Image

ഹൃദയാഘാതം ഏറ്റവും കൂടുതല്‍ കേരളത്തില്‍

Published on 15 October, 2019
ഹൃദയാഘാതം ഏറ്റവും കൂടുതല്‍ കേരളത്തില്‍
കോഴിക്കോട്: ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദയാഘാതം ഇന്ത്യയിലാണ് സംഭവിക്കുന്നതെന്നും അതില്‍ കേരളമാണ് ഏറ്റവും മുന്നിലെന്നും അമേരിക്കന്‍ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഈനാസ് എ. ഈനാസ്. നാലില്‍ ഒരു ഇന്ത്യക്കാരന് ഹൃദയാഘാതം വരുന്നുണ്ട്. ജനിതക പ്രശ്‌നങ്ങളും ഉയര്‍ന്ന കൊളസ്‌ട്രോളും ഇതിന് ആക്കം കൂട്ടുന്നു.

നാലില്‍ ഒരു ഇന്ത്യക്കാരനില്‍ ലിപോപ്രോട്ടീന്‍ (എ) എന്ന ഘടകം ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നു. അത് ഹൃദയാഘാതത്തിന് വഴിവെക്കും. ഈ ജനിതക പ്രശ്‌നത്തെ കുറിച്ച് കഴിഞ്ഞമാസം ഇന്ത്യ ഹാര്‍ട്ട് ജേണലില്‍ താന്‍ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡോ. ഈനാസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഹൃദയാഘാതത്തെ നേരിടാന്‍ നമുക്ക് ചെയ്യാനുള്ളത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ജീവിതശൈലില്‍ മാറ്റം വരുത്തുകയുമാണ്. അതിനായി ഏഴ് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പുകവലിക്കരുത്, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണരീതി സൂക്ഷിക്കുക, അമിതവണ്ണം നിയന്ത്രിക്കുക, രക്തത്തില്‍ പഞ്ചസാരയുടെ അളവ് 100ല്‍ താഴെയായി സൂക്ഷിക്കുക, രക്തസമ്മര്‍ദം 120ല്‍ താഴെയായിരിക്കണം, രക്തത്തിലെ കൊഴുപ്പ് 100ല്‍ താഴെ എത്തിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. ഹൃദയാഘാതം വരാനുള്ള സാധ്യത കണ്ടെത്താന്‍ സാധിക്കും. രോഗസാധ്യതകള്‍ മനസ്സിലാക്കി ഓരോരുത്തരും ചികിത്സ നടത്തണമെന്നും ഡോക്ടര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക