ലണ്ടന്‍: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ രണ്ടുദിവസത്തെ ധ്യാനം 'എബ്ളൈസ് ഇന്‍ ദ സ്പിരിറ്റ്' 18, 19 (ശനി , ഞായര്‍ ) തീയതികളില്‍ സംഘടിപ്പിക്കുന്നു.
ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന ധ്യാനം ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനി , ഐനിഷ് ഫിലിപ്പ് , ജോസ് കുര്യാക്കോസ് എന്നിവര്‍ നയിക്കും. അമേരിക്കയില്‍നിന്നുമുള്ള റോണ്‍ , ഷെറി എറിക്സണ് ദമ്പതികള്‍ ആത്മീയാനുഭവം പങ്കുവയ്ക്കും. വചനപ്രഘോഷണം , പ്രയ്സ് ആന്‍ഡ് വര്‍ഷിപ് , ദിവ്യകാരുണ്യ ആരാധന, അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും.
പങ്കെടുക്കുന്നവര്‍ www.afcmuk.org/register എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .
വിവരങ്ങള്‍ക്ക്: ബ്ലെയര്‍ ബിനു 44 7712 246110.
റിപ്പോര്‍ട്ട്: ബാബു ജോസഫ്