ഡബ്ലിന്‍ : ലൂക്കന്‍ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ ലൂക്കന്‍ മലയാളി ക്ലബിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ 2020 ജനുവരി 11 നു (ശനി) വൈകുന്നേരം നാലു മുതല്‍ പാര്മേര്സ്ടൗണ് സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ നടക്കും.
സാന്താ വരവേല്‍പ്പ്, ക്രിസ്മസ് സന്ദേശം, നേറ്റിവിറ്റി ഷോ, മാര്‍ഗം കളി, ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍, കോമഡി സ്കിറ്റ്, യൂത്ത് ഡാന്‍സ്, ഗാനമേള, വിഭവ സമൃദ്ധമായ ഡിന്നര്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.
ആലപ്പുഴയിലെ ഒരു നിര്‍ധന കുടുംബത്തിന് ക്ലബിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്താല്‍ ഒരു ഭവനം നിര്‍മിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആഘോഷങ്ങള്‍ക്ക് ചാരുതയേകും. ഭവനനിര്‍മാണത്തിന് ആവശ്യമായ തുക സമാഹരിച്ചു കഴിഞ്ഞതായും സഹകരിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
ക്രിസ്മസ് നവവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ് റെജി കുര്യന്, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറര്‍ റോയി പേരയില്‍ എന്നിവര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ഉദയ് നൂറനാട് 0863527577, പ്രിന്‍സ് അങ്കമാലി 0862349138, ഷൈബു കൊച്ചിന് 0876842091.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍