Image

രക്തം നല്‍കി, ജീവിക്കുന്ന മണ്ണിനോട് കാണിക്കുന്ന കടപ്പാട് മഹത്തരം: സഖര്‍ സൈഫ് സഖര്‍

Published on 29 November, 2019
രക്തം നല്‍കി, ജീവിക്കുന്ന മണ്ണിനോട് കാണിക്കുന്ന കടപ്പാട് മഹത്തരം: സഖര്‍ സൈഫ് സഖര്‍
ദുബൈ: യു.എ.ഇ സമൂഹത്തോട് ഇന്ത്യന്‍ ജനത കാണിക്കുന്നത് മഹത്തരമായ ജീവകാരുണ്യമാണെന്നും, സ്വന്തം രാജ്യത്തോടെന്ന പോലെ ജീവിക്കുന്ന മണ്ണിനോടും രക്തം നല്‍കി കാണിക്കുന്ന കടപ്പാട് പ്രശംസനീയമാണ് എന്ന് ദുബൈ നൈഫ് പോലീസ് ഡപ്പ്യൂട്ടി  ഇന്‍ ചാര്‍ജ് സഖര്‍ സൈഫ് സഖര്‍ അഭിപ്രായപെട്ടു.യു.എ.ഇ ദേശീയ ദിനാഘോഷത്തോട നുബന്ധിച്ച് ദുബൈ കെ.എം.സി.സി വര്‍ഷം തോറും ദുബൈ പോലീസുമായി സഹകരിച്ച് നടത്തുന്ന രക്തദാന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ഹസ്സന്‍ ചാലില്‍ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ പോലീസ് ഓഫീസര്‍മാരായ സയീദ് ജാസ്സിം,ഹമദ് അല്‍ ഹമ്മാദി,മുസ്ലീം ലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുന്നത്ത് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി.ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി മുസ്തഫ വേങ്ങര ട്രഷറര്‍ പി.കെ ഇസ്മായില്‍, ഇബ്രാഹിം മുറിച്ചാണ്ടി,സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം,എന്‍.കെ ഇബ്രാഹിം,റയീസ് തലശ്ശേരി,അഡ്വ: ഖലീല്‍ ഇബ്രാഹിം, ഫാറൂഖ് പട്ടികര എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. 

ജമാല്‍ മനയത്ത്,കെ.പിമുഹമ്മദ്, സലാം കന്യാപാടി,പി.വി നാസര്‍,ഫൈസല്‍ തുറക്കല്‍ എന്നിവര്‍ സംബന്ദിച്ചു. സി.എച്ച് നൂറുദ്ദീന്‍ സ്വാഗതവും,ഡോ:ഇസ്മായില്‍ നന്ദിയും പറഞ്ഞു.


രക്തം നല്‍കി, ജീവിക്കുന്ന മണ്ണിനോട് കാണിക്കുന്ന കടപ്പാട് മഹത്തരം: സഖര്‍ സൈഫ് സഖര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക