Image

കെ സി ആര്‍ എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിരണ്ടാമത് ടെലികോണ്‍ഫെറന്‍സ് ഡിസംബര്‍ 11, 2019ന്

ചാക്കോ കളരിക്കല്‍ Published on 10 December, 2019
കെ സി ആര്‍ എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിരണ്ടാമത് ടെലികോണ്‍ഫെറന്‍സ് ഡിസംബര്‍ 11, 2019ന്
കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിരണ്ടാമത് ടെലികോണ്‍ഫെറന്‍സ് ഡിസംബര്‍ 11, 2019 (December 11, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും ഓര്‍മപ്പെടുത്തിക്കൊള്ളുന്നു. 

വിഷയം: 'മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യന്‍ മതത്തിനുവേണ്ടിയോ' (Religion for man, or man for religion)

അവതരിപ്പിക്കുന്നത്: റവ ഡോ വല്‍സന്‍ തമ്പു (Rev. Dr. Valson Thampu)
ടെലികോണ്‍ഫെറന്‍സ് മോഡറേറ്റ് ചെയ്യുന്ന ശ്രീ എ സി ജോര്‍ജ് കൊച്ചിയിലായതിനാല്‍ അദ്ദേഹം കൊച്ചിയില്‍നിന്നായിരിക്കും മോഡറേറ്റ് ചെയ്യുന്നത്. ഡോ വല്‍സന്‍ തമ്പു ആ ദിവസങ്ങളില്‍ കൊല്‍ക്കത്ത (Culcutta)യിലായതിനാല്‍ അദ്ദേഹം അവിടെനിന്നായിരിക്കും നമ്മോട് സംസാരിക്കുന്നത്.
 
കേരളത്തിലെ മതങ്ങളുടെ അതിപ്രസരം അവിടുള്ള ജനതയുടെ സ്വകാര്യ ജീവിതത്തിന് ശാപമായി മാറിയിരിക്കുകയാണ്, ഇന്ന്. മതമാകുന്ന ഭാണ്ഡവും പേറി വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയിരിക്കുന്ന പുതുതലമുറ യഥാര്‍ത്ഥത്തില്‍ ഒരു ഊരാക്കുടുക്കില്‍ പെട്ടപോലെയാണ്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ മതത്തിന് എന്തുമാത്രം പ്രാധാന്യം നല്‍കണം, അതോ മതത്തിനുവേണ്ടി ഒരുവന്‍ ജീവിക്കണമോ എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഒരു ഉത്തരം പ്രവാസികള്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. ദൈവശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ വല്‍സന്‍ തമ്പു ഈ വിഷയത്തില്‍ നമുക്ക് പ്രകാശം നല്‍കുമെന്നത് തീര്‍ച്ചയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാനും സംശയങ്ങള്‍ ചോദിക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനും ലഭിക്കുന്ന ഈ സുവര്‍ണാവസരത്തിലേയ്ക്ക് നിങ്ങള്‍ ഏവരെയും ക്ഷണിക്കുകയും ഈ പരിപാടിയെ സംബന്ധിച്ച് വീണ്ടും ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

ടെലികോണ്‍ഫെറന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

December 11, 2019 Wednesday evening 09 pm Eastern Standard Time (New York Time)
Moderator: Mr. A. C. George 
The number to call: 1-605-472-5785; Access Code: 959248# 
Please see your time zone and enter the teleconference accordingly.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക