Image

കൈരളി കേരളോത്സവം; സ്വാഗതസംഘം രൂപീകരിച്ചു

Published on 29 November, 2019
കൈരളി കേരളോത്സവം; സ്വാഗതസംഘം രൂപീകരിച്ചു


ഫുജൈറ: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ സംഘടിപ്പിക്കുന്ന എട്ടാമത് കേരളോത്സവം ഡിസംബര്‍ 6 ന് (വെള്ളി) ഫുജൈറ കോര്‍ണിഷില്‍ നടക്കും.

മലയാള നാടിന്റെ സംസ്‌കാരങ്ങളും കലയും വരും തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും പ്രവാസ ലോകവുമായി ക്രിയാത്മകമായി സംവദിക്കാനും പ്രവാസ മണ്ണില്‍ കൈരളി ഒരുക്കുന്ന ഏറ്റവും വലിയ സര്‍ഗവേദിയാണ് കേരളോത്സവം.

മെഗാതിരുവാതിര നൃത്തനൃത്യങ്ങള്‍ ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, ഗാനമേള, താണ്ടിയ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലസാംസ്‌കാരിക പരിപാടികളാണ് ഈ വര്‍ഷത്തെ കേരളോത്സവത്തിന് പ്രത്യേകത. കേരളീയ രുചി കൂട്ടുകളുമായി കൈരളി കുടുംബശ്രീ തയാറാക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ കേരളോത്സവ നഗറിലെത്തുന്നവര്‍ക്കു രുചി വൈവിധ്യങ്ങള്‍ സമ്മാനിക്കും.

പരിപാടിയുടെ വിജയത്തിനായി ഉസ്മാന്‍ മാങ്ങാട്ടില്‍ ചെയര്‍മാനും ലെനിന്‍ കുഴിവേലില്‍ ജനറല്‍ കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കൈരളി യൂണീറ്റ് പ്രസിഡന്റ് സുധീര്‍ തെക്കേക്കരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലോകകേരള സഭാംഗം സൈമണ്‍ സാമുവല്‍ കൈരളി ഭാരവാഹികളായ വി.പി. സുജിത്, സന്തോഷ് കുമാര്‍, ബിജി സുരേഷ്, ശുഭ രവി, സതിശന്‍ പൊട്ടത്ത്, കെ.പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുമന്ത്രന്‍ സ്വാഗതവും നമിതാ പ്രമോദ് നന്ദിയും പറഞ്ഞു.

വിവരങ്ങള്‍ക്ക്: 0503925575

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക