Image

പുതിയങ്ങാടി അത്താണി പാലിയേറ്റീവ് കുവൈത്ത് ചാപ്റ്റര്‍ രൂപീകരിച്ചു

Published on 26 November, 2019
പുതിയങ്ങാടി  അത്താണി പാലിയേറ്റീവ് കുവൈത്ത് ചാപ്റ്റര്‍ രൂപീകരിച്ചു

കുവൈത്ത്: കോഴിക്കോട് പുതിയങ്ങാടി കേന്ദ്രീകരിച്ച് മാറാരോഗികള്‍ക്ക് ആശ്വാസമേകി പ്രവര്‍ത്തിക്കുന്ന അത്താണി പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ കുവൈത്ത് ചാപ്റ്റര്‍ രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി അബ്ദുറഹിമാന്‍ കളത്തില്‍, രക്ഷാധികാരി അസീസ് പാലാട്ട് എന്നിവരെ തെരെഞ്ഞടുത്തു.

മറ്റു ഭാരവാഹികള്‍: അഫ്‌സല്‍. എ.കെ (ചെയര്‍മാന്‍), യൂനുസ് സലീം (വൈസ് ചെയര്‍മാന്‍), നിസാര്‍. കെ.വി (ജനറല്‍ സെക്രട്ടറി), ഷബീര്‍, അനീസ് (ജോ. സെക്രട്ടറിമാര്‍), റാഷിദ് (ട്രഷറര്‍). കൂടാതെ പത്ത് അംഗ എക്‌സിക്ക്യൂട്ടീവിനേയും തെരെഞ്ഞടുത്തു.

ഫര്‍വാനിയയില്‍ ചേര്‍ന്ന സംഗമത്തില്‍ അബ്ദുറഹിമാന്‍ കളത്തില്‍ അധ്യക്ഷത വഹിച്ചു. കെ.വി നിസാര്‍ സ്വാഗതവും അനീസ് നന്ദിയും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9951 5081,96007646, 9948 6973 നന്പറില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക