Image

ന്യൂസിലാന്‍ഡില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

Published on 28 May, 2012
ന്യൂസിലാന്‍ഡില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
ഓക്‌ലന്റ്: ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഓക്‌ലന്റ് രൂപത യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പന്തക്കുസ്താദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. മേയ് 27ന് (ഞായര്‍) വൈകുന്നേരം എപ്‌സം തിരുഹൃദയ മാതാ കാത്തലിക് ദേവാലയത്തിലാണ് ചടങ്ങുകള്‍ നടന്നത്. സീറോ മലങ്കരസഭ മുവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് മുഖ്യാഥിതിയായിരുന്നു. മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആറിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 

കുര്‍ബാനയ്ക്കുശേഷം ട്രസ്റ്റി ഫ്രാന്‍സിസ് വടശേരി ബിഷപ്പിന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. 

പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ആത്മീയ ഉണര്‍വുനേടി പ്രേക്ഷിത ചൈതന്യത്തില്‍ ജ്വലിക്കുവാന്‍ മാര്‍ ഏബ്രഹാം മാര്‍ യൂലിയോസ് വിശ്വാസികളെ ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഗായകസംഘം ഗാനങ്ങള്‍ ആലപിക്കവേ ബിഷപ്പ് കുട്ടികളെ ഓരോരുത്തരായി തലയില്‍ കൈവച്ച് പരിശുദ്ധാത്മാഭിഷേകത്തിനായി പ്രാര്‍ഥന നടത്തി. ഫാ. ജോയി കുട്ടികളെ അരിയില്‍ യേശുനാമം എഴുതിച്ച് വിദ്യാരംഭം കുറിച്ചു. 

തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ഓക് ലന്റില്‍ പൗരാണികമായ ഈ ചടങ്ങ് നടത്തുന്നത്.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക