Image

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ മലയാള ഭാഷാ പഠനത്തിനു തിരി തെളിയുന്നു

Published on 05 December, 2019
നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ മലയാള ഭാഷാ പഠനത്തിനു തിരി തെളിയുന്നു

ന്യൂകാസില്‍ :കേരള സംസ്ഥാന സര്‍ക്കാരിന്റെ 'മലയാള മിഷന്‍' പ്രവര്‍ത്തനങ്ങളുമായി കൈ കോര്‍ത്തുകൊണ്ട് യുകെയിലെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ 'സമീക്ഷ' യുടെ നോര്‍ത്ത് ഈസ്റ്റ് ബ്രാഞ്ച് ഡിസംബര്‍ 7 ന് (ശനി) രാവിലെ 11 ന് ന്യൂകാസിലില്‍ മലയാളം ക്ലാസിനു തുടക്കം കുറിക്കുന്നു.

സമീക്ഷ നോര്‍ത്ത് ഈസ്റ്റ് ബ്രാഞ്ച് പ്രസിഡന്റ് ടോജിന്‍ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗം ഫാ. സജി തോട്ടത്തില്‍ മലയാളം ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ലോക കേരളസഭയില്‍ നിന്നും മലയാളം മിഷനില്‍ നിന്നും സമീക്ഷയില്‍നിന്നും പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടന പൊതുയോഗത്തില്‍ പങ്കെടുക്കും. മലയാളം മിഷന്‍ യുകെ സെക്രട്ടറി എബ്രഹാം കുര്യന്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും.

ലോക കേരളസഭാംഗവും സമീക്ഷ യുകെ ദേശീയ പ്രസിഡന്റുമായ സ്വപ്ന പ്രവീണ്‍, സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി മലയാളം മിഷന്‍ യുകെയുടെ വൈസ് പ്രസിഡന്റ് ഡോ. സീന ദേവകി ന്യൂകാസിലിലെ വിവിധ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും. മലയാളം ക്ലാസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ജിജു സൈമണ്‍ സീമ സൈമണ്‍ , ആഷിഖ് എന്നിവര്‍ നേതൃത്വം കൊടുക്കുന്ന വ്യക്തിത്വ വികസന ക്ലാസ്സുകളും കരിയര്‍ ഡെവലപ്‌മെന്റ് ക്ലാസുകളും ഉണ്ടായിരിക്കും. നോര്‍ത്ത് ഈസ്റ്റ് റീജണല്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഈ മലയാളം ക്ലാസ് ഉദ്ഘാടന സമ്മേളനം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സമീക്ഷ ദേശീയ സമിതി അംഗം ബിജു ഗോപിനാഥ് സമീക്ഷ നോര്‍ത്ത് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എല്‍ദോസ് പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗത സംഘമാണ് കഴിഞ്ഞ കുറച്ചു ആഴ്ചകളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

ന്യൂകാസിലിലെയും സമീപപ്രദേശങ്ങളിലെയും മലയാളികള്‍ക്ക് സുപരിചിതനായ ശ്രീ മധു ഷണ്മുഖന്‍ ആണ് സ്‌കൂളിന്റെ രക്ഷാധികാരി.

മലയാളം ക്ലാസ്സ് ഉദ്ഘാടന സമ്മേളനം നടക്കുന്ന വേദിയുടെ അഡ്രസ് താഴെ ചേര്‍ക്കുന്നു.

വിദ്യാര്‍ത്ഥി രെജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക