Image

ബലാല്‍സംഗത്തിന്റെ സംഹാരതാണ്ഡവം (ജി. പുത്തന്‍കുരിശ്)

Published on 06 December, 2019
ബലാല്‍സംഗത്തിന്റെ സംഹാരതാണ്ഡവം (ജി. പുത്തന്‍കുരിശ്)
ഇരുപത്തിയേഴുകാരിയായ ഒരു വെറ്റ്നറി ഡോക്ടറെ നാലു ചെറുപ്പക്കാര്‍കൂടി ക്രൂട്ട ബലാല്‍സംഗം ചെയ്ത്കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചു കളഞ്ഞതും, രാജസ്ഥാനില്‍ ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തതിനു ശേഷം കഴുത്തു ഞെരിച്ചു കൊന്നതും, കര്‍ണ്ണാടകയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നതിനു ശേഷം തോട്ടിലെറിഞ്ഞ സംഭവങ്ങളിലൂടെ ഇന്ത്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

ഇരുപത്തി മൂന്ന്വയസ്സുകാരി ഫിസിയൊതെറപ്പി വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാല്‍സംഗചെയ്ത് കൊലപ്പെടുത്തിയിട്ട വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആ സംഭവം ദേശീയമായി പ്രക്ഷോഭങ്ങള്‍ക്ക് വഴിതെളിക്കുകയും സ്ത്രീകളോടുള്ള മനോഭാവത്തിന് നേരെയുള്ള ഒരു ആര്‍ത്തനാദമായിമാറുകയുംചെയ്തു.

എന്നാല്‍ അതിന്റെ മാറ്റൊലികള്‍ കെട്ടടങ്ങുതിന് മുന്‍പ് ഡെല്‍ഹിയെ നടുക്കിക്കൊണ്ടും ആര്‍ഷഭാരത സംസ്‌ക്കാരത്തിന്റെ മനസ്സാക്ഷിയെ കുത്തിനോവിച്ചു കൊണ്ടും ഒരു അഞ്ചു വയസ്സുകാരി ബലാല്‍സംഗം ചെയ്യപ്പെട്ടു. മദ്യപിച്ചിരുന്ന പതിനാല് വയസ്സുകാരന്റെ ലൈംഗിക ആസക്തി തീര്‍ക്കാന്‍ അവന്‍ കണ്ടെത്തിയ സ്ത്രീ മാംസപിണ്ഡമാണ് ഈ അഞ്ചുവയസ്സുകാരി. നിഷ്ഠൂരമായി പീഡിപ്പിച്ച ആ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ കണ്ടെത്തിയ വസ്തുക്കള്‍ സുബോധമുള്ളവരില്‍ അവജ്ഞയും ആത്മരോക്ഷവും ഉളവാക്കുന്നതാണ്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട്ഒരു എട്ടുവയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത്കാട്ടിലെറിഞ്ഞ ബീഭത്സ പ്രവര്‍ത്തിയുടെ ചിത്രങ്ങള്‍ മായാതെ ഇന്നും മനസ്സില്‍ നില്ക്കുന്നു.

സ്ത്രീ എന്ന മനുഷ്യ ജീവിയെ വെറും ലൈംഗിക ഉപകരണമായി മാത്രം കാണുന്ന ദുഷിച്ച പ്രവണതയുടെ ക്രൂരഭാവങ്ങള്‍ ഭാരതത്തില്‍ ഉടനീളം കാണാം. എതെങ്കിലും ഒരാഴ്ചയിലെ വാര്‍ത്തകള്‍ പരിശോധിച്ചാല്‍ സ്ത്രീകളുടെ മേല്‍ നടക്കുന്ന അക്രമങ്ങളുടെഎണ്ണം അമ്പരപ്പിക്കുന്നതാണ്. പതിനാറുകാരിയെ സ്വന്തം പിതാവ് ബലാല്‍സംഗം ചെയ്തതു, വാടകക്കാരിയെ ബലാല്‍സംഗംചെയ്തതിന് ശിക്ഷിക്കപ്പെട്ട വീട്ടുടമ, മനോരോഗിയായ പന്ത്രണ്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത പത്തൊന്‍പത് വയസ്സുകാരന്‍, ഇരുപത്തിയഞ്ച് വയസ്സുകാരന്‍ സ്വന്തം ശേഷക്കാരിയെ ബലാല്‍സംഗം ചെയ്തത്, ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ആസ്ഡൊഴിച്ച ഭര്‍ത്താവ് -- എന്നിങ്ങനെ പുരുഷന്‍ സ്ത്രീകളുടെ മേല്‍ നടത്തുന്ന അക്രമത്തിന്റെ പട്ടിക നീണ്ടു പൊയ്ക്കൊണ്ടേയിരിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ഇന്ത്യയുടെ ഡിറക്ടര്‍ ഭാഗ്യേശ്വരി പറയുന്നത് എല്ലാ സുരക്ഷിതത്വവും നല്‍കാന്‍ കഴിവുള്ള ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, യാതൊരു സുരക്ഷിതത്വവും നല്‍കാന്‍ കഴിയുന്നില്ല എന്നത് ഏറ്റവും ഖേദകരമായ ഒരു സത്യമാണെന്നാണ്. വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ്, പരാതിക്കാരെ പണം കൊടുത്തു നിശ്ബദരാക്കാന്‍ ശ്രമിക്കുന്ന പോലീസ ്ഉദ്യോഗസ്ഥന്മാര്‍ ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും, നിയമപാലകരുടെ ഇത്തരം മനോഭാവങ്ങളെ നിയന്ത്രിക്കുന്ന കറുത്ത കരങ്ങള്‍ ആരുടേതെന്ന് കണ്ടെത്തി ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കേണ്ടത്, സ്ത്രീകളോടുള്ള പുരുഷന്മാരുടെ സമീപനം മാറ്റാന്‍ അവശ്യമായ ഒരു നടപടിയാണ്.

ഏഴു പുരുഷന്മാര്‍കൂടി ഒരു വിദ്യാര്‍ത്ഥിനിയ ഡല്‍ഹിയിലെ ഒരു ബസില്‍വച്ച് ബലാല്‍സംഗം ചെയ്തു കൊന്ന വാര്‍ത്ത ലോക മനസ്സാക്ഷിയെ നടുക്കുകയും അതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് കര്‍ശനമായ നിയമങ്ങള്‍ എര്‍പ്പെടുത്തുകയും, കൂടുതല്‍ വനിതാ പോലീസുകാരെ നിയമിക്കകയും ചെയ്മെന്ന വാഗ്ദാനങ്ങള്‍ നിലനില്ക്കുമ്പോളാണ്, പോലീസിന്റെ ഒത്താശയോടെയും, രാഷ്ട്രീയക്കാരുടെ സംരക്ഷണത്തോടെയും ബലാല്‍സംഗങ്ങള്‍ അരങ്ങേറുന്നത്. ലോക മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ സംഭവും, അതിനെ തുടര്‍ന്ന് ഗവണ്‍മെന്റടുത്ത നടപടികള്‍ക്ക് കാര്യമായ ഒരു മാറ്റവും നടത്താന്‍ കഴിഞ്ഞില്ല എന്നതാണ് ഈ അടുത്ത ഇട അഞ്ചു വയസുകാരിയുടെ മേല്‍ നടന്ന ക്രൂരമായ ബലാല്‍സംഗം വിളിച്ചു പറയുത്.

ഡല്‍ഹിയില്‍ മാത്രം നടത്തിയ പഠനത്തില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനം സ്ത്രീകളും പറയുന്നത് അവര്‍ക്ക് ഒറ്റക്ക് യാത്ര ചെയ്യുമ്പോളും, ബസില്‍ യാത്ര ചെയ്യുമ്പോളും ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോളും യാതൊരു സുരക്ഷിതത്വവും തോന്നാറില്ല എന്നാണ്. അതുപോലെ നിമയപാലകരിലും, രാഷ്ട്രീയ നേതൃത്വങ്ങളിലുമുള്ള അവിശ്വാസവും അവര്‍ രേഖപ്പെടുത്തുകയുണ്ടായി അന്‍പത് ശതമാനത്തിലേറെ പുരുഷന്മാര്‍ സ്ത്രീകളോട് ലൈംഗീകാമായ ഉദ്ദേശ്യത്തോടെ പെരിമാറിയെന്ന് ഒരു നിരീക്ഷണം വെളിപ്പെടുത്തി. യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ മുട്ടിയുരുമുന്നതിലും സ്പര്‍ശിക്കുതന്നതിനും പുരുഷന്മാര്‍ മനപൂര്‍വ്വമായി ശ്രമിക്കാറുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. സ്ത്രീകളുടെ വസ്ത്രധാരണം പുരുഷന്മാരെ പ്രകോപിപ്പിക്കാറുണ്ടെന്നും അതുപോലെ രാത്രികാലങ്ങളില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ അക്രമങ്ങള്‍ക്ക് അര്‍ഹര്‍ ആണെന്നും പുരുിഷന്മാര്‍ അഭിപ്രായപ്പെടുകയുണ്ടായി.

ഇന്ന് കേരളത്തിലും ഭാരതത്തിലാകമാനവും സ്ത്രീകളുടെ മേല്‍ നടമാടിക്കൊണ്ടിരിക്കുന്ന നിഷ്ഠൂരതയെ നിയന്ത്രിക്കണമെങ്കില്‍ പുരുഷന്മാര്‍ മുന്‍കൈയെടുത്തെങ്കില്‍ മാത്രമെ സാദ്ധ്യമാകുകയുള്ളു. ഭാരതത്തിലെ പുരുഷന്മാരെ ആകമാനം എടുത്താല്‍, അതില്‍ അന്‍പത് ശതമാനത്തില്‍ കൂടുതലെങ്കിലും, സ്ത്രീകളെ ബഹുമാനിക്കുകയും അവരോട് ഇടപഴകുമ്പോള്‍ ആത്മസംയമനം പാലിക്കുകയും ചെയ്യുന്നവരാണ്. ജോലിസ്ഥലങ്ങളിലും ആരാധന സ്ഥലങ്ങളിലും അതുപോലെ മാധ്യമങ്ങളിലൂടേയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും, അത്പോലെ ഒരു സ്ത്രീയുടെമേല്‍ അക്രമണം നടക്കുമ്പോള്‍ നോക്കി നില്ക്കാതെ കൂട്ടമായി ചെറുത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും വേണം. കര്‍ക്കശമായ നിയമ നടപടികളിലൂടേയും കേരളത്തിലെപ്പോലെ ജനരോക്ഷത്തെ തെരുവുകളില്‍ പ്രകടിപ്പിച്ചും അതിലുപരി ഇത്തരം പ്രവണതകളെ ലോകസമക്ഷം കൊണ്ടുവരുന്നതിന് അന്തര്‍ദേശീയ വാര്‍ത്താ മാധ്യമങ്ങളും ഉപയോഗിക്കേണ്ടതാണ്.

സിനിമാ നടി ഭാവന കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു മാതൃകയാണ്. അവരുടെ ധീരമായ നിലപാട് മാന്യതയുടെ പരിവേഷങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കിരാത നടനെയും അവന് കൂട്ടു നിന്നവരെയും സത്യസന്ധമായ പൊലീസ് അന്വേഷണത്തിലൂടെ വെളിയില്‍ കൊണ്ടുവന്നിരിക്കുന്നു. ഇനിയും സര്യനെല്ലിയും മറ്റൊരു നിഷാ വധവും ഇവിടെ ആവര്‍ത്തിക്കാതിരിക്കട്ടെ.

ചിന്താമൃതം

''ബലാല്‍സംഗമെന്നു പറയുന്നത് ഒരു കഠുത്ത അപരാധമാണെന്നിരിക്കിലും ഒരോ കുറച്ചു മിനിറ്റുകളിലും അത്സംഭവിക്കുന്നു. ബലാല്‍സംഗത്തെക്കുറിച്ച ബോധവത്ക്കരണം നടത്തുന്നവര്‍ ചെയ്യുന്ന തെറ്റ്എന്തന്നു വച്ചാല്‍ അവര്‍ സ്ത്രീകളെ എങ്ങനെ ബലാല്‍സംഗത്തെ പ്രതിരോധിക്കണമെന്ന് പഠിപ്പിക്കുകയാണ്. യഥാര്‍ത്ഥത്തില്‍അവര്‍ പുരുഷന്മാരെ ബലാല്‍സംഗം ചെയ്യരുതെന്ന് പഠിപ്പിക്കുകയാണ് വേണ്ടത്. എവിടെയാണോ ഇതിന്റെ ഉത്ഭവസ്ഥാനം അവിടെയാണ് പരിഹാരവും.'' (കുര്‍ട്ട് കുബെന്‍) 
Join WhatsApp News
Sudhir Panikkaveetil 2019-12-06 21:58:28
താങ്കളുടെ ധാർമിക രോഷം വരികളിൽ പ്രകടമാണ്. 
ഞാൻ സുരക്ഷിതയാണ് മറ്റുള്ളവരുടെ 
കാര്യം എന്തിനു ഞാൻ അന്വേഷിക്കുന്നു എന്ന നിലപാടാണ്
എല്ലാർക്കും. ദൈവത്തിനെ രക്ഷിക്കാൻ 
സ്ത്രീകളും പുരുഷന്മാരും ഇറങ്ങിപ്പുറപ്പെടും.
സ്ത്രീകൾക്ക് നേരെ സുരക്ഷാ ഉണ്ടാകുന്ന വരെ 
കേരളത്തെ ദൈവത്തിന്റെ നാട് എന്ന് 
വിളിക്കരുതെന്ന് പറഞ്ഞു സ്ത്രീകൾ ഒറ്റകെട്ടായി 
ആ ആവശ്യം ഉന്നയിക്കട്ടെ. സ്ത്രീകൾ  തന്നെയല്ല 
പുരുഷന്മാരും. അമേരിക്കൻ മലയാളികൾ 
ആയിരിക്കണം ആദ്യം ആ പദവി എടുത്ത് കളഞ്ഞ 
പ്രതിഷേധം രേഖപ്പെടുത്തേണ്ടത്. പക്ഷെ 
നമ്മൾ മനസ്സിലാക്കുന്നത് ഇവിടെയുള്ള 
സംഘടനകൾ നാട്ടിലെ രാഷ്ട്രീയക്കാരെയും 
സിനിമാതാരങ്ങളെയും സ്വീകരിച്ച് സൽക്കരിക്കുന്നതിൽ
വ്യാപൃതരാണെന്നാണ്. അപ്പോൾ പിന്നെ എന്ത് സംഭവിക്കാൻ.
Jyothylakshmy Nambiar 2019-12-08 03:01:43
ഇന്ത്യയിൽ ഇന്ന് മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സ്ഥാനം പിടിച്ചിരിയ്ക്കുന്ന വാർത്ത കൂട്ടബലാൽസംഗമാണ്. അതും ആവശ്യത്തിനുശേഷം ഇരയെ കത്തിച്ചുകളയുക എന്ന ഒരു ക്രൂരകൃത്യവും നിത്യസംഭവമായിരിയ്ക്കുന്നു. ഇന്നത്തെ അവസ്ഥയിൽ പിഞ്ചു പെൺകുട്ടികൾ മുതൽ പ്രായംചെന്ന സ്ത്രീകൾ വരെ ഇവിടെ സുരക്ഷിതരല്ല.
കണ്ണിനു കണ്ണ്, പല്ലിനു പല്ല് 2019-12-08 16:02:46
  ബലാല്‍ സംഗം, കൊലപാതകം ഇവ രണ്ടും ജീവന്‍ നശിപ്പിക്കുന്നു. അതിനാല്‍ യാതൊരുവിധ  വിട്ടുവീഴ്ചകള്‍ ഇല്ലാതെ കുറ്റവാളിയെ അവന്‍റെ ജീവന്‍ എടുത്തു നശിപ്പിക്കണം. അപ്പോള്‍ മാത്രമേ സ്ത്രികള്‍ക്കും കുട്ടികള്‍ക്കും ഇവിടെ ജീവിക്കാന്‍ സാധിക്കയുള്ളൂ. നിങ്ങളുടെ ബന്ദുക്കള്‍ ആണ് ഇര എങ്കില്‍ നിങ്ങള്‍ സഹാനുഭൂതിയും ആയി ഇറങ്ങുമോ?- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക