Image

പ്രവാസി മലയാളികളെ സഹായിക്കുവാന്‍ ഒ.സി.ഐ. സെല്‍ ആരംഭിച്ചു

Published on 06 December, 2019
പ്രവാസി മലയാളികളെ സഹായിക്കുവാന്‍ ഒ.സി.ഐ. സെല്‍ ആരംഭിച്ചു
അവധിക്കാലം വരവേല്‍ക്കുവാന്‍ തയ്യാറെടുക്കുന്ന അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തെ ഒന്നടങ്കം ദുരിതത്തിലാക്കി വിവിധ എയര്‍ലൈനുകള്‍ കൊണ്ടുവന്നയാത്രാ വിലക്കിനെതിരെ പ്രതികരിക്കുവാനും, ഓ.സി.ഐ.കാര്‍ഡ് സംബന്ധിച്ചുള്ള സംശയങ്ങള്‍ ദുരീകരിയ്ക്കാനും ഉത്തരങ്ങള്‍ നല്‍കുവാനുമായി വിപുലമായ കമ്മറ്റി രൂപീകരിച്ചതായി അനിയന്‍ ജോര്‍ജ് അറിയിച്ചു.

ഡിസംബര്‍ നാലിന് നടന്ന ടെലി കോണ്‍ഫ്രന്‍സില്‍ 486 പേരാണ് അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും പങ്കെടുത്തത്. ആരെ വിളിക്കണം എന്ത് ചെയ്യണമെന്നറിയാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ട ആയിരകണക്കിന് പ്രവാസി മലയാളികള്‍ വിഷമ ഘട്ടത്തിലായിരിക്കുകയാണ്.

അതിന് പരിഹാരമായാണ് താഴെ പറയുന്നവരടങ്ങിയ കമ്മറ്റിയ്ക്ക് രൂപം നല്‍കിയത്. ഇനി മുതല്‍ ഓസിഐ., വിസ റിലേറ്റഡ് ആയ ചോദ്യങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

1.അനിയന്‍ ജോര്‍ജ് - (908) 337 1289 ചെയര്‍മാന്‍
2.ജിബി തോമസ്- 914-573-1616 (കോര്‍ഡിനേറ്റര്‍)
3. ബൈജു വര്‍ഗീസ് (കോര്‍ഡിനേറ്റര്‍)-914 349-1559
4. തോമസ് ടി. ഉമ്മന്‍ -631-796-0064
5. പോള്‍ കെ. ജോണ്‍ (റോഷന്‍)-(കോ-ഓര്‍ഡിനേറ്റര്‍)-253-508-3751
6. അലക്സ് തോമസ് (ന്യൂയോര്‍ക്ക്)-914 473-0142
7. പി.സി.മാത്യു (ടെക്‌സസ്) 972 999 6877
8. ജോസ് പുന്നൂസ് (ടെക്‌സസ്)) 2816874294
9. ജോസ് മണക്കാട്ട് (ഇല്ലിനോയി) 847 830 4128
10. വിശാഖ് ചെറിയാന്‍ (വിർജീനിയ) 26229001768
11.വിനോദ് കൊണ്ടൂര്‍ (മിഷിഗന്‍)3132084952
12. സാജന്‍ മൂലപ്ലാക്കന്‍ (കാലിഫോര്‍ണിയ) (408)) 569 7876
13. അനു സക്കറിയാ (പെന്‍സില്വേനിയ) 2674962423
14. ജോര്‍ജ് മേലേത്ത് (ജോര്‍ജ് മേലത്ത്) 7709252646
15.ഡോ.ജഗതി നായര്‍ (ഫ്‌ളോരിഡ) 5616328920
16. സുനില്‍ വര്‍ഗീസ്-(ഫ്‌ലോറിഡ) 727-793-4627

20 വയസ്സിനു താഴെയും 50 വയസ്സിന് മുകളിലുമുള്ള ഓസിഐ കാര്‍ഡുള്ള പ്രവാസി ഇന്‍ഡ്യക്കാര്‍ക്ക്, വിവിധ എയര്‍പോര്‍ട്ടുകളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ എയര്‍ലൈനുകള്‍ മേല്‍പ്പറഞ്ഞ യാത്രക്കാര്‍ക്ക് യാത്രാ അനുമതി നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെടുന്ന നിവേദനം കേന്ദ്ര സര്‍ക്കാറിനും, വിവിധ മന്ത്രാലയങ്ങള്‍ക്കും, എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കുവാനുള്ള ഒപ്പ് ശേഖരണം മേല്‍പ്പറഞ്ഞ കമ്മറ്റിയുടെ പേരില്‍ ആരംഭിച്ചു കഴിഞ്ഞതായി അനിയന്‍ ജോര്‍ജ് അറിയിച്ചു.

എല്ലാ പ്രവാസിമലയാളികളും മേല്‍പ്പറഞ്ഞ നിവേദനത്തില്‍ ഒപ്പിടണമെന്ന്, തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യണമെന്നും താല്‍പര്യപ്പെടുന്നു.

പ്രവാസി ഇന്‍ഡ്യക്കാരുടെ പ്രശ്നങ്ങള്‍ എപ്പോഴും പാര്‍ലിമെന്റില്‍ ഉന്നയിക്കുന്ന എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., പാര്‍ലിമെന്റില്‍പ്രശ്നം അവതരിപ്പിക്കുമെന്നും, വിദേശ, ആഭ്യന്തരകാര്യ വകുപ്പു മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുമെന്നും കോണ്‍ഫ്രന്‍സ്കോളില്‍ ഉറപ്പു നല്‍കി.
click her to sign
Join WhatsApp News
New Jersian 2019-12-07 10:43:25
ഫോമാ ഇലക്ഷൻ അടുത്തുവരുമ്പോൾ ന്യൂ ജേഴ്‌സിയിൽ നിന്നും മത്സരിക്കുന്നവരുടെ പ്രത്യേക അജണ്ടയാണ് എതെങ്കിലും വിഷയത്തിൽ കോണ്ഫറൻസ് കോളുകളും പിന്നെ ഒരു ഗ്രൂപ്പും. പാവം അമേരിക്കൻ മലയാളികൾ ഇതിൽ പെടുകയും ചെയ്യുന്നു. പണ്ടൊരാൾ ഒരു പയ്യന്റെ മരണം ആയിരുന്നു അജണ്ട ആക്കി മാറ്റിയത് ഇപ്പോൾ OCI ആണ് വിഷയം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക