Image

'ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ ഉറപ്പാക്കണം' ; രഹ്‌ന ഫാത്തിമ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

Published on 10 December, 2019
'ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ ഉറപ്പാക്കണം' ; രഹ്‌ന ഫാത്തിമ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനം നടത്താന്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസ് തയ്യാറാകുന്നില്ല. പോലീസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.


ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം, ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

രഹ്‌ന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം ബിന്ദു അമ്മിണിയുടെ ഹര്‍ജിയും ഉള്‍പ്പെടുത്താന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയില്‍ ബിന്ദു അമ്മിണിയുടെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല.


ശബരിമല വിഷയത്തിലെ ഭരണഘടനപരമായ ചോദ്യങ്ങള്‍ വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ 2018ലെ വിധി നടപ്പാക്കണോ, വേണ്ടയോ എന്നതില്‍ അവ്യക്തതയുണ്ട്.

Join WhatsApp News
Sudhir Panikkaveetil 2019-12-10 13:57:58
നിങ്ങളെ കാണാൻ ഇഷ്ടമില്ലാത്ത ഒരു ദേവനെ 
എന്തിനു കാണുന്നു.  നിങ്ങൾ കണ്ടാൽ 
അദ്ദേഹത്തിന്റെ  ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നുള്ളത്
കൊണ്ട് അങ്ങനെ ചെയ്യാതിരിക്കയല്ലേ 
സമൂഹത്തിൽ ശാന്തി ആഗ്രഹിക്കുന്ന 
എല്ലാവരും ചെയ്യേണ്ടത്. സ്ത്രീ ഭക്തകൾ 
വന്നാൽ ദേവന്റെ ശക്തി നഷ്ടപെടുമെങ്കിൽ 
ശക്തിയുള്ള സ്ത്രീകൾ പിൻ മാറുന്നതാണ് 
നല്ലത്. സ്ത്രീകൾക്ക് ദര്ശനം കൊണ്ട് ഒന്നും 
കിട്ടുകയുമില്ല ദേവന് ബ്രഹ്മചര്യം 
നഷ്ടപ്പെടുകയും ചെയ്യും. പിന്നെ എന്തിനാണ് 
കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. ദൈവത്തിന്റ്റെ 
പേരും പറഞ്ഞു മനുഷ്യർ കലഹിക്കുന്നത് 
ഖേദകരം. ആർകെങ്കിലും പ്രയോജനമുള്ള 
കാര്യമാണെങ്കിൽ നല്ലത്. ഇത് അശാന്തിയുണ്ടാക്കൽ മാത്രം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക