Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം ദേശീയ സമ്മേളനം ബര്‍മിംഗ്ഹാമില്‍

Published on 07 December, 2019
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം ദേശീയ സമ്മേളനം ബര്‍മിംഗ്ഹാമില്‍


ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വിമന്‍സ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം തോത്താ പുല്‍ക്രാ ബിര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തപ്പെട്ടു. രൂപതയുടെ എട്ടു റീജണുകളില്‍ നിന്നായി ആയിരകണക്കിന് വനിതാ ഫോറം അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ ആത്മീയ വനിതാ കൂട്ടായ്മയായ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വനിതാ ഫോറം ഇക്കാലയളവില്‍ രൂപതയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ചു പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധയും പ്രഭാഷകയുമായ സി. ഡോ. ജോവാന്‍ ചുങ്കപ്പുര ക്ലാസ് നയിച്ചു. വികാരി ജനറാള്‍മാരായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റവ.ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, റവ. ഫാ. ജോര്‍ജ് ചേലക്കല്‍, വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ സി, കുസുമം ജോസ് എസ്.എച്ച്. പ്രസിഡന്റ് ജോളി മാത്യു, സി. ഷാരോണ്‍ സിഎംസി സെക്രട്ടറി ഷൈനി മാത്യു, ട്രഷറര്‍ ഡോ .മിനി നെല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

രൂപതയുടെ വിവിധ റീജണുകളിലെ ഇടവകകളില്‍ നിന്നും, മിഷനുകളില്‍ നിന്നും എത്തിയ വൈദികര്‍, സമര്‍പ്പിതര്‍, വിമന്‍സ് ഫോറം ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രൂപതയുടെ എട്ടു റീജണുകളില്‍ നിന്നുള്ള വിമന്‍സ് ഫോറം അംഗങ്ങളുടെ കലാപരിപാടികള്‍ സമ്മേളനത്തെ അവിസ്മരണീയമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക