്‍ അര്‍പ്പിച്ച വിശ്വാസവും ഭരണഘടനാപരമായ നിങ്ങള്‍ ഏറ്റെടുത്ത ഉത്തരവാദിത്വവും നിങ്ങളാണ് നിര്‍വഹിക്കേണ്ടത്. പുനര്‍ചിന്തിക്കൂ, നിഷ്പക്ഷത പാലിക്കൂ, സുതാര്യത ഉറപ്പാക്കൂ, സാമൂഹ്യനീതി പുലര്‍ത്തൂ, ഫൊക്കാനയെ ശക്തിപ്പെടുത്തൂ.

ഞങ്ങള്‍ പാവങ്ങള്‍, മെഴുകുതിരി കത്തിക്കാം, വെടി വഴിപാട് നടത്താം, പൊങ്കാലയിടാം...ഈ ചെയര്‍മാനും ട്രസ്റ്റി ബോര്‍ഡിനും നല്ല ബുദ്ധി തോന്നിക്കുവാന്‍....!!!



Join WhatsApp News
FOKANA WELL WISHER 2020-07-22 23:46:39
Do something,then talk.Time to stop getting cheap publicity by writing cheap articles and blaming the whole world and pretending that you are a saint.Nonsense.
One Reader 2020-07-23 03:41:12
The above Fokana article in Malayalam is usesless and baseless. Because of Covid you want to change or delay convention and election and cling the position for another year. You say about constitution, but according to constitution you cannot change or delay election. but you can cancell program such as even convention. So, cancell convention, but conduct election right now. For many things you say about kovid, so because of kovid election can be conducted by postal ballot or by online. So, please do not keep on say your baseless arguments. 90 percent of the common Fokana members want the election now by post and or on line without further delay.
kizhakkambalam Vasu 2020-07-23 10:30:00
മനസിനും കാൻസർ ബാധിച്ച എന്റെ ഫൊക്കാന വെൽ വിഷെർ കള്ളൻ കപ്പലിൽ തന്നെയാണല്ലോ. ഫൊക്കാനയുടെ ചിലവിൽ പുട്ടടിക്കുന്നവർക്ക്‌ കുഴലൂതുന്ന ചിലരുമുണ്ട്. ഇനിയെങ്ങിലും ഞാനാണ് ഫൊക്കാന എന്ന അഹംകാരം മാറ്റി വയ്ക്കു. ഈ പ്രസ്ഥാനം രക്ഷപെടാൻ അനുവദിക്കൂ
Pakalomattom Achayan 2020-07-23 13:29:51
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റുന്നുണ്ടോ മി .സുധ കർത്താ ? ഇല്ലല്ലോ .. ഏതെങ്കിലും ഇതര നാഷണൽ തിരഞ്ഞടുപ്പുകൾ കൊറോണ മൂലം മാറ്റുന്നുണ്ടോ ? Unprecedented എന്ന വാക്കിന്റെ അർത്ഥം താങ്കൾക്ക്‌ അറിയാമോ ? മുമ്പ് ഒരിക്കലും പരിചിതമല്ലാത്തത് എന്നാണ് അത് അർത്ഥമാക്കുന്നതു . അതുകൊണ്ട്‍ ദയവുചെയ്ത് സെന്റിമെന്റ്സ് & സൈക്കോളജിക്കൽ മൂവ് ഉപേക്ഷിച്ചു ഇലക്ട്രോണിക് വോട്ടിംഗ് & പോസ്റ്റൽ ബാലറ് വഴി ഇലക്ഷന് ഉടൻ തന്നെ വഴിയൊരുക്ക് ...ഫൊക്കാന ഒന്നുകൂടി പിളർന്നാൽ പിന്നെ OMKV (ഓട് മകനെ കണ്ടം വഴി ) എന്ന് സ്വന്തം ...മാധവനെക്കാൾ അനുഭവജ്ഞാനമുള്ള പകലോമറ്റം അച്ചായൻ
menon nair 2020-07-23 13:42:56
അമേരിക്കൻ പ്രസിഡന്റും ഫൊക്കാന പ്രസിഡന്റും ഒരു പോലെയാണോ? ഫൊക്കാന പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നത് തന്നെ കൺവൻഷൻ നടത്തനാണ്. അത് കൊണ്ടാണല്ലോ കാശുള്ളവരെ മാത്രം പ്രസിഡന്റാക്കുന്നത്. അടുത്ത വര്ഷം കണ്വന്ഷന് നടത്തിയാൽ മതി എന്ന് ബഹുഭുരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന നാഷണൽ കമ്മിടി തീരുമാനിച്ചു. അതിനു മുകളിൽ തീരുമാനിക്കാൻ ട്രസ്റ്റി ബോർഡിലെ 5 പേര് ആരാണ്? ഒറ്റ ആളുടെ ഭൂരിപക്ഷം ആണ് ട്രസ്റ്റി ബോർഡിൽ അവർക്കുള്ളത്. പണ്ടും പിളർത്തിയത് ട്രസ്റ്റി ബോർഡും ഇലക്ഷൻ കമ്മീഷനുമാണ്. ഈ വെറുക്കപ്പെട്ട ട്രസ്റ്റി ബോർഡിനെ എടുത്ത് കളയണം. അന്ന് ട്രസ്റ്റി ബോർഡ് ഗ്രുപ്പിന്റെ കീഴിൽ കുറച്ച് പേരും മഹാഭൂരിപക്ഷം ഫോമയിലും പോയി. ഇപ്രാവശ്യവും അത് സംഭവിക്കും. ഒരു വര്ഷം കൂടി കഴിഞ്ഞ കൺവൻഷൻ നടത്തിയാലും ഒന്നും സംഭവിക്കില്ല. ഇലക്ഷനും അപ്പോൾ മതി. ഇലക്ഷൻ കമ്മീഷണര്മാരെ ഒരു ഗ്രുപ്പിൽ നിന്ന് എടുത്തത് എന്ത് മര്യാദകേടാണ്. ഇലക്ഷൻ കംമീഷണര്മാര് നിഷ്പക്ഷർ ആയിരിക്കണം. ഇവിടെ അതല്ല. എന്ന് മാത്രമല്ല, മുഖ്യ ഇലക്ഷൻ കമീഷണർക്ക് അതിനുള്ള എന്ത് യോഗ്യത ഉണ്ട്? മുൻപ് പ്രസിഡന്റോ സെക്രട്ടറിയോ പോലും ആയിട്ടില്ല. വേറെ ഏതെങ്കിലും ഏജൻസി വഴി പോലും ഇലക്ഷൻ പറ്റില്ല. ഇവർക്ക് തന്നെ നടത്തണം. അപ്പോൾ ലജ്ക്ഷ്യമെന്റ്? ഫൊക്കാന കണ്വന്ഷന് അടുത്തവർഷം നടത്തും. ഇലക്ഷനും അപ്പോൾ നടക്കും. ഇപ്പോൾ ജയിക്കുന്നവർ തേരാ പാരാ ഫൊക്കാന നേതാക്കളാണെന്നു പറഞ്ഞു നടക്കാം. ജനം അപ്പുറത്താണ്~ സാറന്മാരെ.
Somma Sunnaran Kartha 2020-07-23 15:17:17
PRESIDENT TRUM DECIDED TO POSTPOND THE ELECTION until Nov- 2021 because of Corona. Is People at Fokana national committee is so dump to think this way? You are elected member for 2018 August to 2020 July. Your term is finished. Public know many people at the committee want to stay there and hold on to the position. President Nair Want to Show his ROUND beautiful face in the paper and flyer all the time. Nair is also giving money to some committee members TO SUPPORT HIM. He is calling too many zoom meeting only to do the presidential address. 1/2 of National committee members don't know what is going on.
Observer 2020-07-23 15:59:55
We didn't see this outcry when the current president got elected through an unconstitutional way from a communal organization NAMAM (Nair Mahamandalam) which was renamed to something else with the sole purpose of entry in to FOKANA. Election must happen and uphold the unconstitutional rights. FOKANA is not a place for photo ops with Kerala ministers or a place to boast
FOKANA Well Wisher 2020-07-23 18:07:34
We never heard of having an electronic vote in 2007. And most times you only filed FOKANA taxes. So are you saying that you didn’t verify anything while filing the taxes in spite of being a CPA. And you are attacking and throwing mud on others for no reason. Your actions and words are not at all matching. Looks like you are scared to face the election and running way from that and hiding behind CORONA.
GNair 2020-07-25 08:30:37
Election should take place. Time for new blood in FOKANA. As President Trump did DRAIN THE SWAMP. Get rid of all the people that are useless. Not one person in FOKANA is a representative of the American Malayali. Sorry to say this but EVERYONE needs to go!
UdayabhanuPanickar 2020-07-25 22:19:04
“ You are too late by more than 20 years Mr Kartha. I found that out more than 20 years back and that is why I left that organization.
JosephMathew 2020-07-28 20:26:25
We have lot more things to worry about than FOKANA. Why such a hurry to conduct the election, convention etc. Let s focus on our normal life such as kids going back to school, work, unemployment etc. At this point who cares about FOMA/ FOKANA. Some leaders don’t want to loose their chair because they don’t have nothing else to do.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക