Image

കാമ്പസ് കോണ്‍ഫറന്‍സ് ഡിസംബര്‍ 6ന് അല്‍ ബറാഹ കെഎംസിസിയില്‍

Published on 29 November, 2019
കാമ്പസ് കോണ്‍ഫറന്‍സ് ഡിസംബര്‍ 6ന് അല്‍ ബറാഹ കെഎംസിസിയില്‍
ദുബായ്: യുഎഇയുടെ നാല്‍പത്തിയെട്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എംസിസി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ഥികളെ പങ്കെടുപിച്ചു കൊണ്ട് നടത്തുന്ന കാമ്പസ് കോണ്‍ഫറന്‍സ് ഡിസംബര്‍ 6ന് ഉച്ചക്ക് ഒന്‍പത് മുതല്‍ അല്‍ ബറാഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടക്കും.

ദുബായിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 250ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കാമ്പസ് കോണ്‍ഫറന്‍സില്‍ അറബ് പ്രമുഖരും പ്രഗല്‍ഭ ട്രൈനര്‍മാരും വിശിഷ്ട്യ വ്യക്തിത്വങ്ങളും കെഎംസിസി നേതാക്കളും പങ്കെടുക്കും. പരിപാടിക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍ കാമ്പസ് കോണ്‍ഫറന്‍സ് വിംഗ് ചെയര്‍മാന്‍ ഒ. മൊയ്തു അധ്യക്ഷത വഹിച്ചു. ദുബായ് കെ.എംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി.കെ ഇസ്മായില്‍, സംസ്ഥാന ഭാരവാഹികളായ റഈസ് തലശേരി, എന്‍.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള അഡ്വ:ഇബ്രാഹിം ഖലീല്‍, കാമ്പസ് വിംഗ് ഭാരവാഹികളായ സിദ്ദീഖ് വാവാട്, മുബാറക് അഴിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ സലാം കന്യപ്പാടി സ്വാഗതവും കണ്‍വീനര്‍ ഇസ്മായില്‍ നാലാംവാതുക്കല്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക് 0506569834 ,0556743258

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള മങ്കട

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക