Image

റിയാദില്‍ കാസര്‍ഗോഡ് സ്വദേശി മരിച്ചു

Published on 06 July, 2020
റിയാദില്‍ കാസര്‍ഗോഡ് സ്വദേശി മരിച്ചു

റിയാദ്:കാസര്‍ഗോഡ് മായിപ്പാടി മജല്‍ സ്വദേശി കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇപ്പോള്‍ ചെംനാട് താമസക്കാരനായ അബാസ് അബ്ദുല്ല മജല്‍ (60) ആണ് മരിച്ചത്.

റിയാദിലെ ജഫാല ട്രേഡിംഗ് കമ്പനിയിലെ സെയില്‍സ്മാന്‍ ആയിരുന്നു. ഫാത്തിമത് സാഹിറയാണ് ഭാര്യ. ഇര്‍ഫാന, മുഹമ്മദ് ഷഫീഖ്, ഫര്‍ഹാന എന്നിവര്‍ മക്കളും ഖത്തറില്‍ ജോലി ചെയ്യുന്ന ജസീറ മങ്ങാട് മരുമകനുമാണ്.

കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ സിദ്ദീഖ് തുവൂരിന്റെ നേതൃത്വത്തില്‍ അനന്തര നടപടികള്‍ പുരോഗമിക്കുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക