Image

അയര്‍ലന്‍ഡില്‍ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 13 July, 2020
അയര്‍ലന്‍ഡില്‍ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി


ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന മലയാളി ജോണ്‍സണ്‍ ഡി ക്രൂസ് (52) നെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ബെല്‍ ഫ്രീയിലെ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ ജോണ്‍സണ്‍ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ട്രെഡ് മില്ലിനു സമീപം നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹം

ജോണ്‍സന്റെ ഭാര്യ ഓസ്‌ട്രേലിയയിലാണ്. യൂസിഡിയില്‍ പഠിക്കുന്ന മകന്റെ പഠനവുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ അയര്‍ലന്‍ഡില്‍ തുടരുകയായിരുന്നു.

ഒരാഴ്ചയ്ക്കിടെ അയര്‍ലന്‍ഡില്‍ രണ്ടാമതൊരു മലയാളിയുടെ മരണം ഏവരെയും ദുഃഖത്തിലാഴ്ത്തി. ഗോള്‍വേയിലെ ട്യൂമില്‍ കഴിഞ്ഞ ദിവസം മട്ടാഞ്ചേരി സ്വദേശി ജോര്‍ജ് ജോസ് വര്‍ഗീസ് (52)നിര്യാതനായിരുന്നു.

റിപ്പോര്‍ട്ട് ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക