Image

മാഗ് ഇലക്ഷന്‍: ഡോ. സാം ജോസഫ് പ്രസിഡന്റ്

Published on 08 December, 2019
മാഗ് ഇലക്ഷന്‍: ഡോ. സാം ജോസഫ് പ്രസിഡന്റ്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ (മാഗ്) ഇലക്ഷനില്‍ ഡോ. സാം ജോസഫ് പ്രസിഡന്റായി വിജയിച്ചു. 652 വോട്ട്. എതിര്‍ത്ത ജോസഫ് കെന്നഡിക്കു 359 വോട്ട്

ട്രസ്റ്റി ബോഡിലേക്ക് മാര്‍ട്ടിന്‍ ജോണ്‍, 685, ജോണ്‍ കുന്നക്കാട്ട്, 647, എന്നിവര്‍ വിജയിച്ചു. എസ്.കെ. ചെറിയാന്‍, 325, മാത്യു തോട്ടം, 305 വോട്ട്.

വിമന്‍സ്‌ഫോറം: ലിറ്റി പുല്ലോക്കാരന്‍, 545, ഷിബി റോയി, 526, എന്നിവര്‍ വിജയിച്ചു. ലക്ഷ്മി പീറ്റര്‍, 472, ബിന്ദു ജോര്‍ജ്, 407.

ഡയറക്ടര്‍ ബോര്‍ഡ്

മോന്‍സി കുര്യാക്കോസ്, 655
മാത്യുസ് മുണ്ടക്കല്‍, 603
റെജി കോട്ടയം, 601
ഏബ്രഹാം തോമസ്, 599
മൈസൂര്‍ തമ്പി, 596
ജോജി ജോസഫ്, 577
അലമോ ബാബു, 570
ബോബി കണ്ടത്തില്‍, 546
ജോസ് കെ. ജോണ്‍, 490
ഫിലിപ്പ് സെബാസ്റ്റ്യന്‍, 481
അക്കു സി. കോശി, 475

ഡോ. സാം ജോസഫിന്റെ പാനലിലുള്ളവരാണു ജയിച്ചവരില്‍ കൂടുതല്‍.മൈസൂര്‍ തമ്പി (തോമസ് വര്‍ക്കി),  ബാബു ചാക്കോ എന്നിവര്‍ മാത്രമാണു കെന്നഡിയുടെ പാനലില്‍ നിന്നു ജയിച്ചത്

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിനേക്കാള്‍ വാശിയും വീറും പ്രകടിപ്പിച്ച ഇലക്ഷന്‍ ചെളി വാരി എറിയലും കയ്യാങ്കളിയും കുതികാല്‍ വെട്ടും എല്ലാം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റി. ഇത് മാഗിനോ മലയാളി സമൂഹത്തിനോ ഒട്ടും അഭിമാനം പകരുന്നില്ല എന്നതാണു സത്യം.

ഇലക്ഷന്‍ കഴിഞ്ഞ സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പ് ചൂട് വിസ്മരിച്ച് എല്ലാവരും ഒന്നായി പോകുമെന്ന് പ്രതീക്ഷിക്കാം.

പ്രവാസി സമൂഹത്തിനു വേണ്ടി എപ്പോഴും കര്‍മ്മനിരതനായിരിക്കുന്ന ഡോ. സാം ജോസഫ് ജനമനസുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. ഹോമിയോ ഡോക്ടര്‍ കൂടിയാണ്

2017-18 കാലയളവില്‍ കേരള ഹൗസ് പുനര്‍നിര്‍മ്മിക്കാനും കഴിഞ്ഞവര്‍ഷം പുതിയ കെട്ടിടം പണിയുവാനും അതിന്റെ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു.

ജന്മസ്ഥലമായ ഗൂഡല്ലൂരില്‍ പബ്ലിക്ക്- പ്രൈവറ്റ് ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ള ഇദ്ദേഹം ഇവിടെയും യുവജനങ്ങളെ കോര്‍ത്തിണക്കി വോളിബോളും ബാഡ്മിന്റണും നേതൃത്വം നല്‍കുന്നു. ഊര്‍ജസ്വലനായ കായികതാരമെന്നതിലുപരി മറ്റുള്ളവരില്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ കര്‍മോത്സുകത ഉയര്‍ന്നു നില്‍ക്കുന്നത്.

സ്റ്റേജ് പെര്‍ഫോമര്‍ കൂടിയായ അദ്ദേഹം മികവുറ്റ ഒരു സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയില്‍ പേരെടുത്തിട്ടുണ്ട്. മികച്ച പരിപാടികള്‍ സംവിധാനം ചെയ്യുകയും പലതവണ സാമൂഹികസാംസ്‌കാരിക സ്റ്റേജ് പ്രോഗ്രാമുകളില്‍ പങ്കാളിയാവുകയും ചെയ്തു. 1994 സിംഗപ്പൂരില്‍ നടന്ന ഏഷ്യ പസഫിക്ക് കണ്‍വന്‍ഷനില്‍ ജേസീസിനെ പ്രതിനിധാനം ചെയ്യുകയുമുണ്ടായി.

ഇതിനു പുറമേ, ടൂറിസം വികസന പ്രസിഡന്റായും നീലഗിരി സ്പോര്‍ട്സ് വികസന കൗണ്‍സില്‍ സെക്രട്ടറിയായി പലതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017-ല്‍ ഹാര്‍വി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു.

1994-ല്‍ ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റായിരുന്നു. ഗൂഡല്ലൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനായി 1996 മുതല്‍ 2001 വരെ പ്രവര്‍ത്തിച്ചു. ഗൂഡല്ലൂരില്‍ റോക്ക് ഗാര്‍ഡന്‍സ് ഹോളിഡേ റിസോര്‍ട്സിന്റെയും സ്‌കൂളിന്റെയും ഉടമയായ ഇദ്ദേഹം പിതാവ് റവ. ഫാ. ജെ. ജോസഫിന്റെ (മര്‍ത്തോമ സഭയിലെ മികവുറ്റ പുരോഹിതനും ആറന്മുള സ്വദേശിയും) സ്മരണയ്ക്കായി പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുവാനായി ഒരു കെട്ടിടം നിര്‍മ്മിച്ച് സംഭാവന ചെയ്യുകയുണ്ടായി.

കുഞ്ഞമ്മ ജോസഫാണ് മാതാവ്. ഭാര്യ ജെസ്സി. മൂന്നു മക്കള്‍. ആഷ്ലി, സാറ ആല്‍വിന്‍. ലേക്ക്ഷോര്‍ ഹാര്‍ബറില്‍ താമസിക്കുന്നു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സാംസ്‌ക്കാരിക സദസുകളിലുമൊക്കെ മാനവീകമായ ചടുലതയോടെ മുന്നില്‍ നില്‍ക്കുന്ന ഡോ. സാം ജോസഫിന്റെ നേതൃമികവില്‍ മാഗും കൂടുതല്‍ ഉയരങ്ങളാണ് ലക്ഷ്യം വെക്കുന്നത്.
മാഗ് ഇലക്ഷന്‍: ഡോ. സാം ജോസഫ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക