Image

നി​കു​തി​വെ​ട്ടി​പ്പ്: കോ​ണ്‍​ഗ്ര​സ് നേ​താ​വ്‌ ജി. ​പ​ര​മേ​ശ്വ​ര​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു

Published on 15 October, 2019
നി​കു​തി​വെ​ട്ടി​പ്പ്: കോ​ണ്‍​ഗ്ര​സ് നേ​താ​വ്‌ ജി. ​പ​ര​മേ​ശ്വ​ര​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ജി. ​പ​ര​മേ​ശ്വ​ര​യെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ചോ​ദ്യം ചെ​യ്യു​ന്നു. പ​ര​മേ​ശ്വ​ര ചെ​യ​ര്‍​മാ​നാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ല്‍ തി​രി​മ​റി ന​ട​ത്തി 100 കോ​ടി രൂ​പ വാ​ങ്ങി​യെ​ന്ന സൂ​ച​ന​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നി​കു​തി​വെ​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ പ​ര​മേ​ശ്വ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ റെ​യ്ഡ് ന​ട​ന്നി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ അ​ട​ക്കം 30 ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. 4.25 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു പി​ന്നാ​ലെ പ​ര​മേ​ശ്വ​ര​യു​ടെ സ​ഹാ​യി ര​മേ​ഷി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ര​മേ​ശി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ര​മേ​ശ്വ​ര​യു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ണ്ടും റെ​യ്ഡ് ന​ട​ത്തി. ജൂ​ലൈ​യി​ല്‍ അ​വി​ശ്വാ​സ​ത്തി​ല്‍ പു​റ​ത്താ​ക്ക​പ്പെ​ട്ട എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​രി​ല്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു പ​ര​മേ​ശ്വ​ര.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക