Image

ഒഐസിസി അഡ്‌ലൈഡില്‍

Published on 29 May, 2012
ഒഐസിസി അഡ്‌ലൈഡില്‍
അഡ്‌ലൈഡ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓവര്‍സീസ് സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) അഡ്‌ലൈഡില്‍ രൂപീകൃതമായി. സംഘടനതലത്തില്‍ പ്രവര്‍ത്തിച്ചു മികവു തെളിയിച്ച ആന്റണി മാവേലിയാണ് ഒഐസിസി അഡ്‌ലൈഡ് മേഖലയുടെ പ്രസിഡന്റ്. സാമുഹ്യ മാധ്യമരംഗങ്ങളില്‍ പ്രവര്‍ത്തിച്ച് മികവ് തെളിയിച്ച ബിജു ജോസഫാണ് ജനറല്‍ സെക്രട്ടറി. ജിനേഷ് പാറയ്ക്കല്‍ (ട്രഷറര്‍) ജിബി പടയാട്ടി (വൈസ് പ്രസിഡന്റ്) ജിയോ ജോസ്, അനീഷ് വര്‍ഗീസ് (ജോയിന്റ് സെക്രട്ടറിമാര്‍) ജിയോ ജോസ്, ജിജോ വര്‍ഗീസ്, ബിനു മാത്യു (കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍. വുഡ് വിലില്‍ ചേര്‍ന്ന രൂപീകരണയോഗത്തില്‍ അഡ്‌ലൈഡിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ പങ്കുചേര്‍ന്നു. ഭൂരിഭാഗവും നേരത്തെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാരംഗത്തെ സജീവപ്രവര്‍ത്തകരായിരുന്നു. ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാധാന്യംകണക്കിലെടുത്ത് സാമൂഹ്യ, രാഷ്ട്രീയരംഗങ്ങളില്‍ നേതൃത്വം കൊടുക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. 

കെപിസിസിയുടെ നിര്‍ദേശമനുസരിച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. നേരത്തെ തിരുവനന്തപുരത്ത് ഒഐസിസി ഓസ്‌ട്രേലിയയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ എന്നിവരുമായി മേയ് ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന സോണല്‍ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ഒഐസിസി വൈസ് പ്രസിഡന്റ് സി.പി. സാജു ചര്‍ച്ച നടത്തിയിരുന്നു. 

വിവിധ കമ്മിറ്റികളില്‍ കെപിസിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഭാരവാഹികളുടെ അംഗസംഖ്യ കൂട്ടാനും ധാരണയായി. എല്ലാ സ്ഥലങ്ങളിലും പ്രവര്‍ത്തനം ലഘൂകരിക്കാന്‍ സോണല്‍ കമ്മിറ്റികള്‍ തുടങ്ങുവാന്‍ കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു. ഒഐസിസിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും കമ്മിറ്റിയുടെ നല്ല പ്രവര്‍ത്തനവും സജീവ സാന്നിധ്യവും പൊതുവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകളില്‍ കെപിസിസി ഭാരവാഹികള്‍ സംതൃപ്തി അറിയിക്കുകയും ചെയ്തു

വാര്‍ത്ത അയച്ചത്: ജോസ് എം ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക