Image

ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)

Published on 23 November, 2019
ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
കൊല്ലം കോര്‍പറേഷന്‍ വാര്‍ഡ് 43ല്‍ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി കോണ്‍വെന്റിനു എതിരെ ദിവ്യനഗര്‍ 29ല്‍ ഒരു നൂറ്റാണ്ടിന്റെ ഹരിതാഭമായ ഓര്‍മ്മകള്‍ അയവിറക്കി കഴിയുന്നു തെറതി എന്ന ത്രേസ്യാമ്മ കുര്യന്‍. ഫാത്തിമാമാതാ നാഷണല്‍ കോളേജില്‍ സുവോളജി പ്രഫസര്‍ ആയിരുന്നു. ഭര്‍ത്താവു കാവാലം കരിപ്പാശ്ശേരി കെടി കുര്യനും അതേ കോളജില്‍ അതേ വകുപ്പില്‍ അതേ പദവി വഹിച്ചു.

ഇതൊന്നുമല്ല ത്രേസ്യാമ്മയെ വേറിട്ട് നിര്‍ത്തുന്നത്. ഇരുപത്തിമൂന്നാം തലമുറയിലെത്തി നില്‍ക്കുന്ന കേരളത്തിലെ ഏറ്റവും പേരെടുത്ത സുറിയാനി ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഒന്നായ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിലെ ഏറ്റവും പ്രായം കൂടിയ ആളാണ്. കരിപ്പാപ്പറമ്പില്‍ കുടുംബയോഗത്തിന്റെ എമിരറ്റസ് പ്രസിഡണ്ട് കൂടിയായ ത്രേസ്യാമ്മക്ക് അടുത്ത ജൂലൈ 14 നു 99ആം പിറന്നാള്‍.

കുടുംബയോഗത്തിന്റെ മുന്‍ പ്രസിഡന്റ്  ചെറിയാന്‍ കെ തോമസ് ആണ് പുരുഷന്മാരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍. എറണാകുളത്ത് പനമ്പിള്ളി നഗറില്‍  മക്കള്‍ സതീഷ്, ജോര്‍ജ്, രാജേഷ് എന്നിവരോടൊത്ത് കഴിയുന്ന  അദ്ദേഹത്തിന് അടുത്ത മെയ് 14നു തൊണ്ണൂറ്റൊന്നാം പിറന്നാള്‍. മകള്‍ അനിതയും അടുത്തുണ്ട്.

കൊച്ചു വക്കീല്‍ എന്നറിയപ്പെട്ടിരുന്ന കെഎം തോമസിന്റെ ഏഴുമക്കളില്‍ ആറാമത്തെയാളാണ് പ്രഫ. ത്രേസ്യാമ്മ. സ്ത്രീകളെ  അന്തര്‍ജനങ്ങളായി മാത്രം കരുതിയിരുന്ന ഒരു കാലത്ത് അവര്‍ക്കു പഠിച്ചു  വളരാന്‍ വാതായനങ്ങള്‍ തുറന്നിട്ട കുടുംബം. ബിഎസ് സി കഴിഞ്ഞപ്പോള്‍ കോളജില്‍ പഠിപ്പിക്കാന്‍ കയറി, എംഎസ്സി എടുത്തപ്പോള്‍ പ്രഫസര്‍ പദവി

സഹോദരന്‍ തെയഡോഷ്യസ് സിഎംഐ കരിപ്പാപ്പറമ്പില്‍ കുടുംബത്തിലെ ആദ്യ വൈദികന്‍ ആയിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്നു ഒന്നാം കഌസും ഒന്നാം റാങ്കും നേടി. തേവര കോളജില്‍ അധ്യാപകനും പ്രിന്‍സിപ്പലും ആയി. ഇന്‍ഡ്യാനയില്‍ നോട്ടര്‍ഡാം യൂണിവേസിറ്റിയില്‍ നിന്ന് ഡോക്ട്രേറ് നേടിവന്നു  കോഴിക്കോട്ട് ദേവഗിരിയില്‍ സെറ്റ് ജോസഫ്‌സ്  കോളജ് സ്ഥാപിച്ച് ആദ്യത്തെ പ്രിന്‍സിപ്പലായി.

ത്രേസ്യാമ്മയുടെ അഞ്ചു പെണ്മക്കളില്‍ . കാതറിനും എലിസബത്തും മോളിയും റാണിയും അധ്യാപകര്‍. ആദ്യത്തെ മൂന്നു പേരും അച്ചാച്ചനെയും അമ്മച്ചിയെയും പോലെ സുവോളജി പ്രഫസര്‍മാരായി റിട്ടയര്‍ ചെയ്തു. മോളി പിഎച്ച്ഡിയും നേടി. റാണി സൗത്ത് ആഫ്രിക്കയില്‍ അദ്ധ്യാപിക. ഇളയ ഡോ ലൂസി ദുബായിയില്‍ ഗൈനക്കോളജിസ്‌റ്.
  
ഒരുപാട് പ്രഗത്ഭരെ സൃഷ്ടിച്ച കുടുംബമാണ് കരിപ്പാപ്പറമ്പില്‍. ഒമ്പതു പേരെ നിയമ സഭയിലേക്കയച്ചുഡൊമിനിക് തൊമ്മന്‍, കെഎം തോമസ്, ജേക്കബ് തോമസ്, ഡൊമിനിക് ജോസഫ്, കെടി മൈക്കിള്‍, അക്കമ്മ ചെറിയാന്‍,  കെജെ തോമസ്, കെടി തോമസ്, റോസമ്മ പുന്നൂസ്. പലരും പല തവണ സാമാജികരായി.

ഇവരില്‍ അക്കമ്മ ചെറിയാന്‍ ഇന്ത്യന്‍ വനിതകളുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. തിരുവിതാംശംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നു. സഖാക്കളെ മോചിപ്പിക്കാന്‍ രാജകൊട്ടാരത്തിലേക്ക് ജനലക്ഷങ്ങളുടെ ജാഥ നയിച്ചു. തോക്കു ചൂണ്ടിയ ബ്രിട്ടീഷ് സേനാനായകന്റെ മുമ്പാകെ വിരിമാറു കാണിച്ച കേരളത്തിന്റെ ജാന്‍സി റാണി. ഗാന്ധിജിക്കു പ്രിയപ്പെട്ടഅക്കമ്മയുടെ പ്രതിമ തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് സ്ഥാപിച്ചിരിക്കുന്നു.

സ്വന്തം സഹോദരിയായിരുന്നു സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് ആയ ശേഷം ഇടതു പക്ഷത്തേക്ക് തിരിഞ്ഞ റോസമ്മ പുന്നൂസ്.  ഭര്‍ത്താവ് പി ടി പുന്നൂസും റോസമ്മയും ഒരേ കാലത്ത് എംഎല്‍എമാരായിരുന്നു. ഇടതുഭരണകാലങ്ങളില്‍ പ്രധാനപ്പെട്ട പല പദവികളും റോസമ്മയെ തേടി എത്തി.  നൂറാംപിറന്നാള്‍ ഘോഷിച്ച ശേഷമാണ് 2013ല്‍ അവര്‍ വിടവാങ്ങുന്നത്

അടിസ്ഥാനപരമായി കര്‍ഷകരാണ് കരിപ്പാപറമ്പുകാര്‍. കൃഷിക്കുവേണ്ടി ഹൈറേഞ്ചിലേക്കും മലബാറില്‍ മണ്ണാര്‍ക്കാട്ടേക്കും നിലമ്പൂരിലേക്കും കരുവാരക്കുണ്ടിലേക്കുമൊക്കെ കുടിയേറി തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചു. അദ്ധ്വാനശീലനായ ജേക്കബ് തോമസ് സിലോണില്‍ പോയി ഇംഗ്ലീഷുകാരുടെ തോട്ടത്തില്‍ ജോലി ചെയ്തു റബര്‍ കൃഷി പഠിച്ചു റബര്‍കുരു കൊണ്ടുവന്നു തുടങ്ങിയ തോട്ടങ്ങള്‍ വ്യാപിച്ചു തിരുവിതാംകൂറിലെ മധ്യവര്‍ഗത്തിന്റെ നട്ടെല്ലായി.

സെന്റ് തോമസ് സ്ഥാപിച്ചതെതെന്നു വിശ്വസിക്കപ്പെടുന്ന നിലക്കല്‍ പള്ളി പരിസരത്ത് നിന്ന് പതിനാലാം നൂറ്റാണ്ടില്‍ കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറിയവരാണ് കരിപ്പാപ്പപറമ്പില്‍ക്കാര്‍ എന്നാണ് ചരിത്രമെന്നു കുടുംബ ചരിത്രകാരന്‍ കെ.ടി തോമസ് എന്ന പൂവഞ്ചി ടോമി, 84, പറയുന്നു. പതിമൂന്നാം തലമുറക്കാരനായ കൊച്ചുതൊമ്മന്‍ എന്ന കാരണവര്‍ ഒരു ചെട്ടിയാരില്‍ നിന്ന് വാങ്ങിയ കരിപ്പാല്‍ എന്ന പുരയിടം കരിപ്പാപ്പപറമ്പില്‍ കുടുംബത്തിന്റെ മൂലക്കല്ലായി.

അന്നു നട്ടമരങ്ങള്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു കേരളമെങ്ങും വേരുകള്‍ ഉള്ള കുടുംബ സാമ്രാജ്യമായി വികസിച്ചുവെന്നു കാഞ്ഞിരപ്പള്ളി ഡൊമിനിക് മ്മന്‍ റോഡിലെ റോസാലയം എന്ന തറവാട്ടു വീട്ടിലെ വാനോളം മുട്ടി നില്‍ക്കുന്ന തമ്പകമരം ചൂണ്ടിക്കാണിച്ചുകൊണ്ടു ടോമി ചരിത്രത്തിന്റെ താളുകള്‍ ഒന്നൊന്നായി മറിച്ചു.

കരിപ്പാപ്പറമ്പിലെ നവരത്‌നങ്ങളില്‍ പ്രഥമ ഗണനീയനായ ഡൊമിനിക് തൊമ്മന്‍ ഒരു അതികായനായിരുന്നു. വലിയ വക്കീല്‍ എന്നറിയപ്പെട്ടിരുന്ന ദുമ്മിണി വക്കീല്‍ 1909ല്‍  ഇംഗ്‌ളീഷ് സെക്കണ്ടറി സ്കൂള്‍ എന്ന കാഞ്ഞിരപ്പള്ളിയിലെ ആദ്യ വിദ്യലയം സ്ഥാപിച്ച ആളാണ്. ആദ്യത്തെ ബാങ്കും തുടങ്ങി. രണ്ടു തവണ നിയമസഭാ സാമാജികനായിശ്രീമൂലം പ്രജാസഭയിലും ശ്രീചിത്തിര സ്‌റ്റേറ്റ് കൗണ്‍സിലിലും

ഏന്തയാറില്‍ തിരുവിതാംകൂറിലെ വന്‍ തിട്ടങ്ങള്‍ക്കു തുടക്കം കുറിച്ച ജെജെ മര്‍ഫി എന്ന ഐറിഷ് പ്ലാന്ററെ അനുകരിച്ച് റബര്‍ കൃഷിക്കു തുടക്കമിട്ട സാഹസികനായിരുന്നു. ദുമ്മിണി വക്കീല്‍. കൊല്ലംകുളത്ത് മത്തായി കുഞ്ഞുവര്‍ക്കി, കരിമ്പനാല്‍ കുഞ്ഞമ്മാച്ചന്‍, ആനത്താനത്ത് കുഞ്ഞുവര്‍ക്കി കുരുവിള, കരിപ്പാപ്പറമ്പില്‍ ജേക്കബ് തോമസ് എന്നിവര്‍ ആ വഴിത്താരയിലൂടെ മുന്നോട്ടു പോയി. വക്കീല്‍ ഗ്രാമ്പുവും ഓറഞ്ചും മുന്തിരിയും എല്ലാം നാട്ടിലേക്ക് കൊണ്ടുവന്നു. 

ഡൊമിനിക് തൊമ്മന് രണ്ടു വിവാഹങ്ങളിലായി 22 മക്കള്‍ ഉണ്ടായി. ആദ്യ ഭാര്യ മാറാട്ടുകുളം റോസമ്മ മരിച്ചപ്പോള്‍ മുട്ടാറിലെ ഫിലോമിനയെ കെട്ടി. അന്നാട്ടിലെ ആദ്യത്തെ എസ്എസ്എല്‍സിക്കാ രിയായായിരുന്നു ഫിലോമിന. പതിനൊന്നു വീതം മക്കള്‍. ഡൊമിനിക് തൊമ്മന്‍ 1946ല്‍ 72ആം വയസില്‍ മരിക്കുമ്പോള്‍  മൂത്ത മകന് 47 വയസും ഇളയവന് മൂന്ന് വയസും പ്രായം ഉണ്ടായിരുന്നു.തൊ

അന്നു തിരുവിതാകൂര്‍ സന്ദര്‍ശിച്ച ലണ്ടന്‍ ടൈംസ് പത്രത്തിലേറെ ഒരു എഡിറ്റര്‍, ഇന്ത്യയിലെ സിറിയന്‍ ക്രിസ്ത്യാനികളുടെ മഹദ്പാരമ്പര്യത്തെക്കുറിച്ച് ഒരു ലേഖനം ടൈസില്‍ പ്രസിദ്ധീകരിച്ചു. ഒപ്പം കൊടുത്തത് വക്കീലും ഭാര്യയും 22 മക്കളും ഒന്നിച്ചിരിക്കുന്ന താന്‍ എടുത്ത ഒരു ഫോട്ടോ. അടിക്കുറിപ്പ് ഇങ്ങിനെ വായിച്ചതായി ഓര്‍ക്കുന്നുഇന്ത്യയിലെ ഒരു ടിപ്പിക്കല്‍ (സര്‍വ സാധാരണ)  സിറിയന്‍ ക്രിസ്ത്യന്‍ കുടുംബം!

വലിയ വക്കീലിന്റെ 22 മക്കളില്‍ ഒരാളായ ചെറിയാന്‍ ഡൊമിനിക്കിന്റെ മകന്‍ റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍  കെ സി ഡൊമിനിക്കും ആനിയും താമസിക്കുന്ന ഡൊമിനിക് തൊമ്മന്‍ റോഡിലെ റോസാലയം  എന്ന കുടുംബവീട്ടില്‍ പിതാമഹന്റെയും 22 മക്കളുടെയും ചിത്രം ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഒരു പൈതൃക മ്യുസിയവും സ്ഥാപിച്ചിട്ടുണ്ട്. ചേതോഹരമായി വിരിച്ചൊരുക്കിയ പുല്‍ത്തകിടി അതിനു പാദസരം തീര്‍ക്കുന്നു.

കാലം മാറി കോലം മാറി. കരിപ്പാപ്പറമ്പില്‍ക്കാര്‍  ഇന്ന് ലോകത്തിന്റെ നാനാ ഭാഗത്തുമുണ്ട്. കാലിഫോര്‍ണിയയില്‍ കുടുംബയോഗത്തിന്റെ ഒരു ശാഖ  തന്നെയുണ്ട്. കരിപ്പാപ്പറമ്പിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ ആയിരുന്ന ഈപ്പച്ചന്‍ എന്ന കെജെ ജോസഫ് (92) കഴിഞ്ഞ നവംബറില്‍ അറ്റ്‌ലാന്റയിലാണ് മരണമടഞ്ഞത്.

കരിപ്പാപ്പറമ്പില്‍ കുടുംബമുണ്ടായി ആറു നൂറ്റാണ്ടു കഴിഞ്ഞു 1977ലാണ് കുടുംബത്തിന്റെ ചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. അധ്യാപനായിരുന്ന കെ ടി മൈക്കിള്‍ മുന്‍കൈ എടുത്തു.1986ല്‍ കുടുംബയോഗം എന്ന സംഘടന രൂപീകരിച്ചു.
 
കുടുംബ ചരിത്രത്തിനു രണ്ടാമതൊരു പതിപ്പ് ഇറക്കാന്‍ നാല് പതിറ്റാണ്ടെടുത്തു. നീണ്ട 15 വര്‍ഷത്തെ അധ്വാനത്തിന് ഒടുവില്‍ 2018ലാണ് ആര്‍ട് പേപ്പറില്‍ വര്‍ണചിത്രങ്ങളോടെ 432 പേജുകളില്‍ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നത്. കെ.ടി തോമസ് എന്ന പൂവഞ്ചി ടോമിയാണ് അതിന്റെ ശില്‍പ്പി. അദ്ദേഹത്തെ സമ്മതിക്കണം. ഒരു സഹായിയെ നിശ്ചയിച്ചിരു
ന്നെങ്കിലും അയാള്‍ മരിച്ചതോടെ ഒറ്റയാള്‍ പട്ടാളമായി അദ്ധ്വാനിക്കുകയായിരുന്നു.

കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച ഒരു കുടുംബമാണ് കരിപ്പാപ്പറമ്പില്‍. ലോകമാകെ പരന്നു കിടക്കുന്ന ആ കുടുംബത്തിന്റെ പുതിയ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുക ദുഷ്കരമാണ്. പക്ഷേ മൊബൈലും ഇമെയിലും വാട്‌സാപ്പും ഫേസ്ബുക്കും  ഒക്കെയുള്ള ഇക്കാലത്ത്  അതൊരു അസാധ്യകാര്യമല്ല. 1986 മുതല്‍ പുറത്തിറക്കിയ അഡ്രസ് ബുക്കുകളും 1990ല്‍ ഇറങ്ങിത്തുടങ്ങിയ കുടുംബത്തിന്റെ ഔദ്യോഗിക വാര്‍ത്താ പത്രികകളും തനിക്കു സഹായകമായതായി ടോമി തന്നെ സമ്മതിക്കുന്നുണ്ട്. 2010ലെ അഡ്രസ് ബുക്ക് തയ്യാറാക്കിയത് തന്നെ ടോമിയാണ്. 2017ല്‍ ഒടുവിലത്തെ ബുക്ക് ഇറങ്ങി.   

കാലത്തിനൊപ്പമോ അതിലേറെയോ വളര്‍ന്ന കരിപ്പാപ്പറമ്പില്‍ കുടുംബത്തിന്റെ ഇന്ററാക്ടീവ്  വെബ്‌സൈറ്റ് വളരെ നന്ന്. (2014നു ശേഷം അപ്‌ഡേറ്റ് ചെയ്തില്ലെകില്‍ കൂടി).

പുതിയ പതിപ്പ് ചരിത്ര, സാഹിത്യ, സാംസ്കാരിക വിദ്യാര്‍തഥികള്‍ക്കും ഭാഷാ ശാസ്ത്രത്തിലും നരവംശ ശാസ്ത്രത്തിലും ഗവേഷണംനടത്തുന്നവര്‍ക്കും വിലപ്പെട്ട രത്‌നങ്ങളുടെയും കലവറയാണ്. നിരവധി ജനനായകര്‍ ജീവിച്ച ഒരു കുടുംബത്തിന്റെ ചരിത്രം ജനകീയ വളര്‍ച്ചയുടെ ചരിത്രം കൂടിയാണ്. അത് പൊതുസ്വത്ത് തന്നെ. ഒരു പേപ്പര്‍ബാക്ക് എഡിഷന്‍ ഇറക്കിയാല്‍ നന്നായി ചെലവാകാന്‍  സാധ്യത ഉണ്ട്. അതിനു മുമ്പ്  ഭാഷയറിയാവുന്ന ഒരാളെക്കൊണ്ട് എഡിറ്റ് ചെയ്യിച്ച് നല്ലൊരു ഐടി ക്കാരനെ വച്ചു പരിഷ്കരിക്കണം. 

കുടുംബ ചരിത്രത്തില്‍ ദുമ്മിണിയും തൊമ്മിയും പാപ്പനും കൊച്ചുമത്തായിയും തെറതിയും ചെറിച്ചികുട്ടിയും ഈത്തമ്മയും കാലപ്രവാഹത്തില്‍ ആഹാനും റിഷാബും നോയലും നോറയും ഈവയും റിയയും രഹാനയും രോഷ്‌നിയും അദിതിയുമൊക്കെയായി മാറുന്നത് കണ്ടു ആരും വിസ്മയിച്ചു പോകും.

ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ദുമ്മിണി വക്കീലിനു മക്കള്‍ 22, ഗ്രാന്‍ഡ് നീസ് തെറതിക്കു നൂറു വയസ്, ലോകത്തിലെ വലിയ ക്രിസ്ത്യന്‍ കുടുംബമെന്നു ലണ്ടന്‍ ടൈംസ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
Join WhatsApp News
Joseph Padannamakkel 2019-11-24 06:24:54
കരിപ്പാപ്പറമ്പ് കുടുംബചരിത്രത്തെ ആധാരമാക്കി ഒരു ലേഖനം എഴുതിയ കുര്യൻ പാമ്പാടിയെ അഭിനന്ദിക്കുന്നു. പഴയകാലത്ത് കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും വലിയ ധനിക കുടുംബമായിരുന്നു ഇവരുടേത്. ലേഖകൻ ഈ കുടുംബത്തെപ്പറ്റി വിശദമായി പഠിച്ചിട്ടുണ്ട്. വളരെ വ്യക്തമായി അവരുടെ  പൂർവിക ചരിത്രം പരാമർശിച്ചിട്ടുമുണ്ട്. 'ദുമ്മിനി വക്കീൽ' എന്റെ മുത്തച്ഛന്റെ അയൽവക്കവും വലിയ സുഹൃത്തുമായിരുന്നു. എന്റെ മൂലകുടുംബത്തിൽനിന്നും (അങ്ങേവീട്ടിൽ)പന്ത്രണ്ടാം തലമുറയിൽ പിരിഞ്ഞുപോയവരാണ് കരിപ്പാപ്പാപ്പറമ്പിൽ കുടുംബക്കാർ. 

ദുമ്മിനി വക്കീൽ അന്നാട്ടിലെ വലിയ പരോപകാരിയുമായിരുന്നു. 22 മക്കൾ ഉണ്ടായിട്ടും എന്നും ധീരനായിരുന്ന ദുമ്മിനി വക്കീൽ കരഞ്ഞിട്ടുള്ളത് ബ്രിട്ടീഷ് പട്ടാളത്തിൽ സേവനം ചെയ്തിരുന്ന സ്വന്തം മകൻ ഡോക്ടർ തെയ്യാച്ചൻ ഇറാക്കിൽ വെച്ച് മരിച്ച വാർത്ത അറിഞ്ഞപ്പോഴായിരുന്നുവെന്നും  കേട്ടിട്ടുണ്ട്. എന്റെ വല്യപ്പൻ മരിക്കുന്നവരെ ആ മനുഷ്യനെപ്പറ്റി നല്ലതുമാത്രമേ പറയുമായിരുന്നുള്ളൂ. വ്യക്തമായി ഞാൻ അതെല്ലാം ഓർമ്മിക്കുന്നുമുണ്ട്.     

'തെറതി' ദുമ്മിനി വക്കീലിന്റെ കൊച്ചുമകൾ ആകാൻ സാധ്യതയില്ല. രണ്ടു മക്കളിൽ ഒരു മകളും ഒരു മകനും ഡോക്ടർമാരായി രണ്ടാം ലോകമഹായുദ്ധത്തിൽ സേവനത്തിലായിരിക്കെ മരിച്ചുപോയി. 

സ്വാതന്ത്ര്യം കിട്ടിയ ശേഷം മൂന്നു പേർ മാത്രമേ കരിപ്പാപ്പറമ്പിൽ കുടുംബത്തിൽനിന്നും സാമാജികരായി വന്നതായി അറിവുള്ളൂ. കെ.റ്റി. തോമസും, കെ. ജെ. തോമസും റോസമ്മ പുന്നൂസും. ബാക്കിയുള്ളവർ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പുള്ള ശ്രീമൂലം പ്രജാസഭയിൽ സാമാജികരായിരുന്നു. കമ്മ്യുണിസ്റ്റുകാരനായ P.T.പുന്നൂസ് അറസ്റ്റ് ഭയന്ന് ഒരു കത്തോലിക്കാ പുരോഹിതന്റെ വേഷത്തിൽ സ്വാതന്ത്ര്യ സമരകാലങ്ങളിൽ ഞങ്ങളുടെ വീട്ടിൽ ഒളിച്ചു താമസിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ട്. അക്കാമ്മ ചെറിയാനെ കോൺഗ്രസിലെ അന്നത്തെ രാഷ്ട്രീയക്കാർ സ്ഥാനമാനങ്ങൾ നൽകാതെ ദേശീയ രാഷ്ട്രീയത്തിൽ തഴയുകയായിരുന്നു. 

ശ്രീ ലങ്കയിൽ കരിപ്പാപ്പറമ്പിലെ ഒരാൾ റബർ കൃഷിയെപ്പറ്റി പ്രാവിണ്യം നേടിയ കഥ എന്നെ സംബന്ധിച്ചടത്തോളം താല്പര്യജനകമായിരുന്നു. ശാസ്ത്രീയമായ റബ്ബർകൃഷിയും റബറിന് ലൈൻ അടിച്ച്, കുഴിയെടുത്ത്, റബർ തൈകൾ നടുന്ന വിധവും കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ആ പ്രൊജക്റ്റിൽ എന്റെ വല്യപ്പനും സഹകരിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. 

ദുമ്മിനി വക്കീൽ അറിയപ്പെട്ടിരുന്ന ഒരു പരോപകാരിയായിരുന്നു. 22 മക്കൾക്കും വീതം തിരിച്ചു കഴിഞ്ഞിട്ടും ഓരോരുത്തർക്കും നൂറുകണക്കിന് ഏക്കറുകൾ ഭൂസ്വത്തുക്കളുണ്ടായിരുന്നു. എല്ലാവരും കാഞ്ഞിരപ്പള്ളിയിലെ അറിയപ്പെട്ടിരുന്ന ധനിക കുടുംബമായും പണ്ഡിതർ നിറഞ്ഞ സമൂഹവുമായും കഴിഞ്ഞിരുന്നു.  
Joe Varghese 2019-11-24 05:00:30
Thanks for this article. Very informative. It correlates well with the book that I am reading now. The book by Robin jeffrey is on decline of Nair dominance in Travancore, which corresponds with the emergence of Syrian Christians and their newly attained enterprising spirit in the late 19th century onward. The emergence of plantation sector is a clear example of this.
വിദ്യാധരൻ 2019-11-24 13:55:32
പഴയ തറവാടിൻ മഹിമ ചൊല്ലി 
കഴിയുന്ന കൂട്ടരേ കേട്ടിടുവീൻ.
തരികയില്ലവ നിങ്ങൾക്കാർക്കും 
അരിയും തുണിയും കിടപ്പാടവും.
"എന്റെ ഉപ്പാപ്പക്ക് ആനയുണ്ടേൽ  
എന്റെ കുടുംബത്തിനെന്തു ഗുണം ?"
എല്ലുമുറുകെ നാം പണിതിടുകിൽ 
പല്ലുമുറിയെ നമ്മുക്കു തിന്നാം .
പഴയപ്രതാപവും ചൊല്ലി വീട്ടിൽ 
തൊഴിൽ ചെയ്യാതെ ഇരിക്കുന്നോരെ;
ആകുന്ന കാലത്ത് ജോലി ചെയ്‌താൽ 
ആപത്ത് കാലത്ത് അത് തുണക്കും;
കരുതേണ്ട നിങ്ങടെ മക്കളാരും 
കരുതുമെന്നാരും  കരുതിടേണ്ട
കരുതേണ്ട അതുകൊണ്ടു നിങ്ങളാരും 
കരുതിവയ്‌ക്കേണ്ട ധനമവർക്കുവേണ്ടി 
ഇഷ്ടമുള്ളഹാരം കഴിക്കിടയ്ക്കിടയ്ക്ക് 
ഇഷ്ടമില്ലാത്തതോ ഏതു നേരോം.
ആരോഗ്യമുണ്ടേൽ യാത്ര ച്യ്തിടേണം 
ആരോഗ്യമില്ലേൽ അത് സൂക്ഷിക്കേണം ;
കുലുങ്ങി ചിരിക്കാൻ കഴിയുമെങ്കിൽ 
ഉലയാതെ നോക്കാം ആരോഗ്യത്തെ 
കരിപ്പാപറമ്പും പകലോമറ്റോം ഒന്നും 
പരിഹാരമല്ലൊന്നിനും ഓർത്തിടുക 
നിനക്കുണ്ടേൽ നിനക്കുകൊള്ളാം 
നിനക്കില്ലേൽ നിന്റെ കാര്യം പോക്കാ
പഴയ തറവാടിൻ മഹിമ ചൊല്ലി 
കഴിയുന്ന കൂട്ടരേ കേട്ടിടുവീൻ.
തരികയില്ലവ നിങ്ങൾക്കാർക്കും 
അരിയും തുണിയും കിടപ്പാടവും.



savarnnan 2019-11-24 14:29:29
നമ്പൂതിരി പരാമർശം  കണ്ടില്ല.മറന്നോ, വിട്ടുപോയോ?
Nebu 2019-11-24 23:27:04
https://www.quora.com/What-is-special-about-Kerala-Christians-from-Kanjirappally-so-as-to-call-them-uniquely-as-Kanjirapally-Achayan-Achayathi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക