Image

ന്യൂസിലാന്‍ഡില്‍ മാതൃദിനാഘോഷവും പന്തക്കുസ്താ തിരുനാളും ആഘോഷിച്ചു

Published on 18 May, 2012
ന്യൂസിലാന്‍ഡില്‍ മാതൃദിനാഘോഷവും പന്തക്കുസ്താ തിരുനാളും ആഘോഷിച്ചു
ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഓക്‌ലാന്‍ഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാതൃദിനം പൂര്‍വാധികം ഭംഗിയായി ആഘോഷിച്ചു. മേയ് 13 (ഞായര്‍) എപ്‌സം കാത്തലിക് പള്ളിയില്‍ നടന്ന ആഘോഷങ്ങള്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. തുടര്‍ന്ന് മാതൃദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ഥനകളും നടന്നു. 

വിശുദ്ധ കുര്‍ബാനയില്‍ മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വയലാറിന്റെ വരികള്‍ ഉദ്ധരിച്ച് മാതൃദിനത്തിന്റെ മഹനീയത ഫാ. ജോയി ഊന്നിപ്പറഞ്ഞു. കുര്‍ബാനയ്ക്കുശേഷം അമ്മമാര്‍ക്കുള്ള പ്രത്യേക ആശീര്‍വാദവും കൈവയ്പ് പ്രാര്‍ഥനയും നടന്നു. സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ പ്രതിനിധി ഗ്ലോറി ക്ലമന്റ് അമ്മമാരോടുള്ള നന്ദി കവിതാരൂപേണ അവതരിപ്പിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്തു. നൂറോളം അമ്മമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് മുന്‍ വര്‍ഷങ്ങളിലെപോലെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നതിനുള്ള ചടങ്ങുകള്‍ മേയ് 27ന് (ഞായര്‍) എപ്‌സം കാത്തലിക് പള്ളിയില്‍ നടക്കും. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നാലു വയസിനുമേലുള്ള കുട്ടികളെ അള്‍ത്താരയില്‍ ഫാ. ജോയി അരിയില്‍ എഴുതിക്കും. തുടര്‍ന്ന് പരിശുദ്ധാത്മാവിനോടുള്ള പ്രത്യേക പ്രാര്‍ഥനയും ഗാനശുശ്രൂഷകളും നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫാ. ജോയി 622 6977207.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കി സണ്‍ഡേസ്‌കൂലെ കുട്ടികള്‍ക്കുവേണ്ടി നടത്തിയ ബൈബിള്‍ ക്വിസിന്റെ പ്രാഥമിക റൗണ്ടില്‍നിന്ന് 75 ശതമാനത്തിനുമേല്‍ മാര്‍ക്കുനേടിയ 16 ഫൈനല്‍ റൗണ്ടിലേക്ക് അര്‍ഹത നേടി. 

പോള്‍സ് റെജി (98 ശതമാനം), റയല്‍ ജോണ്‍സണ്‍ (89 ശതമാനം), എവ് ലിന്‍ മരിയ (89 ശതമാനം), ഹാരിസ് ടോമി (84 ശതമാനം) എന്നിവര്‍ പ്രാഥമിക റൗണ്ടില്‍ ഉന്നത വിജയം നേടി. ഇവരുടെ നേതൃത്വത്തിലുള്ള നാല് ടീമുകള്‍ ജൂലൈ 29ന് നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ മത്സരിക്കും. 

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക