Image

കൂടെ ജോലി ചെയ്യുന്നവര്‍ അല്ലാതെ ആരാണ് പിന്തുണ നല്‍കുന്നത്: എന്ത് പ്രശ്നം വന്നാലും നടന്‍ ഷെയിനെ പിന്തുണയ്ക്കുമെന്ന് ഷൈന്‍ ടോം ചാക്കോ

Published on 10 December, 2019
കൂടെ ജോലി ചെയ്യുന്നവര്‍ അല്ലാതെ ആരാണ് പിന്തുണ നല്‍കുന്നത്: എന്ത് പ്രശ്നം വന്നാലും നടന്‍ ഷെയിനെ പിന്തുണയ്ക്കുമെന്ന് ഷൈന്‍ ടോം ചാക്കോ

നിര്‍മ്മാതാക്കളുടെ സഘടനയുടെ മയക്കുമരുന്ന് പരാമര്‍ശത്തിനെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോ. 24ാം മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.


നിര്‍മ്മാതാക്കളുടെ പരമാര്‍ശം മണ്ടത്തരമാണെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ എന്ത് വന്നാലും ഷെയിനോടൊപ്പമാണെന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്ത് പ്രശ്നം വന്നാലും നടന്‍ ഷെയിനെ പിന്തുണയ്ക്കുമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു.


 കൂടെ ജോലി ചെയ്യുന്നവര്‍ അല്ലാതെ ആരാണ് പിന്തുണ നല്‍കുന്നതെന്നും ഷൈന്‍ ചോദിക്കുന്നുണ്ട് ഞാനും ഷെയിനും ഒരുമിച്ച്‌ ജോലി ചെയ്യുന്നവരാണ്, സ്വാഭാവികമായും ഷെയിന് എന്ത് പ്രശ്നം വന്നാവും കൂടെ നില്‍ക്കുക തന്നെ ചെയ്യും- വിവാദങ്ങളില്‍ രണ്ട് പേരുണ്ടാകും. അതില്‍ അവരുടേതായ ശരി തെറ്റുകളുണ്ടാകും. അതെല്ലാം ബാലന്‍സ് ചെയ്ത് ഷൂട്ടിങുമായി നമ്മള്‍ മുന്നോട്ട് കൊണ്ടു പോകുക തന്നെ വേണം-ഷൈന്‍ ടോം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക