Image

അന്നു മുപ്പത് വെള്ളിക്കാശ്, ഇന്ന് ലക്ഷങ്ങള്‍, പണി ഒന്നുതന്നെ 'ഒറ്റിക്കൊടുക്കല്‍' (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 06 December, 2019
അന്നു മുപ്പത് വെള്ളിക്കാശ്, ഇന്ന് ലക്ഷങ്ങള്‍, പണി ഒന്നുതന്നെ 'ഒറ്റിക്കൊടുക്കല്‍' (ഷോളി കുമ്പിളുവേലി)
കത്തോലിക്കാ സഭയെ അപമാനിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം സഭാ വിരുദ്ധരും കുറച്ച് മാധ്യമങ്ങളും എന്നും ആഘോഷമാക്കാറുണ്ട്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ പുറത്തിറങ്ങാന്‍ പോകുന്ന ആത്മകഥ (?) യായ കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകത്തിലെ ചില 'കഥ' കളാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം.

സി. ലൂസി എഴുതിയ പുസ്തകം ഇനിയും പുറത്തിറങ്ങിയിട്ടില്ല. പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ്, ട്രൈയിലര്‍ കാണിച്ച് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതുപോലെ, 'എരിവും പുളിയുമുള്ള' ചില ഭാഗങ്ങള്‍ പുറത്തു വിട്ടിരിക്കുന്നു. വായനക്കാരെ ആകര്‍ഷിക്കണമല്ലോ? എന്നാലല്ലേ ലക്ഷങ്ങള്‍ സമ്പാദിക്കുവാന്‍ സാധിക്കൂ. കൂടാതെ പോറ്റി വളര്‍ത്തിയ സഭയെ കരിവാരിതേക്കാനും കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുതല്ലോ? പക്ഷേ ലൂസി ഒരു കാര്യം മനസിലാക്കണം, ഇതിലും വലിയ വെല്ലുവിളികളില്‍ സഭ തകര്‍ന്നിട്ടില്ല? കുറച്ച് പുകമറ സൃഷ്ടിക്കുവാന്‍ കഴിയുമായിരിക്കും.

ഇനി പുറത്തു വന്ന കഥാഭാഗങ്ങളിലെ പൊരുത്തക്കേടുകള്‍ നോക്കാം! ലൂസി രേഖപ്പെടുത്തിയതു പ്രകാരം, ഈ പുസ്തകത്തില്‍ എല്ലാ വൈദികരും, കന്യാസ്ത്രീകളും വെറും മോശക്കാരാണ്. പക്ഷേ ലൂസി മാത്രം ഒരു പ്രലോഭനത്തിലും വീണിട്ടില്ല. ഇപ്പോഴും കര്‍ത്താവിന്റെ മണവാട്ടി മാത്രം! വിശുദ്ധ-അതെങ്ങനെ?

ലൂസി ഇപ്പോഴും പരിശുദ്ധ ആണെങ്കില്‍ അതിന്റെ അര്‍ത്ഥം ഒരു നോട്ടം കൊണ്ടുപോലും അവരെ ഒരു വൈദികനോ, കന്യാസ്ത്രീയോ മോശമാക്കിയിട്ടില്ലാ, എന്നല്ലേ മനസിലാക്കേണ്ടത്? അപ്പോള്‍ അവര്‍ എഴുതിയ കഥകളെല്ലാം ഒരു പക്ഷേ കേട്ടുകേള്‍വികളോ, മനസിലെ ഭാവനകളോ ആയിരിക്കാം. ഒന്നുകില്‍ തുറന്നു പറയുക, ഞാനും ഇതിന്റെ ഒക്കെ ഭാഗമായിരിക്കുന്നു കഴിഞ്ഞ നാപ്പതു വര്‍ഷങ്ങള്‍.

അല്ലാതെ 'ഒരിടത്ത് ഒരിടത്ത് ഒരു അച്ചനും, അമ്മയും ഉണ്ടായിരുന്നു' എന്ന തരത്തിലുള്ള കഥകളൊക്കെ, വെറും മിത്തുകള്‍ മാത്രമാണ്. ആര്‍ജ്ജവമുണ്ടെങ്കില്‍ കുറ്റം ചെയ്തവരുടെ പേരെങ്കിലും വിളിച്ചു പറയുക. അല്ലാതെ പേരും, പെരുമയും, പണവുമൊന്നും ആഗ്രഹിക്കാതെ, ഈ ലോകത്തിനു തന്നെ പ്രകാശം പരത്തുന്ന സാധുക്കളായ കന്യാസ്ത്രീകളെ എല്ലാവരേയും സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തുന്നത് 'ലൂസിഫറിനു' മാത്രം ചേരുന്ന പണിയാണ്. ലൂസിഫറും ആദ്യം നല്ല മാലാഖ ആയിരുന്നുവല്ലോ.

ഇനി ഈ കഥയില്‍ ഒരു വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ സംസാരിക്കുന്നത് വിവരിക്കുന്നുണ്ട്. പോക്സോ പ്രകാരം ജയിലില്‍ പോകേണ്ട കുറ്റകൃത്യമാണ് പറഞ്ഞത് സത്യമാണെങ്കില്‍. ഇപ്പോഴും വിശ്വസിക്കുന്നത് ദൈവത്തിലാണെങ്കില്‍, എന്തുകൊൊണ്ട് ഇക്കാര്യം പോലീസില്‍ പറഞ്ഞില്ല? കന്യാസ്ത്രീയായിട്ടുവേണ്ട, നിങ്ങള്‍ ഹൈസ്‌ക്കൂളില്‍ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപക കൂടിയല്ലേ? കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതും കുറ്റകരമാണെന്ന് അറിയില്ലേ? കഥ മെനയുന്ന വ്യഗ്രതയില്‍ അതും മറന്നു പോയോ?

'ലൂസി ഫാന്‍സ് അസോസിയേഷനോട് ' ഒരു വാക്ക് സി. ലൂസി ഫ്രാന്‍സിസ്‌കന്‍ ക്ലരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍പ്പെട്ട ഒരു കന്യാസ്ത്രീയാണ്. ആ സന്യാസ സമൂഹത്തിലെ മറ്റ് എല്ലാവര്‍ക്കും ബാധകമായ നിയമങ്ങളും, നിയന്ത്രണങ്ങളും അവര്‍ക്കും ബാധകമാണ്. സി. ലൂസി ഒരു അദ്ധ്യാപിക കൂടിയാണ്. സന്യാസ സമൂഹത്തിലെ ചട്ടപ്രകാരം ജോലി ചെയ്യുന്ന എല്ലാ കന്യാസ്ത്രീകളും അവരുടെ ശമ്പളം മഠത്തില്‍ കൊടുക്കുകയും, അവരുടെ താമസവും, ഭക്ഷണവും മറ്റ് ചെലവുകളെല്ലാം മഠം വഹിക്കുകയുമാണ് ചെയ്തു പോരുന്നത്. സി.ലൂസി വര്‍ഷങ്ങളായി ശമ്പളം മുഴുവന്‍ സ്വന്തമായി എടുക്കുകയാണ്. പക്ഷേ താമസവും ഭക്ഷണവും ഇപ്പോഴും മഠത്തില്‍ തന്നെ ഇത് നീതിയാണോ? കൂടാതെ അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ മഠത്തില്‍ വരാം, പോകാം. ഇഷ്ടമുള്ളവരെ കൂട്ടിക്കൊണ്ടുവരാം.

ഇതൊക്കെ ഒരു മഠത്തിന്റെ അച്ചടക്കത്തില്‍ മാത്രമല്ല, നമ്മുടെ ഒക്കെ കുടുംബങ്ങളില്‍പ്പോലും നടക്കുമോ? അപ്പന്‍ ഇഷ്ടമുള്ള വഴിയെ പോകാനും, അമ്മ-അവരുടെ ഇഷ്ടപ്രകാരം നടക്കുന്നു, മക്കള്‍ അവരുടെ വഴിക്കും- അങ്ങനെ ഒരു കുടുംബം സങ്കല്‍പ്പിക്കുവാന്‍ കഴിയുമോ?

അതുപോലെ ഈ ലോകത്ത് പാവങ്ങളേയും, അനാഥരേയും, രോഗികളേയും, വഴിയില്‍ ഉപേക്ഷിച്ചവരേയും എല്ലാം സ്വന്തം മക്കളെപ്പോലെ പരിപാലിക്കുന്ന ഒട്ടനവധി കന്യാസ്ത്രീമാരുണ്ട്. അവരെല്ലാം ലൂസിയെപ്പോലെ സ്വന്തമായി കാറു വേണമെന്നും വാശിപിടിച്ചാലോ? (ആവശ്യമനുസരിച്ച് സഭ തന്നെ വാഹനങ്ങള്‍ വാങ്ങി നല്‍കാറുണ്ട്). മറ്റൊരു കാര്യം കൂടി. എല്ലാ കന്യാസ്ത്രീകള്‍ക്കുംചുരിദാര്‍ വേണമെന്നോ, മിഡിയും, ലഗ്ഗിങ്ങ്സും വേണമെന്നുമൊക്കെ ആവശ്യപ്പൊല്‍ എന്തായിരിക്കും സ്ഥിതി? എല്ലാ സ്ഥാപനങ്ങള്‍ക്കും അവരവരുടേതായ അച്ചക്കവും, സ്വയം നിയന്ത്രണങ്ങളുമില്ലേ? അത് പാലിക്കുവാന്‍ എല്ലാവരും ബാദ്ധ്യസ്ഥരുമാണ്.

മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ കല്‍ക്കത്തയിലെ മഠത്തില്‍ഞാന്‍ പലപ്രാവശ്യം പോയിട്ടുണ്ട്. ഈ ന്യൂയോര്‍ക്കിലും അവര്‍ക്ക് മഠമുണ്ട്.എത്ര ദാരിദ്ര്യത്തിലാണു അവിടുത്തെ കന്യാസ്ത്രീകള്‍ ജീവിക്കുന്നത്. അവര്‍ക്ക് അത്രയും കഷ്ടതയില്‍ ജീവിക്കേണ്ട കാര്യമില്ല. പക്ഷേ അത് അവരുടെ വ്രതമാണ് എന്നിട്ട് അശരണരായ ഒട്ടനവധി പേര്‍ക്ക് ഭക്ഷണവും, സംരക്ഷണവും നല്‍കി പരിപാലിച്ചുപോരുന്നു

എന്റെ നാട്ടില്‍ 'ഉപവികളുടെ സഹോദരിമാര്‍' നടത്തുന്ന ഒരു അനാഥാലയമുണ്ട്. അമ്പതിലധികം അന്തേവാസികള്‍ അവിടെയുണ്ട്. ഭൂരിപക്ഷവും ബുദ്ധിമാന്ദ്യംസംഭവിച്ചവര്‍. ഇവരെ എല്ലാം ഊട്ടുന്നതും, മുടി കെട്ടുന്നതും, വസ്ത്രം ഉടുപ്പിക്കുന്നതും, കുളിപ്പിക്കുന്നതുമെല്ലാം ആ മഠത്തിലുള്ള വെറും നാലു കന്യാസ്ത്രീകള്‍ മാത്രമാണ്.

കൂടാതെ ഈ കുട്ടികള്‍ക്ക് പാലു കൊടുക്കാന്‍ വേണ്ടി പശുക്കളെ വളര്‍ത്തുന്നതും, ചാണകം കോരുന്നതും, പാലു കറക്കുന്നതുമെല്ലാം ഈ കന്യാസ്ത്രീകള്‍ തന്നെ. ഇതൊക്കെ നേരിട്ട് ഞാന്‍ കണ്ടിട്ടുള്ള കാര്യങ്ങളാണ്.

ഇതുപോലെ ലക്ഷക്കണക്കിനു മഠങ്ങളും, കന്യാസ്ത്രീകളും ഈ ലോകത്തുണ്ട്. അവരൊക്കെ തങ്ങളുടെ ശുശ്രൂഷകളിലൂടെ സുവിശേഷവല്‍ക്കരണം നടത്തുകയാണ്. ക്രിസ്തുവിന്റെ സ്നേഹവും കരുണയും ലോകത്തിന് പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുകയാണ്. അല്ലാതെ ലക്ഷങ്ങള്‍ സമ്പാദിക്കുകയല്ല അവരുടെലക്ഷ്യം.

ഒറ്റിക്കൊടുക്കലുകള്‍ യൂദാസിന്റെ കാലത്തേ ഉണ്ട്. അന്ന് വെറും മുപ്പത് വെള്ളിക്കാശായിരുന്നുവെങ്കില്‍ ഇന്ന് ലക്ഷങ്ങളും കോടികളുമാണ് പ്രതിഫലം. എന്നാല്‍ പണി പഴയതു തന്നെ; 'ഒറ്റിക്കൊടുക്കല്‍' 
അന്നു മുപ്പത് വെള്ളിക്കാശ്, ഇന്ന് ലക്ഷങ്ങള്‍, പണി ഒന്നുതന്നെ 'ഒറ്റിക്കൊടുക്കല്‍' (ഷോളി കുമ്പിളുവേലി)
Join WhatsApp News
പുരുഷമേധാവിത്വം 2019-12-06 05:46:01
താങ്കളുടെ പെങ്ങളോ മകളോ ആണ് ലൂസിയെപോലെ പീഡകള്‍ സഹിച്ചത് എങ്കില്‍ താങ്കള്‍ ഇതുപോലെ എഴുതുമോ?
 പുരുഷ മേധാവിതത്തിന്റെ ഒരു പടയാളി ആണ് താങ്കള്‍. ലജ്ജ തോന്നണം ഇങ്ങള്‍ക്ക്‌.
- ചാണക്യന്‍ 
വായനക്കാരൻ 2019-12-06 07:36:30
കന്യാ സ്ത്രീകൾ തങ്ങളുടെ ശുശ്രൂഷകളിലൂടെ സുവിശേഷവല്‍ക്കരണം നടത്തുകയാണ്. എന്താണ് ഈ സുവിശേഷ വത്കരണം.  ബിഷപ്പുമാർക്കും അച്ചന്മാർക്കും വിടു വേല ചെയ്ത് കിടക്ക പങ്കിടുന്നതാണോ?
Blessy 2019-12-06 09:06:45
ചാണക്യ , ലൂസി എന്ത് പീഡനങ്ങളാണ് സഹിച്ചത് ? ഒന്ന് പറയാമോ ? മഠത്തിൽ പറയത് , പുറത്തു പോകരരുത് , ചുരിദാർ ഉടുക്കരുത്, കാര് വാങ്ങരുത്, ശമ്പളം മഠത്തിൽ തരണം , ഇതിക്കെയാണോ , പീഡനങ്ങൾ ? ഇതിക്കെ ആ മഠത്തിന്റെ നിയമങ്ങളാണ് . അത് അനുസരിക്കാൻ എല്ലാവരെയും പോലെ അവരും ബാധ്യസ്ഥയാണ് . പിന്നെ നമ്മളാരും ഫ്രാങ്കോയോ, റോബിനെയോ സപ്പോർട്ട് ചെയ്യുന്നില്ല. റോബിനെ , എന്നാണ് ലൂസി തള്ളിപ്പറഞ്ഞത്. ? ഇപ്പോഴല്ലേ ? ഇനിയും, തെറ്റുചെയ്തവരുടെ പേരുകൾ പേരുകൾ എങ്കിലും ലൂസി പറയട്ടെ !!
ഒറ്റുകാരി 2019-12-06 09:08:05
ഒറ്റുകാരിയുടെ പണി മഠത്തിൽ നിന്ന് വേണ്ട. അവർ മാന്യമായി പുറത്തു പോകണം. അല്ലെങ്കിൽ പുറത്താക്കണം. 
മുൻ ക്രിസ്ത്യാനികൾ, നിരീശ്വരവാദിയേക്കാൾ, മാവോയിസ്റ്റുകൾ, ജിഹാദികൾ, ഹിന്ദു വർഗീയക്കാർ എന്നിവരെ കൂട്ടുപിടിച്ച്  ക്രിസ്ത്യാനിക്കെതിരെ പോരാടുന്നത് അംഗീകരിക്കാനാവില്ല.
സി.ലൂസിയുടെ പുസ്തകം വായിക്കുക. 2019-12-06 13:24:46
''Blessy
ചാണക്യ , ലൂസി എന്ത് പീഡനങ്ങളാണ് സഹിച്ചത് ? ഒന്ന് പറയാമോ ''

  - ബ്ലെസ്സി! നിങ്ങള്‍ സി. ലൂസിയുടെ പുസ്തകം വായിക്കുക.
-ചാണക്യന്‍ 
എന്തു ക്രിത്യാനി 2019-12-06 14:05:26

ഇതെന്താ കുമ്പളങ്ങാ പട്ടണമോ? ബിഷപ്പുമാർക്കും അവരുടെ ശിങ്കിടികൾക്കുംമാത്രമേ ഈ രാജ്യത്ത് ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യാനും കാറു വാങ്ങാനും ഒക്കെ ആവതുള്ളോ? പാവം ലൂസിമാരെ ഇട്ടു വേല ച്ചെയ്യിച്ചു ഇവനൊക്കെ സുഹിക്കുന്നു! അതിനൊക്കെ താളം അടിക്കാൻ കുറെ ക്രിത്യാനികളും. നാണം ഇല്ലല്ലോ!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക