Image

സംഗീത ആല്‍ബം 'ദിവ്യതാരകം' റിലീസ് ചെയ്തു

Published on 03 December, 2019
സംഗീത ആല്‍ബം 'ദിവ്യതാരകം' റിലീസ് ചെയ്തു

ബാസല്‍ : ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളെ സംഗീതത്തിലൂടെ ഭക്തിസാന്ദ്രമാക്കുവാന്‍ ബി & ടി മ്യൂസിക്കിന്റെ ബാനറില്‍ ബാബു പുല്ലേലി സംഗീത സംവിധാനം നിര്‍വഹിച്ച സംഗീത ആല്‍ബം 'ദിവ്യതാരകം' റിലീസ് ചെയ്തു. െ്രെകസ്തവര്‍ ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഡിസംബര്‍ ഒന്നിന് തന്നെ റിലീസ് ചെയ്ത ഈ സംഗീത ശില്പം ലോകമെമ്പാടുമുള്ള മലയാളികള്‍ക്കുള്ള ക്രിസ്മസ് സമ്മാനമാണ്.

കലാകാരനും എഴുത്തുകാരനുമായ ടോം കുളങ്ങരയുടെ തൂലികയില്‍ പിറന്ന ഈ വര്‍ഷത്തെ മൂന്നാമത് ഗാനമാണ് ദിവ്യതാരകം. കാമറ,എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ജോണി അറക്കല്‍ ആണ്. സ്വര മാധുരി കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച യുവഗായകന്‍ അഭിജിത്തിന്റെ ആലാപനത്തിലൂടെ 'ദിവ്യതാരകം' ഹൃദയത്തിന്റെ ആഴങ്ങളില്‍ ദിവ്യസ്പര്‍ശമാവുകയാണ്. ജോസി ആലപ്പുഴയാണ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചത്.

കലുഷിത ലോകത്ത് സമാധാനത്തിന്റേയും സന്തോഷത്തിന്റെയും വെള്ളിവെളിച്ചവുമായി ആകാശത്ത് ക്രിസ്മസ് നക്ഷത്രം തെളിയുമ്പോള്‍ നമ്മുടെ മനസുകളിലേക്ക് ഒരു പ്രകാശ കിരണമായി ഈ ഗാനം കടന്നുവരും. മനുഷ്യരില്‍ കുടികൊള്ളുന്ന ദൈവത്തെ കണ്ടെത്തുവാനും ഒരു പുത്തന്‍ മാനവികതയുടെ അരുണോദയമാകുവാനും ദിവ്യതാരകം നമ്മെ സഹായിക്കുമെന്നുറപ്പുണ്ട്.

പ്രത്യാശയുടെ മഹോത്സവമായ പിറവിത്തിരുനാളിന് മലയാളികള്‍ക്ക് സമ്മാനമായി ലഭിക്കുന്ന ഈ ആല്‍ബം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജോബിന്‍സന്‍ കൊറ്റത്തില്‍ മാനേജിംഗ് ഡയക്ടറായ സ്വിറ്റ്‌സര്‍ലന്റിലെ യൂറോപ്പ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്ആണ്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക