Image

മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് എത്തിയ കേന്ദ്രമന്ത്രിക്ക് നേരെ മഷി എറിഞ്ഞ് യുവാക്കള്‍;

Published on 15 October, 2019
മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് എത്തിയ കേന്ദ്രമന്ത്രിക്ക് നേരെ മഷി എറിഞ്ഞ് യുവാക്കള്‍;

പട്ന: കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിന് ചൗബേയ്ക്ക് നേരെ മഷിയെറിഞ്ഞ് യുവാക്കളുടെ പ്രതിഷേധം. പട്ന മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു മഷിയെറിഞ്ഞ് പ്രതിഷേധിച്ചത്. പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്ന് ആരോപിച്ചാണ് മന്ത്രിക്ക് നേരെ മഷിയെറിഞ്ഞത്.


ബിഹാറിലെ ബക്സര്‍ മണ്ഡലത്തെയാണ് ചൗബേ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. ആശുപത്രിയില്‍നിന്ന് മന്ത്രിയുടെ വാഹനത്തിലേക്ക് കയറാന്‍ ഒരുങ്ങുമ്ബോഴായിരുന്നു മന്ത്രിക്ക് നേരെ മഷിയെറിഞ്ഞത്. രണ്ട് യുവാക്കള്‍ ആണ് മഷി എറിഞ്ഞത്. മഷി എറിഞ്ഞ ശേഷം ഇരുവരും രക്ഷപ്പെടുകയും ചെയ്തു. മന്ത്രി എത്തിയ കാറിനും ഇവര്‍ മഷി ഒഴിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക