Image

സൗഹൃദത്തിന്റെ പിന്തുടര്‍ച്ചക്കാരനായി വാവര്‍ നടയില്‍ അബ്ദുല്‍ റഷീദ് മുസ്ല്യാര്‍

അനില്‍ പെണ്ണുക്കര Published on 09 December, 2019
സൗഹൃദത്തിന്റെ പിന്തുടര്‍ച്ചക്കാരനായി വാവര്‍ നടയില്‍ അബ്ദുല്‍ റഷീദ് മുസ്ല്യാര്‍
ശബരിമല സന്നിധാനത്ത് നിന്ന് ഒരുമിച്ചേ മടങ്ങൂ എന്ന് പരസ്പരം ഉറപ്പിച്ച് സ്വാമി അയ്യപ്പന്റെ മുഖാമുഖം ഇരിക്കുന്ന അമീര്‍ ഖാദി ബഹദൂര്‍ വാവ വാവര്‍ മുസ്ല്യാര്‍ എന്ന വാവര്‍ സ്വാമിയുടേതും അയ്യപ്പന്റെതും സവിശേഷമായ സൗഹൃദമായിരുന്നു. അതിന്റെ കുടുംബപരമായ, ആശയപരമായ പിന്തുടര്‍ച്ചക്കാരനാണ് അബ്ദുല്‍ റഷീദ് മുസ്ല്യാര്‍. വാവരുടെ എരുമേലിക്കടുത്ത് വായിപൂരിലെ വെട്ടിപ്ലാക്കല്‍ കുടുംബത്തിന്റെ ഇപ്പോഴത്തെ കാരണവര്‍.

കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹം സന്നിധാനത്തെ വാവര്‍ നടയില്‍ കാരവണരായി സ്വാമി അയ്യപ്പന്മാര്‍ക്ക് വാവരുടെ പ്രസാദവും അനുഗ്രഹവും നല്‍കി ഇരിപ്പുണ്ട്. 60 വര്‍ഷമായി അദ്ദേഹം സ്ഥിരമായി ശബരിമലയില്‍ എത്തുന്നു.

ജാതിക്കും മതത്തിനും അതീതമായി മനുഷ്യന്‍ ഒന്നാണെന്ന മഹത്തായ, പ്രസക്തമായ സന്ദേശമാണ് സ്വാമി അയ്യപ്പന്റെയും വാവര്‍ സ്വാമിയുടെയും സൗഹൃദവും പവിത്രമായ പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് നടയുമെന്ന് അദ്ദേഹം പറഞ്ഞു. ഭിഷഗ്വരനും മാന്ത്രികനുമായിരുന്ന വാവരുടെ പ്രസാദമായി കുരുമുളകും കല്‍ക്കണ്ടവും ഏലയ്ക്കയും ജീരകവും ചുക്കും അരി വറുത്തുപൊടിച്ചതും ചേര്‍ത്ത ഔഷധമാണ് നല്‍കുന്നത്. പേടി മാറാനും മറ്റുമായി ജപിച്ച ഉറുക്കും നല്‍കുന്നു. അയ്യപ്പന്റെ പ്രസാദമായി ഭസ്മവും വാവര്‍ നടയില്‍ നല്‍കുന്നു.

അയ്യപ്പന്‍മാര്‍ കുരുമുളകും നവധാന്യങ്ങളും കല്‍ക്കണ്ടവും കാണിക്കയായി വാവര്‍ നടയില്‍ അര്‍പ്പിക്കുന്നു. ഇത് പ്രസാദം നല്‍കാനായി ഉപയോഗിക്കുന്നു. എന്നെ കാണാന്‍ വരുന്നവര്‍ വാവരെ കണ്ടിട്ടേ മടങ്ങാവൂ എന്ന അയ്യപ്പന്റെ നിര്‍ദേശമാണ് ഭക്തര്‍ പാലിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സൗഹൃദപൂര്‍ണമായ ബന്ധമാണ് പുലര്‍ത്തുന്നതെന്ന് അബ്ദുല്‍ റഷീദ് മുസ്ല്യാര്‍ പറഞ്ഞു. ബോര്‍ഡ് എല്ലാവിധ സഹായവും നല്‍കിവരുന്നു. എരുമേലിയില്‍ വാവരുടെ പേരിലുള്ള പള്ളിയില്‍ ദര്‍ശനം നടത്തുന്നത് സ്വാമി അയ്യപ്പന്‍മാര്‍ക്ക് ശബരിമല തീര്‍ഥാടനത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്.

ശബരിമല ഉള്‍വനത്തില്‍ കമാന്‍ഡോകളുടെ പരിശോധന

ദേശീയ സുരക്ഷ ഗാര്‍ഡിന്റെ പ്രത്യേക പരിശീലനം നേടിയ കേരളാപോലീന്റെ കമാന്‍ഡോകള്‍ ശബരിമല സന്നിധാനത്തും പെരിയാര്‍ കടുവ സങ്കേതത്തിന്റെ പാര്‍ശ്വവനാന്തരങ്ങളിലും സുരക്ഷാ പരിശോധന നടത്തി.

കമാന്‍ഡോ ഇന്‍സ്പെക്ടര്‍ വി ജി അജിത് കുമാറിന്റെ നേതൃത്വത്തില്‍ 32 സംഘമാണ് പരിശോധന നടത്തുന്നത്. വാവര്‍നടയില്‍ കൊപ്രാക്കളത്തിനു താഴെ പാര്‍ശ്വവനങ്ങളിലും റെയ്ഡ് നടത്തിയ കമാന്‍ഡോ തുടര്‍ന്ന് ഹോമിയോ ആശുപത്രി അരവണ പ്ലാന്റ് ഗോശാല - ധനലക്ഷമി ബാങ്ക് പരിസരം വഴി വാവര് നടയിലെത്തി.

മറ്റൊരു ടീം വാവര്‍ നടയില്‍ നിന്ന് 108 പടി കയറി ഉരല്‍ക്കുഴി വനത്തില്‍ പരിശോധന നടത്തി പോലീസ് മെസ് വഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് സമീപം വഴി ഭസ്മക്കളം ഗ്യാസ് ഗോഡൗണ്‍ വഴി ബെയിലി പാലത്തില്‍ പ്രവേശിച്ച് വലിയ നടപ്പന്തല്‍ വഴി വാ വര്‍നട യിലെത്തി. ഓരോ റൂട്ടിലും ഇടത്തോട്ടും വലത്തോട്ടും കമാന്‍ഡോ പരിശോധന നടത്തി രാത്രി നട അടയ്ക്കുംവരെ പരിശോധന തുടരും.

സന്നിധാനത്ത് പ്രത്യേക ടീമിനെയും വിന്യസിച്ചിരുന്നു. സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ.എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷ ശക്തമാക്കിയത്. എന്‍എസ്ജിയുടെ പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോ സംഘമാണ് സന്നിധാനത്തുള്ളത്. ഏത് സാഹചര്യവും ദ്രുതഗതിയില്‍ നേരിടുന്നതിന് കമാന്‍ഡോ സജ്ജമാണെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
സൗഹൃദത്തിന്റെ പിന്തുടര്‍ച്ചക്കാരനായി വാവര്‍ നടയില്‍ അബ്ദുല്‍ റഷീദ് മുസ്ല്യാര്‍സൗഹൃദത്തിന്റെ പിന്തുടര്‍ച്ചക്കാരനായി വാവര്‍ നടയില്‍ അബ്ദുല്‍ റഷീദ് മുസ്ല്യാര്‍സൗഹൃദത്തിന്റെ പിന്തുടര്‍ച്ചക്കാരനായി വാവര്‍ നടയില്‍ അബ്ദുല്‍ റഷീദ് മുസ്ല്യാര്‍സൗഹൃദത്തിന്റെ പിന്തുടര്‍ച്ചക്കാരനായി വാവര്‍ നടയില്‍ അബ്ദുല്‍ റഷീദ് മുസ്ല്യാര്‍സൗഹൃദത്തിന്റെ പിന്തുടര്‍ച്ചക്കാരനായി വാവര്‍ നടയില്‍ അബ്ദുല്‍ റഷീദ് മുസ്ല്യാര്‍സൗഹൃദത്തിന്റെ പിന്തുടര്‍ച്ചക്കാരനായി വാവര്‍ നടയില്‍ അബ്ദുല്‍ റഷീദ് മുസ്ല്യാര്‍സൗഹൃദത്തിന്റെ പിന്തുടര്‍ച്ചക്കാരനായി വാവര്‍ നടയില്‍ അബ്ദുല്‍ റഷീദ് മുസ്ല്യാര്‍സൗഹൃദത്തിന്റെ പിന്തുടര്‍ച്ചക്കാരനായി വാവര്‍ നടയില്‍ അബ്ദുല്‍ റഷീദ് മുസ്ല്യാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക