Image

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

Published on 26 May, 2020
ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

ക്രമേണ  ഇ-മലയാളിയുടെ ചില സെക്ഷനുകൾ  പേയ്‌മെന്റ് അടിസ്ഥാനത്തിൽ ആക്കാൻ ആലോചിക്കുന്നു. ന്യു യോർക്ക്  ടൈംസ് അടക്കമുള്ള ഓൺ ലൈൻ പ്രസിദ്ധീകരണങ്ങൾ  ഏതാനും ഐറ്റം മാത്രമാണ് സൗജന്യമായി വായിക്കാൻ അനുവദിക്കുന്നത്. ഒരു മാസം 10  എണ്ണം. അത് കഴിഞ്ഞാൽ വായിക്കാൻ വരിക്കാരാകണം.

മാധ്യമങ്ങൾ നിലനിൽക്കുന്നത്  ഇത്തരം വരിക്കാരുള്ളത് കൊണ്ടാണ്. എല്ലാ പ്രസിദ്ധീകരണവും ഇപ്പോൾ വേണ്ടത്ര പരസ്യമില്ലാതെ വിഷമിക്കുന്നു. ഇ-മലയാളി പോലുള്ള ചെറുകിട പത്രങ്ങളുടെ നിലനിൽപ് പോലും വിഷമത്തിൽ.

ഈ സാഹചര്യത്തിലാണ് ഫാൻസ്‌ ക്ലബ് തുടങ്ങുന്നത്. ചില സെക്ഷനുകൾ പേയ്‌മെന്റ് അടിസ്ഥാനത്തിലായാലും ഫാൻസ്  ക്ലബ് അംഗങ്ങൾക്ക് അത് സൗജന്യമായി ലഭിക്കും.

താഴെക്കാണുന്ന ലിങ്കിൽ പേയ്‌മെന്റ് നൽകാം. ഒരു വർഷത്തേക്ക് 25 ഡോളർ മുതൽ നൽകാം.

ഇ-മലയാളിയുടെ അഭ്യുദയകാംക്ഷികളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു.

PAY WITH PAYPAL, DEBIT OR CREDIT CARD.  link below

https://emalayalee.com/payment/


Join WhatsApp News
Francis Thadathil 2020-05-26 21:23:11
Great decision! I think everyone should take it positively. I congratulate GJ for taking a stern decision. A lot of people have been taking enormous efforts to write so many worth full articles in Emalayalee during coronavirus . Emalayalee is the frontier in bringing up news and articles but nobody knew or realized the financial burden suffered by Emalayalee running each single day. Now Emalayalee is the top online malayalam portal hence it can survive only with this challenge. We need to support this great American online portal to continue its social services and spread the good news everyday. Please participate in this challenge to keep Emalayalee news portal to continue as the face news portal of America. Thank you
Sudhir Panikkaveetil 2020-05-26 22:19:38
ഇ-മലയാളിക്കൊപ്പം. ആശംസകളോടെ...
Yes, It is a Necessity. 2020-05-27 06:19:13
Yes!, it is a good idea and is necessary to keep E Malayalee healthy & Live. I suggest an annual bulk rate of $100. per writer for 15 articles & $ 15./ articles. Same way with comments $ 50. for 50 comments/yr & $ 3./ comments. There are lots of trash articles & comments in E Malayalee now and many of them can be eliminated. I prefer a Life Membership/ Premium membership of $150. /yr. I already paid $100. but is willing to pay more for the Privileged Premium Life Membership.
Vayanakaaran 2020-05-27 12:20:17
ഇതുമൂലം ഇപ്പോഴുള്ള വായനക്കാരും നഷ്ടപ്പെടുമോ? ബൈബിൾ, ഖുർആൻ, ഗീത ഇവയെ കുറിച്ച് പുരോഹിതന്മാരോ, മത മേധാവികളോ ചെയ്യുന്ന മതപ്രസംഗങ്ങൾ അവർ ലൈവ് ആയി നടത്തുന്നവ പ്രസിദ്ധീകരിക്കു, അമ്പതല്ല അമ്പതിനായിരം തരാൻ ആളുണ്ടാകും. ഹിന്ദുക്കളെ വിലക്കുറിച്ച് കാണുകയല്ല ഗീതയൊക്കെ കേൾക്കാൻ ആളുണ്ടാകുമോ അമേരിക്കൻ മലയാളി സമൂഹത്തിൽ. ഒരു ചോദ്യചിഹ്നത്തോടെ, നന്ദി നമസ്കാരം.
Tom Abraham 2020-05-27 14:07:48
Very true, EMalayalee must be above suspicion that It has a narrowness, that it creates barriers. However, having sent my Fee for Fan s club, A reasonable fee, Which looks like a one - year contract, nothing more is anticipated. It is not easy to please all. All News, Media must be free of The Fake , copying without References. Federal assistance may also be sought for this online paper with emphasis on the Indian Sub- Continent, international reader population.
K.K.Johnson 2020-05-27 20:17:24
It's time. We have to keep emalayalee alive. Survival is importat
E Malayalee fan 2020-05-27 23:09:09
ബ്ലഡ് എടുക്കാൻ വന്ന സിംഗാരി നേർസിനോട് പ്രേമം തോന്നിയതുപോലെ ഉള്ളു ഇ മലയാളിയിലെ ആർട്ടിക്കിൾസ്, അതിനും വേണോ പണം? ബ്ലഡ് കൊടുത്താൽ ഒരു ഹാഫിനുള്ള കാശു കിട്ടും.
Ninan Mathulla 2020-05-28 06:00:11
Encourage all readers to support 'emalayalee'. Just as believers support priests, readers need to support newspaper management for a reasonable standard of living. Best wishes!
Elcy Yohannan Sankarathil 2020-05-28 12:15:27
It is a great idea to give financial support to emalyalee, which is the top most website enhancing Malayalee minds, at first a fixed amount is not to be set, we have the responsibility and obligation to strengthen the hard working hands working behind the curtain to keep this website quite alive, cheers!!
ജോസഫ്‌ എബ്രഹാം 2020-05-28 17:18:48
തീര്‍ച്ചയായും ഇ മലയാളി നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്നു. എല്ലാവിധ പിന്തുണയും ആശംസകളും.
Thomas Koovalloor 2020-05-28 18:51:29
Nice to see that Emalayalee thinking big to take leadership in promoting Malayalam Literature in the United States. Wishing you all the best!
രാജു മൈലപ്ര. 2020-05-28 18:55:44
ഇ-മലയാളിയിയുടെ "ഫാൻസ്‌ ക്ലബിൽ' അംഗം ആകേണ്ടതും, അതുവഴി സാമ്പത്തിക സഹായം നൽകി ഈ പ്രസ്ഥാനത്തെ നിലനിർത്തേണ്ടതും, ഈ സന്ദർഭത്തിൽ വളരെ പ്രധാനമാണ്. മലയാളം അച്ചടിമാധ്യമങ്ങൾ ഏതാണ്ട് പൂർണ്ണമായും നിലക്കുകയും, മാറിയ ഇന്നത്തെ സാഹചര്യത്തിൽ ഒരു തിരിച്ചുവരവിന് സാധ്യത ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ ഇ-മലയാളി പോലുള്ള ഓൺലൈൻ പ്രസ്ഥാനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. കൊറോണ എന്ന മഹാവ്യാധി ലോകത്തെമ്പാടുമുള്ള മലയാളികളെ എങ്ങനെ ബാധിക്കുന്നു എന്നുള്ള സമഗ്രമായ റിപ്പോർട്ട് up-to-date ചെയ്യുന്നതിൽ ഇ-മലയാളി മുന്നിൽ തന്നെയുണ്ട്. മലയാളി സംഘടനകൾ ചെയ്യുന്ന ക്രിയാത്‌മകമായ ഇടപെടലുകൾ, അവരുടെ മാതൃകാപരമായ പ്രവർത്തങ്ങൾ തുടങ്ങിയവ യെല്ലാം യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ ഇ-മലയാളീ ഒരു വലിയ പങ്കാണു വഹിക്കുന്നത്. ഇ-മലയാളീയുടെ സേവനം ഉപകരിക്കുന്ന സംഘടനകൾക്കും, സമുദായങ്ങൾക്കും, വ്യക്തികൾക്കും, വായനക്കാർക്കും ഈ അവസരത്തിൽ സാമ്പത്തികമായി ഈ പ്രസിദ്ധികരണത്തെ സഹായിക്കുന്നതിൽ ധാർമ്മികമായ ഒരു ചുമതലയുണ്ട്. ചുവരുണ്ടെങ്കിൽ മാത്രമേ ചിത്രം വരക്കുവാൻ സാധിക്കുകയുള്ളു. അഭിവാദനങ്ങളോടെ, രാജു മൈലപ്ര.
THOMAS PAUL 2020-05-30 22:31:22
Join he club of emalayalee and help their financial situation. This way we are getting a great service from emalayalee. Thomas Paul, Philadelphia.
Thomas T Oommen 2020-05-31 10:12:54
എല്ലാ മലയാളികൾക്കും മലയാളി സംഘടനകൾക്കും ഇമലയാളി ആവശ്യമാണ്. ഇമലയാളിയിലൂടെ ലഭിക്കുന്ന വാർത്തകളും , അറിയിപ്പുകളും , സാഹിത്യസൃഷ്ടികളുമെല്ലാം അനുദിനം, അനുനിമിഷം ലഭിക്കണമെങ്കിൽ ഈ സംരംഭത്തെ സാമ്പത്തികമായി സഹായിക്കേണ്ടതും അവശ്യം ആവശ്യമാണ്. നമുക്ക് വേണം ഇമലയാളി - ഇമലയാളിക്കു നമ്മെയും. പിന്തുണക്കുക. പ്രോത്സാഹിപ്പിക്കുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
Moncy kodumon 2020-05-31 19:27:10
ഇമലയാളി ഒരുമലയാള ഓൺലൈൻപ്രസിദ്ധീകരണമാണ് അതിനാൽ മലയാളത്തിൽഅഭിപ്രായംമതി. അതുകൊണ്ട് മലയാളത്തിൽതന്നെകുറിക്കാം ഇത് നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാനഘടകമാണ് . മലയാളംപറഞ്ഞിട്ട് ഇംഗ്ലീഷുകാരിയെക്കൊണ്ട്മകനെകെട്ടിപ്പിച്ചാൽ മലയാളസംസ്കാരംവരികില്ല. 'എന്നിരുന്നാലും മലയാളവും ഈമലയാളിയെ യും മറക്കില്ല ഞങ്ങളുടെ സപ്പോർട്ട് എന്നും ഈ മലയാളിക്ക് പിന്തുണ നൻമകൾ നേരുന്നു.
ജോണ്‍ വേറ്റം 2020-05-31 21:38:46
നോര്‍ത്തമേരിക്കയിലെ മലയാളസാഹിത്യപ്രവര്‍ത്തനത്തെ വികസ്വരമാക്കുന്ന ഇ മലയാളിക്ക് നന്മകള്‍ നേരുന്നു.
സഹായിക്കു ഇ മലയാളിയെ 2020-06-01 05:20:37
''ഇ' മലയാളി ഒരു 'ഓൺലൈൻ' ......എന്ന് തുടങ്ങി .....'സപ്പോർട്ട്' -----എന്നിങ്ങനെ ഇന്ഗ്ലീഷ് ഭാഷയിൽ കമന്റെ എഴുതി, മലയാളം മാത്രം മതി എന്ന് തീരുമാനിക്കാൻ നിങ്ങൾ ആരാണ്? ഇ മലയാളിയുടെ 1/ 3 ഭാഗം ഇന്ഗ്ലീഷ് ആണ്. ഏറ്റവും വലത്തു വശത്തെ കോളം നോക്കുക. അതെങ്ങന------ വായിക്കാതെ/ കേൾക്കാതെ അഭിപ്രായം പറയുന്നവർ ആണല്ലോ മലയാളികൾ . -സരസു .NY [please contribute]
Thomas Koshy 2020-06-02 11:18:18
All these years E-Malayalee has been serving our community and its contributions in connecting American Malayalees cannot be overstated. The publishers did it without any cost to its readers. It is the primary medium of news feed covering breaking news from both home and abroad. Its continuous survival is important to all of us and now it is our turn to step forward to help them.
Samuel Geevarghese 2020-06-17 13:57:37
It is a great idea. Hope that all Malayalees will support E Malayalee.
CHARUMMOOD JOSE 2020-06-19 11:40:22
A VERY GOOD NEWS PORTAL. I VISIT AT LEAST 5 TIMES A DAY. ALWAYS OR MOST OFTEN I CAN FIND UPDATED VERSION WITH A NEWER STORY OR NEWS PLEASE SUPPORT EMALAYALEE.COM
Dr. A.K.B. Pillai 2020-07-22 22:53:54
We should do our best, intellectually and financially, to advance Emalayalee, which is the wealth of every Malayalee in America, Kerala and anywhere else in the world. I will also support Emalayalee through my Facebook writings.
supporter 2020-07-25 10:48:56
ഞങ്ങൾ ഇ -മലയാളിക്കൊപ്പം
2020-08-03 08:37:59
മലയാള ഭാഷ ഉടന്‍ എങ്ങും മരിക്കില്ല. കാരണം; മലയാളി ഉള്ളിടത്തോളം കാലം ഏഷണി ഉണ്ടാവും. ഏഷണി പറഞ്ഞു പരത്താന്‍ മലയാളം വേണം. അതുകൊണ്ടാണ് മലയാളം മരിക്കില്ല എന്ന് പറഞ്ഞത് . -ചാണക്യന്‍
എ.സി.ജോർജ്, ഹ്യൂസ്റ്റൺ, ടെക്സാസ് 2020-09-08 03:11:57
എൻ്റെ ഓർമ്മയിൽ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ വിശദമായ ഒരു ഇലക്ട്രോണിക് മലയാള മീഡിയ, ഇമലയാളീ ഡോട്ടകോം ആണ്. നാട്ടിൽനിന്നുള്ള ഒരു മലയാള മീഡിയ അല്ലാ ഞാൻ ഉദ്ദേശിക്കുന്നത്. അമേരിക്കയിലെ, അമേരിക്കൻ മലയാളിയുടെ, രാഷ്ട്രീയ, സാമുഹിയ, സാംസ്‌കാരിക വാർത്തകളും , വിശകലനങ്ങളും ഉൾക്കൊള്ളിച്ചുള്ള ഈ ഇലക്ട്രോണിക് മാധ്യമത്തിൻെറ ജൈത്ര യാത്ര ഇന്നും അഭംഗുരം തുടരുകയാണു. ഇതിൻ്റെ കെട്ടിലും മട്ടിലും കലോചിതമായ മാറ്റങ്ങൾ വരുത്തികൊണ്ടു മൂന്നേറുന്നു. ക്രാന്തദർശികളായ മാധ്യമ പ്രവർത്തകർ ഇതിൽ പ്രവർത്തിക്കുന്നു. ഈ പ്രസ്ഥാനത്തിലെ, തുടക്കം മുതൽ എന്നും ഞാൻ ഇമലയാളീയുടെ ഒരു ഫാൻ ആണ്. അതുപോലെ അതിലെ ഒരു എളിയ വായനക്കാരനും, ചെറിയ ..ചെറിയ..എഴുത്തുകാരനുമാണ്. ഈ പ്രസ്ഥാനത്തെ സാമ്പത്തികമായും മറ്റും..മറ്റും .പ്രോത്സാഹിപ്പിക്കേണ്ടതു നമ്മുടെ ഏവരുടെയും ഒരു കർത്തവ്യം കൂടെയാണെന്നു ഞാൻ കരുതുന്നു. ഇ മലയാളിക്കും പ്രവർത്തകർക്കും എല്ലാ നല്ല ആശംസകളും നേരുന്നു. മൈ സല്യൂട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക