Image

പുരോഗതിയുടെ സൂചികയില്‍ സൂറിച്ച് ഒന്നാം സ്ഥാനത്ത്

Published on 26 November, 2019
പുരോഗതിയുടെ സൂചികയില്‍ സൂറിച്ച് ഒന്നാം സ്ഥാനത്ത്


ലണ്ടന്‍: ലോകത്താദ്യമായി സാന്പത്തിക, സാമൂഹിക മേഖലകളിലെ വളര്‍ച്ച ഒരേപോലെ വിലയിരുത്തി തയാറാക്കിയ സമഗ്ര അഭിവൃദ്ധി സൂചികയില്‍ സൂറിച്ച് ഒന്നാംസ്ഥാനം നേടി. പട്ടികയില്‍ ആദ്യ ഇരുപതില്‍ പതിനഞ്ചു നഗരങ്ങളും യൂറോപ്പിലാണ്. തായ്‌പെയ് മാത്രമാണ് ടോപ് 20യില്‍ ഉള്‍പ്പെട്ട ഏക ഏഷ്യന്‍ നഗരം.

സൂറിച്ചിനു പിന്നാലെ വിയന്ന, കോപ്പന്‍ഹേഗന്‍, ലക്‌സംബര്‍ഗ്, ഹെല്‍സിങ്കി എന്നീ നഗരങ്ങളാണ് അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.

83~ാം സ്ഥാനവുമായി ബെംഗളൂരുവാണ് സൂചികയില്‍ മുന്പിലുള്ള ഇന്ത്യന്‍ നഗരം. ആകെ 113 നഗരങ്ങളാണ് പട്ടികയിലുള്ളത്. ഡല്‍ഹിക്ക് റാങ്ക് 101, മുംബൈക്ക് 207.

ന്ധപ്രോസ്‌പെരിറ്റി ആന്‍ഡ് ഇന്‍കഌഷന്‍ സിറ്റി സീല്‍ ആന്‍ഡ് അവാര്‍ഡ്‌സ് (പിഐസിഎസ്എ.) ഇന്‍ഡക്‌സ് ’ എന്നുപേരുള്ള സൂചിക വടക്കന്‍ സ്‌പെയിനിലെ ബാസ്‌ക് കണ്‍ഡ്രി തലസ്ഥാനമായ ബില്‍ബാവോയിലാണ് പുറത്തുവിട്ടത്.

തൊഴില്‍, നൈപുണ്യം , വരുമാനം, ആരോഗ്യം, താമസച്ചെലവുവഹിക്കാനുള്ള ശേഷി, ജീവിതനിലവാരം, സുരക്ഷ, വിശ്രമം, വിദ്യാഭ്യാസം, സമത്വം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് റാങ്ക് തയാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക