Image

ഓണ്‍ലൈന്‍ സേവനവുമായി യൂണിമണി എക്‌സ്‌ചേഞ്ച്

Published on 09 December, 2019
ഓണ്‍ലൈന്‍ സേവനവുമായി യൂണിമണി എക്‌സ്‌ചേഞ്ച്

കുവൈത്ത് സിറ്റി: ആഗോള ധനവിനിമയ സ്ഥാപനമായ യൂണിമണി എക്‌സ്‌ചേഞ്ച് കുവൈത്ത് ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ സേവനം ആരംഭിക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷനോ വെബ്‌സൈറ്റോ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വിനിമയം നടത്താം.

പരിധികളില്ലാതെ സുരക്ഷിതമായി എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും മികച്ച വിനിമയ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാവുമെന്ന് സി.ഇ.ഒ ടി.പി. പ്രദീപ്കുമാര്‍, കുവൈത്ത് കണ്‍ട്രി ഹെഡ് വിവേക് നായര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ആപ്പിള്‍, ആന്‍ഡ്രോയ്ഡ് എന്നിവയില്‍ യൂണിമണി ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. യൂണിമണി കുവൈത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്‌തോ വെബ്‌സൈറ്റിലൂടെയോ പണം നേരിട്ട് അയക്കാന്‍ കഴിയും. പുതിയ ഉപഭോക്താക്കള്‍ ഏതെങ്കിലുമൊരു യൂണിമണി ശാഖയില്‍ ഒറ്റത്തവണ ലളിതമായ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കുവൈത്തില്‍ 12 ശാഖകളിലൂടെ മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ കറന്‍സി എക്‌സ്‌ചേഞ്ച് സേവനങ്ങളുടെ വലിയ ശൃംഖലയാണ് യൂണിമണി കുവൈത്ത് ഒരുക്കിയിരിക്കുന്നതെന്ന് യൂണിമണി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക