തൗരങ്ങ: ന്യൂസിലാന്‍ഡിലെ താരങ്ങയില് കേരള കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ണിയേശൂവിന്റെ തിരുപ്പിറവി അറിയിച്ചു കൊണ്ടുള്ള ക്രിസ്മസ് കരോള്‍ നടത്തി. മലയാളി കുടുബങ്ങളില്‍ ദിവ്യാഉണ്ണിയേശൂവിന്റെ തിരുസ്വരൂപമായി എത്തിയവര്‍ കുടുബങ്ങളോടൊപ്പം പ്രാര്‍ഥിക്കുകയും കരോള്‍ ഗാനം ആലപിക്കുകയും ചെയ്തു. റവ. ഫാ. പ്രകാശ്, ട്രസ്റ്റീ ഷിനോജ്, ബിന്നി, സിന്തിന് പ്രിന്‍സ്, ഷിജു, ആഷില്‍, ബ്രോബിന്, അജോ മഞ്ഞളി, ജാസ്മിന് ആല്ബിന്, അനു തുടങ്ങിയവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: തദേവൂസ് മാണിക്കത്താന്