മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ പുരോഗമന കലാ സാഹിത്യ സംഘടനായ നവോദയയുടെ ദേശീയ സമ്മേളനം ഞയറാഴ്ച മെല്‍ബണില്‍ നടക്കും. ഓസ്ട്രേലിയയിലെ എല്ലാ സ്റ്റേറ്റുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം മുന്‍ രാജ്യസഭാംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍, കലാപരിപാടികള്‍, ചിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകള്‍ വച്ചു നല്‍കാനുള്ള പദ്ധതിക്ക് സമ്മേളനം അന്തിമ തീരുമാനമെടുക്കും. ഓസ്ട്രേലിയയിലെ തൊഴില്‍, വിദ്യാഭ്യാസ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ഒരു ഹെല്പ് ഡസ്ക് രൂപീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. കെജി സജീവ് അറിയിച്ചു. സുനു സൈമണ്‍(ചെയര്മാന്), എബി പൊയ്ക്കാട്ടില്‍(കണ്‍വീനര്‍) എന്നിവരടങ്ങുന്ന സ്വാഗത സംഘം വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍