Image

ഷാജി കൈലാസാണ് കാരണക്കാരന്‍: തിലകനെ വിലക്കിയ സംഭവങ്ങളില്‍ ബി.ഉണ്ണികൃഷ്‌ണന്റെ വെളിപ്പെടുത്തല്‍

Published on 10 December, 2019
ഷാജി കൈലാസാണ് കാരണക്കാരന്‍: തിലകനെ വിലക്കിയ സംഭവങ്ങളില്‍ ബി.ഉണ്ണികൃഷ്‌ണന്റെ വെളിപ്പെടുത്തല്‍

മലയാള സിനിമ തിലകനെ വിലക്കിയത് സംബന്ധിച്ച വെളിപ്പെടുത്തലുമായി സംവിധായകനും ഫെഫ്‌ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്‌ണന്‍. സ്വക്രാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്‍ പല കാര്യങ്ങളും തുറന്നു പറയുന്നത്.


ഫെഫ്‌ക രൂപീകൃതമാകുന്ന സമയത്താണ് താരസംഘടനയായ അമ്മയുമായി തിലകന്‍ ചേട്ടന് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അദ്ദേഹം വളരെ വ്യക്തമായി മാക്‌ട ഫെഡറേഷന്റെ പക്ഷത്താണ് നിന്നത്. അന്ന് അദ്ദേഹം മലയാള സിനിമയിലെ മുഴുവന്‍ സംവിധായകര്‍ക്കുമെതിരെ വളരെ വിവാദമായ ഒരു പ്രസ്‌താവന നടത്തി. ഇതിനെ തുടര്‍ന്ന് മുതിര്‍ന്ന പല സംവിധായകരെ എന്നെ ബന്ധപ്പെട്ടിട്ട് ചോദിച്ചു,


 എന്താണ് ഇതിന് നമ്മള്‍ പ്രതികരക്കേണ്ടതെന്ന്. ഞങ്ങളുടെ കൂടെയുള്ള സീനിയറായ സംവിധയകര്‍ പറഞ്ഞത് ഇതാണ്, തിലകന്‍ ചേട്ടന്‍ വലിയ നടനാണ്. പക്ഷേ ഒരുകാര്യം മനസിലാക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞ സംഭാഷണങ്ങള്‍ അത്രയും നമ്മള്‍ എഴുതി കൊടുത്തതും നമ്മള്‍ ഷൂട്ട് ചെയ്‌തതും, നമ്മള്‍ റീ ടെയ്‌ക്ക് ചെയ്‌തതുമായ കാര്യങ്ങളാണ്. അത് ഞങ്ങളുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. നിങ്ങള്‍ ഒരു തൊഴിലാളി സംഘടനയാണ് നടത്തുന്നതെങ്കില്‍ ഇതിന് സമാധാനമുണ്ടാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.


എന്നിട്ടും ആക്ഷന്‍ എടുത്തില്ല. പകരം യൂണിയന്‍ ഭാരവാഹികളുടെയെല്ലാം ജനറല്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടി. വളരെ വൈകാരികമായിട്ടാണ് 19 യൂണിയനുകളും അതിനോട് പ്രതികരിച്ചത്. തിലകന്‍ ചേട്ടന്‍ പ്രസ്‌താവന പിന്‍വലിക്കുന്നത് വരെ നമ്മള്‍ അദ്ദേഹത്തോട് സഹകരിക്കില്ല എന്നാണ്. പിന്നീട് തിലകന്‍ ചേട്ടന്റെ തിരിച്ചു വരവിന് ശരിക്കും കാരണമായ ആള് ഷാജി കൈലസാണ്. തിലകന്‍ ചേട്ടന്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞിട്ട് ഷാജിയാണ് എന്നെ വിളിക്കുന്നത്.


 നമ്മുടെ തീരുമാനങ്ങള്‍ നമുക്ക് ഒന്ന് പുനപരിശോധിക്കണം, തിലകന്‍ ചേട്ടനെ തിരിച്ചെടുക്കണം എന്ന് ഷാജി എന്നോട് പറഞ്ഞു. അങ്ങനെ അവയലബിള്‍ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച്‌ തിലകന്‍ ചേട്ടന്റെ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംവിധായകന്‍ രഞ്ചിത്ത് അന്ന് ഇന്‍ഡ്യന്‍ റുപ്പി പ്ളാന്‍ ചെയ്യുകയാണ്. ബോബെയില്‍ ഒരു പരിപാടിയില്‍ വച്ച്‌ രഞ്ചിത്തും ഇന്നസെന്റ് ചേട്ടനും ഇതേ ആവശ്യം പറയുകയുമായിരുന്നു'- ബി.ഉണ്ണികൃഷ്‌ണന്റെ വാക്കുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക