Image

ദുബൈ കെ.എം.സി.സി സ്‌പോര്‍ട്‌സ് മീറ്റ്: കണ്ണൂര്‍ ജില്ല ജേതാക്കള്‍

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 25 November, 2019
ദുബൈ കെ.എം.സി.സി സ്‌പോര്‍ട്‌സ് മീറ്റ്: കണ്ണൂര്‍ ജില്ല ജേതാക്കള്‍
ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മീറ്റില്‍ കണ്ണൂര്‍ ജില്ല ജേതാക്കളായി. മലപ്പുറം ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ തൃശൂര്‍ ജില്ല മൂന്നാം സ്ഥാനം നേടി. ജിദ്ദാഫ് സ്വിസ്സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നിറഞ്ഞ പിന്തുണയുമായി കാണികള്‍ ഗ്രൗണ്ടില്‍ നിറഞ്ഞപ്പോള്‍ പ്രവാസ ലോകത്തിനു അതൊരു വേറിട്ട അനുഭവമായി. 100,200,400 മീറ്റര്‍ ഓട്ടം, റിലെ ,ഹൈ ജംബ്, ലോങ്ങ് ജംബ്,ഷോട്ട് പുട്ട്, കമ്പവലി, പഞ്ച ഗുസ്തി എന്നീ ഇനങ്ങളിലാണ് വിവിധ ജില്ലകള്‍ തമ്മില്‍ മാറ്റുരച്ചത്, ജിദ്ദാഫ് സ്വിസ്സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കായിക മാമാങ്കം ദുബൈ കെ.എം.സി.സി ഉപദേശകസമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മോഹിയുദീന്‍ ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം ചെയര്‍മാന്‍ എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍,ജന:സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി.കെ ഇസ്മായില്‍,ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാര്‍ ഹാജി, ഹംസ തോട്ടി എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.ഷംസുദ്ദീന്‍ നെല്ലറ, മുസ്തഫ എ.എ.കെ ഗ്രൂപ്പ്,ഷാഫി മുര്ഷിദ് ഗ്രൂപ്പ് എന്നിവര്‍ മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഒ.കെ ഇബ്രാഹിം,റയീസ് തലശ്ശേരി, ഹനീഫ് ചെര്‍ക്കളം, അബൂബക്കര്‍ ഹാജി,അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മജീദ് മാണിയോടന്, ഹസ്സന്‍ ചാലില്‍, ഒ.മൊയ്തു,നിസാമുദ്ദീന്‍ കൊല്ലം, ഫാറൂഖ് പട്ടിക്കര, കെ.പി.എ.സലാം,അഡ്വ: ഇബ്രാഹിം ഖലീല്‍, അഡ്വ: സാജിദ് അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.മുസ്തഫ വള്ളിക്കുന്ന്,ഷാനവാസ് കീരാടന്‍, ഹംസ ഹാജി മട്ടുമ്മല്‍, ഉമ്മര്‍ ഹുദവി, റയീസ് കോട്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുള്ള ആറങ്ങാടി സ്വാഗതവും സുഫൈദ് ഇരിങ്ങണ്ണൂര്‍ നന്ദിയും പറഞ്ഞു.

ദുബൈ കെ.എം.സി.സി സ്‌പോര്‍ട്‌സ് മീറ്റ്: കണ്ണൂര്‍ ജില്ല ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക