Image

വായു വലി'ക്കാന്‍ നാം ഇനി വലിയ വില കോടുക്കേണ്ടിവരും (ശ്രീനി)

Published on 18 November, 2019
വായു വലി'ക്കാന്‍ നാം ഇനി വലിയ വില കോടുക്കേണ്ടിവരും (ശ്രീനി)
നമ്മുടെ പ്രാണവായുവാണല്ലോ ഓക്‌സിജന്‍. 2.5 ശതകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ 1.6 ശതകോടി വര്‍ഷങ്ങള്‍ മുന്‍പു വരെയുള്ള കാലഘട്ടമായ പാലിയോപ്രോട്ടെറോസോയിക് യുഗത്തിലാണ് ഓക്‌സിജന്‍ സ്വതന്ത്രരൂപത്തില്‍ ഭൂമിയില്‍ ധാരാളമായി അനുഭവപ്പെട്ടു തുടങ്ങിയത്. പരിണാമത്തിന്റെ ആദ്യഘട്ടങ്ങളിലെ അനേറോബിക് ജീവികളുടെ പ്രവര്‍ത്തനമാണ് ഇതിനു കാരണം. ഇത്തരം ജീവികള്‍ക്ക് നിലനില്‍ക്കാന്‍ ഓക്‌സിജന്‍ ആവശ്യമല്ലെന്നു മാത്രമല്ല, അവ ഓക്‌സിന്‍ പുറന്തള്ളുകയും ചെയ്യുന്നു. അന്നു മുതലുള്ളതും ഇടക്ക് വംശനാശം വന്നതുമായ പലതരം ജീവജാലങ്ങളുടേയും പ്രവര്‍ത്തനമാണ് അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ സുലഭമാവാനുള്ള കാരണം. സസ്യങ്ങളിലെ പ്രകാശസംശ്ലേഷണം ഒരു ഉദാഹരണം. സമുദ്രത്തിലെ ആല്‍ഗകളാണ്, ഭൂമിയിലെ സ്വതന്ത്രരൂപത്തിലുള്ള ഓക്‌സിജന്റെ നാലില്‍ മൂന്നു ഭാഗവും ഉണ്ടാക്കിയിരിക്കുന്നത്. ബാക്കി നാലിലൊന്ന് ഭൗമോപരിതലത്തിലുള്ള വൃക്ഷലതാദികളുടെ പ്രവര്‍ത്തനം മൂലവും.

ഓക്‌സിജന്റെ ചരിത്രമാതാണെങ്കില്‍ ഭൂമിയില്‍ നിന്ന് വെറും അഞ്ച് സെക്കന്റ് സമയത്തേയ്ക്ക് ഓക്‌സ്ജന്‍ നഷ്ടമായാല്‍ എന്താണ് സംഭവിക്കുക..? ശ്വാസം കിട്ടാതെ നമ്മള്‍ മരിച്ചുപോകത്തൊന്നുമില്ല. കാരണം അഞ്ച് സെക്കന്റ് സമയം ശ്വാസം പിടിച്ചു നിര്‍ത്തുകയെന്നത് വലിയ കാര്യമൊന്നുമല്ല. എന്നാല്‍ ഈ അഞ്ച് സെക്കന്റ് കൊണ്ട് ഭൂമിക്കും പ്രകൃതിക്കും അതിഭയാനകമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നറിയുക. അത് എന്തൊക്കെയാണെന്ന് നോക്കാം.

*ഭൂമിയുടെ ഉപരിതലം പലയിടത്തും വിണ്ടുകീറി തകര്‍ന്നിടിഞ്ഞ് അഗാധ ഗര്‍ത്തങ്ങളുണ്ടാകും. കാരണം ഭൗമോപരിതലത്തില്‍ 45 ശതമാനം ഓക്‌സിജന്‍ അടങ്ങിയിട്ടുണ്ട്. *കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച കെട്ടിടങ്ങളും പാലങ്ങളും ഒക്കെ തകര്‍ന്നിടിയും. എന്തെന്നാല്‍ കോണ്‍ക്രീറ്റിനെ ബലവത്താക്കി നിര്‍ത്തുന്ന ആവരണമാണ് ഓക്‌സിജന്‍. *ലോകത്തെ മുഴുവന്‍ ജലവും ഹൈഡ്രജന്‍ ഗ്യാസായി മാറി ഇല്ലാതാവും. കാരണം ഹൈഡ്രജന്റെ രണ്ട് ആറ്റവും ഓക്‌സിജന്റെ ഒരാറ്റവും ചേരുന്നതാണ് ഒ2ഛ അല്ലെങ്കില്‍ വെള്ളം. *ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ ഒഴികെ ലോകത്ത് ഇന്റേണല്‍ കമ്പസ്റ്റ്യന്‍ തത്വം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെല്ലാം നിശ്ചലമാകും. പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും ഞൊടിയിടയില്‍ തകര്‍ന്ന് ഭൂമിയില്‍ പതിക്കും.

*കര്‍ണപുടം പൊട്ടി കേഴ്‌വി ശക്തി നഷ്ടപ്പെടും. കാരണം, പെട്ടെന്നുണ്ടാവുന്ന മര്‍ദവ്യത്യാസം നമ്മുടെ ചെവിക്ക് താങ്ങാന്‍ കഴിയില്ല. *നമുക്ക് സഹിക്കാന്‍ പറ്റാത്ത തീവ്രതയോടെ സൂര്യപ്രകാശം ഭൂമിയിലേയ്‌ക്കെത്തും. മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന അപൂര്‍വ തന്മാത്രാരൂപമായ ഓസോണ്‍ പാളി അപ്രത്യക്ഷമാകുന്നതാണിതിനു കാരണം. *ഭൂമിയില്‍ തീ ഉണ്ടായിരിക്കില്ല. എന്തുകൊണ്ടെന്നാല്‍, ഓക്‌സിജന്റെയും ചില ഗ്യാസുകളുടെയും ഉപോല്‍പ്പന്നമായാണ് അഗ്നിയുണ്ടാകുന്നത്. *ലോഹങ്ങള്‍ ഉരുകി ലാവാപ്രവാഹം പോലെ ഒഴുകും. പകല്‍ സമയത്തും രാത്രിക്ക് തുല്യമായ ഇരുട്ട് പരക്കും. ഭൂമി വരണ്ടുണങ്ങി ഒരു നിര്‍ജീവ ഗോളമായി മാറും.

ഇതാണ് വെറും അഞ്ചേ അഞ്ച് സെക്കന്റ് നേരത്തേക്ക് മാത്രം ഭൂമിയില്‍ ഓക്‌സിജന്‍ ഇല്ലാതെ വന്നാലുള്ള ഭീകര അവസ്ഥ. അപ്പോള്‍ ഓക്‌സിജന്റെ വിലയെന്താണെന്ന് മനസിലായില്ലേ. സത്യത്തില്‍ വാര്‍ത്ത മറ്റൊന്നാണ്. ഒരുകാലത്ത് മിനറല്‍ വാട്ടര്‍ വില്‍പ്പനയ്‌ക്കെത്തിയപ്പോള്‍ അതു ക്ലച്ച് പിടിക്കില്ലെന്ന് നാം പരിഹസിച്ചിരുന്നു. എന്നാല്‍, നല്ലതായാലും ചീത്തയായാലും കുപ്പിവെള്ളമില്ലാത്ത നഗര ജീവിതം ചിന്തിക്കാനാവാത്ത നിലയിലെത്തിക്കഴിഞ്ഞു. പല ബ്രാന്‍ഡുകളിലുള്ള കുപ്പിവെള്ള വില്‍പ്പന ഇന്ന് കോടികളുടെ ബിസിനസായി മാറിയിരിക്കുന്നു. ഇനി ശ്വസിക്കാന്‍ പ്രാണവായുവും പണം കൊടുത്ത് മേടിക്കണെമെന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നത്.

വരാന്‍ പോകുന്നത് ഓക്‌സിജന്‍ ബാറുകളുടെ കാലമാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബാറുകള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ട്. ഇത് ഇതിശയോക്തിയല്ല. ഡല്‍ഹിതന്നെയാണ് ഇക്കാര്യത്തില്‍ രാജ്യത്തെ മറ്റു പ്രദേശങ്ങളെക്കാള്‍ കുതിച്ചുകൊണ്ടിരിക്കുന്നതും. ഓക്‌സിജന്‍ കമ്പോളം അതിന്റെ വലിയ വിപണന സാധ്യത കണ്ടെത്തിക്കഴിഞ്ഞു. ഓക്‌സിജന്‍ ബാറുകളും കൂണുകള്‍പോലെ പൊട്ടിമുളയ്ക്കാന്‍ വലിയ കാലതാമസമൊന്നും വേണ്ട. ഡല്‍ഹി സാകേതിലെ സെലക്ട് സിറ്റി മാളിലുള്ള "ഓക്‌സി പ്യൂര്‍' ആണ് ശുദ്ധമായ ഓക്‌സിജന്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.

ശുദ്ധ വായുവിനായി പിടയുന്ന ഡല്‍ഹിയില്‍, ഓക്‌സിജന്‍ ബാര്‍ വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. മലിനീകരണ തോത് കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ശുദ്ധമായ വായുവാണ് ബാര്‍ നല്‍കുന്നതെന്നും സന്ദര്‍ശകര്‍ വ്യക്തമാക്കി. ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാകുന്നത്. 15 മിനിറ്റ് നീണ്ട സെഷന്‍ 299 രൂപ മുതല്‍ 499 വരെയുള്ള നിരക്കില്‍ ലഭ്യമാണെന്ന് കേള്‍ക്കുമ്പോള്‍ അമ്പരന്നിട്ട് കാര്യമില്ല. തലസ്ഥാന നഗരിയെ മലിനീകരണം മൂടിയപ്പോള്‍ ഇതിന്റെ വില തിരിച്ചറിയുകയായിരുന്നു ഡല്‍ഹി നിവാസികള്‍. ഉറക്ക കുറവ്, ക്ഷീണം, ഡിപ്രെഷന്‍ എന്നിവ വര്‍ധിച്ചതോടെയാണ് ഓക്‌സിജന്‍ ബാറിന്റെ പ്രാധാന്യം ഡല്‍ഹിക്കാര്‍ തിരിച്ചറിഞ്ഞത്.

ഡല്‍ഹിയില്‍ മലിനീകരണ തോത് വര്‍ധിക്കുകയും സ്കൂളുകള്‍ വരെ അടയ്ക്കുകയും ചെയ്തതോടെ ശുദ്ധവായുവിനായി ഡല്‍ഹി നിവാസികള്‍ നെട്ടോട്ടമോടുകയാണ്. തന്റെ സംരംഭം ഇപ്പോള്‍ ലാഭകരമായിട്ടാണ് പോകുന്നതെന്ന് ആര്യവീര്‍ പറയുന്നു. ലോസ് ആഞ്ജലസില്‍ നിന്ന് 2015ലാണ് ഈ ആശയം തനിക്ക് ലഭിച്ചതെന്നും ഇത് ക്ലിക്കാവുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇന്ത്യയില്‍ ആരംഭിച്ചതെന്നും ആര്യവീര്‍ പറയുന്നു. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഓക്‌സിജന്‍ ബാറിന്റെ ശാഖ തുടങ്ങിയിരിക്കുകയാണ് ആര്യവീര്‍. പലയിടത്ത് നിന്നും ശാഖ തുടങ്ങാനായി ഓഫര്‍ വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കുഴല്‍ വഴി മൂക്കിലേക്ക് ശുദ്ധീകരിച്ച ഓക്‌സിജന്‍ വിവിധ ഗന്ധത്തില്‍ എത്തിക്കുന്നതാണ് ഓക്‌സിജന്‍ ബാര്‍ വഴി ചെയ്യുന്നത്.

ആദ്യമായാണ് ശുദ്ധവായിനായി ഒരു സ്ഥാപനം ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്ന് ഓപ്പറേറ്ററായ അജയ് ജോണ്‍സണ്‍ പറയുന്നു. നിലവില്‍ വായു മലിനീകരണ തോത് വളരെ ഉയര്‍ന്ന നിലയിലാണ്. ഞങ്ങളുടെ ഉത്പന്നം ഇതില്‍ നിന്ന് ആശ്വാസം നല്‍കുന്നതാണ്. ഒരു ദിവസം 10 മുതല്‍ 15 വരെ ആളുകള്‍ എത്തും. എവിടെയും കൊണ്ടുപോകാമെന്ന രീതിയില്‍ ക്യാനുകളിലും ഓക്‌സിജന്‍ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, അപകടകരമായ നിലയില്‍ ഡല്‍ഹിയിലെ വായു മലിനീകരണം തുടരുകയാണ്. കഴിഞ്ഞ ദിവസം വായു ഗുണനിലവാര തോത് 472 പിന്നിട്ടു. നഗരത്തിലെ വായു മലിനീകരണ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. നവംബര്‍ ആറിന് ശക്തമായ കാറ്റിനെ തുടര്‍ന്ന് വായു ഗുണനിലവാര തോത് താഴുന്നുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അപകടകരമായ നിലയിലേക്ക് മലിനീകരണം ഉയര്‍ന്നിരിക്കുന്നത്.

വായു ഗുണനിലവാര തോത് 0-50 ഇടിയിലാണെങ്കില്‍ "നല്ലത്', 51-100 വരെ "തൃപ്തികരം', 101-200 വരെ "മിതമായ അവസ്ഥ' 201-300 "മോശം', 301-400 "വളരെ മോശം', 401-500 "അസഹനീയം', 500 ന് മുകളില്‍ "വളരെ അസഹനീയം' എന്നിങ്ങനെയാണ് മലിനീകരണം അളക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ പരിണതഫലങ്ങളായ അലര്‍ജിയും ശ്വാസകോശ രോഗങ്ങളും ഉള്ളവര്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നതും ശ്രദ്ധേയമാണ്. മുന്‍കരുതല്‍ പ്രഖ്യാപനങ്ങളില്‍ മാത്രംപേരാ. ജീവിതശൈലിയിലും വികസന സങ്കല്പങ്ങളിലും തിരുത്തലുകള്‍ ഉണ്ടായാലേ പ്രത്യാശയ്ക്ക് വകയുള്ളൂ. മറ്റെന്തൊക്കെ ഉണ്ടായാലും ശുദ്ധവായുവും ശുദ്ധജലവും ഇല്ലെങ്കില്‍ ആര്‍ക്കും അതിജീവിക്കാനാവില്ല.

Join WhatsApp News
വെള്ളാശേരി ജോസഫ് 2019-11-19 04:16:33
രാജ്യ തലസ്ഥാനത്തിലെ വായുവിനെ കുറിച്ചോർത്ത് യോഗ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ എന്തേ ആശങ്കപ്പെടാത്തത്? പ്രാണായാമത്തിലൂടെ മലിനമായ വായു മുഴുവൻ വലിച്ചു കയറ്റിയാൽ ശ്വാസകോശ പ്രശ്നങ്ങൾ കൂട്ടുകയല്ലാതെ കുറയത്തില്ല എന്നുള്ളത് യോഗയെ കുറിച്ച് ഒരു മിനിമം ധാരണയുള്ളവർക്കൊക്കെ അറിയാവുന്ന കാര്യമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക