Image

നഷ്ടപരിഹാരശിപാര്‍ശയില്‍ സന്തോഷമുണ്ട്‌; ഗൂഡാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നും നമ്പി നാരായണന്‍

Published on 15 October, 2019
നഷ്ടപരിഹാരശിപാര്‍ശയില്‍ സന്തോഷമുണ്ട്‌; ഗൂഡാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നും നമ്പി നാരായണന്‍
ഐ.എസ്‌.ആര്‍.ഒ ചാരക്കേസില്‍ 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ശുപാര്‍ശയില്‍ സന്തോഷമുണ്ടെന്ന്‌ നമ്പി നാരായണന്‍. ഗൂഡാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. 

നഷ്ടപരിഹാരതുക കുറ്റക്കാരില്‍ നിന്ന്‌ ഈടാക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നിരപരാധി എന്ന്‌ കണ്ടെത്തിയ നമ്പി നാരാണയന്‌ നഷ്ടപരിഹാരമായി സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ നേരത്തെ തന്നെ സര്‍ക്കാര്‍ കൈമാറിയിരുന്നു. 

എന്നാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ നമ്പി നാരായണന്‍ 20 വര്‍ഷം മുമ്പ്‌ നല്‍കിയ കേസിലാണ്‌ നിലവില്‍ അനുരഞ്‌ജന നീക്കം.

മധ്യസ്ഥതതയ്‌ക്ക്‌ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മുന്‍ ചീഫ്‌ സെക്രട്ടറി കെ ജയകുമാര്‍ 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന്‌ ശുപാള്‍ശ നല്‍കിയിരുന്നു. അര്‍ഹമായ നഷ്ടപരിഹാരം കിട്ടുന്നതില്‍ ഇനിയെങ്കിലും കാലതാമസം ഒഴിവാക്കണമെന്നാണ്‌ നമ്പി നാരായണന്‍ പറയുന്നത്‌.

തിരുവനന്തപുരം സബ്‌കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തീര്‍പ്പുണ്ടാകാന്‍ ഇനിയും സമയമെടുക്കും. ചാരക്കേസ്‌ മൂലം നമ്പി നാരായണനും രാജ്യത്തിനും വിലമതിക്കാനാകാത്ത നഷ്ടമുണ്ടായെന്ന്‌ ജയകുമാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതു. 

ഇത്രയും കാലം നീതി വൈകിയതും കൂടി കണക്കിലെടുത്താണ്‌ നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക