Image

ഇൻസ്‌പെരിയ ക്യാമ്പസ് കോൺഫ്രൻസ് നാളെ

Published on 04 December, 2019
ഇൻസ്‌പെരിയ ക്യാമ്പസ്  കോൺഫ്രൻസ് നാളെ
ദുബൈ:യു..ഇ ദേശീയ ദിനാഘോഷത്തിന്‍റെയും ദുബൈ കെ.എം.സി.സി നാല്പത്തിയഞ്ചാം വാർഷികത്തിന്‍റെയും ഭാഗമായി കെ.എം.സി.സി ക്യാമ്പസ് വിഭാഗം  സംഘടിപ്പിക്കുന്ന ഇൻസ്‌പെരിയ ക്യാമ്പസ്  കോൺഫ്രൻസ് 06/12/2019 നാളെ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11.30 മണി വരെ ദുബൈ കെ.എം.സി.സി അൽ ബറാഹ ഓഡിറ്റോറിയത്തൽ  നടക്കും. ഷാർജ ഇസ്‌ലാമിക് ബേങ്ക് വൈസ് പ്രസിഡനറും പ്രശസ്‌ത പരിശീലകനുമായ ഡോ:സംഗീത്‌  ഇബ്രാഹിം ‘ഇൻസ്‌പെരിയ’ ക്യാമ്പസ് കോൺഫ്രൻസിൽ. പങ്കെടുക്കും. പുതിയ കാലത്തിന്‍റെ സാധ്യതകളിലേക്കും വ്യക്തിത്വ-തൊഴിൽ മേഖലകളിലെ നവീന ആശയങ്ങളിലേക്കും  വെളിച്ചം പകരാനുള്ള വേദിയായാണ് കാമ്പസ് സമ്മേളനം ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.യു.എ.ഇയുടെ വിവിധ എമിറേറ്റ്സുകളിൽ നിന്നും  വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കോൺഫ്രൻസിൽ അറബ് പ്രമുഖരും അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക