Image

ക്ഷമയാണ്‌ സിനിമയുടെ അടിസ്ഥാന ഘടകമെന്ന്‌ ശാരദ

Published on 10 December, 2019
ക്ഷമയാണ്‌ സിനിമയുടെ അടിസ്ഥാന ഘടകമെന്ന്‌ ശാരദ


ചലച്ചിത്ര രംഗത്ത്‌ എത്തുന്നവര്‍ക്ക്‌ ഏറ്റവും യോഗ്യതയായി വേണ്ടത്‌ ക്ഷമയാണന്ന്‌ നടി ശാരദ. ഓരോ സിനിമകളില്‍ നിന്നും ഓരോ പുതിയ പാഠങ്ങളാണ്‌ തനിക്കു ലഭിച്ചത്‌. എന്നാല്‍ സിനിമയെകുറിച്ചെല്ലാം അറിഞ്ഞുകൊണ്ടാണ്‌ പുതുതലമുറ സിനിമാ രംഗത്ത്‌ എത്തുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പഴയ തലമുറ ഷൂട്ടിങ്‌ സെറ്റുകളെ കുടുംബത്തെ എന്നപോലെയാണ്‌ സമീപിച്ചിരുന്നത്‌. എന്നാല്‍ അത്രയും ആത്മസമര്‍പ്പണം പുതു തലമുറയ്‌ക്കില്ലന്നും അവര്‍ പറഞ്ഞു. കലയോട്‌ തന്റെ മാതാവിനുള്ള അടങ്ങാത്ത സ്‌നേഹമാണ്‌ തന്നെ ഒരു നടിയാക്കിയത്‌. 

മലയാള സിനിമയില്‍ നിന്നാണ്‌ താന്‍ അഭിനയം പഠിച്ചതെന്നും ശാരദ പറഞ്ഞു. തുടര്‍ന്ന്‌ ഷീലയുടെ ചലച്ചിത്ര ജീവിതം അനാവരണം ചെയ്യുന്ന 'തിര ഷീല'എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നടന്നു. തിരക്കഥാകൃത്ത്‌ ദീദി ദാമോദരന്‍ തയ്യാറാക്കിയ പുസ്‌തകം ശാരദ നടി പ്രിയങ്കയ്‌ക്ക്‌ നല്‍കിയാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക