Image

സ്റ്റുട്ട്ഗര്‍ട്ട് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ 'കുമ്പളങ്ങി നൈറ്റ്'സിനു നേട്ടം

Published on 20 July, 2020
 സ്റ്റുട്ട്ഗര്‍ട്ട് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ 'കുമ്പളങ്ങി നൈറ്റ്'സിനു നേട്ടം

സ്റ്റുട്ട്ഗര്‍ട്ട്, ജര്‍മനി: പതിനേഴാമത് സ്റ്റുട്ട്ഗര്‍ട്ട് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ ഡയറക്‌റ്റേഴ്‌സ് വിഷന്‍ പുരസ്‌കാരം മധു സി. നാരായണന്‍ സ്വന്തമാക്കി. 'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന തന്റെ ആദ്യ സിനിമയിലൂടെയാണ് മധുവിന്റെ നേട്ടം.

ചിത്രത്തിന്റെ തിരക്കഥ, പശ്ചാത്തല സംഗീതം, അഭിനേതാക്കളുടെ സ്വാഭാവികശൈലിയിലുള്ള പ്രകടനം എന്നിവയെല്ലാം ഉന്നതനിലവാരത്തിലുള്ളതാണെന്ന് ജൂറി വിലയിരുത്തി. ആയിരം യൂറോയാണ് അവാര്‍ഡ് തുക.

ചലച്ചിത്രോത്സവത്തില്‍ ജര്‍മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് പ്രതീക് വാറ്റ്‌സ് അര്‍ഹനായി. 'ഈബ് എലേ ഓ' എന്ന ചിത്രത്തിലൂടെയാണ് നേട്ടം. 4000 യൂറോ ആണ് അവാര്‍ഡ് തുക.

ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷാന്‍ വ്യാസിന്റെ 'നത്ഖത് ~ ദ ബ്രാറ്റ്' പുരസ്‌കാരത്തിന് അര്‍ഹമായി. അതനു മുഖര്‍ജിയുടെ 'വിഗ്', പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായി.


റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക