Image

കെ.എം.സി.സി തലമുറ സംഗമം: നാലര പതിറ്റാണ്ടിന്‍റെ ഓർമകളുമായി അവർ ഒത്തുകൂടി

Published on 07 December, 2019
കെ.എം.സി.സി തലമുറ സംഗമം: നാലര പതിറ്റാണ്ടിന്‍റെ ഓർമകളുമായി അവർ ഒത്തുകൂടി
ദുബൈ:പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഓര്‍മകളുമായി അവര്‍ ഒത്തുകൂടിയപ്പോള്‍ കെ.എം.സി.സി ആസ്ഥാനത്ത് നിറഞ്ഞ സദസിന് അത് വേറിട്ട അനുഭവമായി.അര നൂറ്റാണ്ടോളം പ്രവാസ ജീവിതത്തിന്‍റെ തിരക്ക് പിടിച്ച നാളുകളില്‍ കെ.എം.സി.സി രംഗത്ത് നിറഞ്ഞു നിന്ന പഴയകാല നേതാക്കന്മാരെയും പ്രവര്‍ത്തകരെയുമാണ്‌ യു.എ.ഇ യുടെ നാൽപ്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തിന്‍റെയും ദുബൈ കെ.എം.സി.സി നാൽപ്പത്തിയഞ്ചാം വാർഷികാഘോഷത്തിന്‍റെയും ഭാഗമായി ദുബൈ കെ.എം.സി.സി ആദരിച്ചത്.തലമുറ സംഗമത്തിൽ 40 വർഷം പിന്നിട്ട 75 പേരെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

അൽ ബറാഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടി പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ് ഡോ.പുത്തൂർ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾഡോ.പി.എ ഇബ്രാഹിം ഹാജിഎ.പി ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീന്‍പി.കെ അന്‍വര്‍ നഹ,മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിർ എസ്.ഗഫാർദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങരട്രഷറർ പി.കെ. ഇസ്മായിൽഹംസ തൊട്ടിഒ.കെ.ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.കെ.എം.സി.സി സംസ്ഥാന ജില്ലാ മണ്ഡലം നേതാകള്‍ സംബന്ധിച്ചു. സബ് കമ്മറ്റി ചെയർമാൻ ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും കൺവീനർ പി.വി.ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.
കെ.എം.സി.സി തലമുറ സംഗമം: നാലര പതിറ്റാണ്ടിന്‍റെ ഓർമകളുമായി അവർ ഒത്തുകൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക