Image

റീന നൈനാന്‍ മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എറ്റു വാങ്ങി; ബേസില്‍ ജോണിനെ ആദരിച്ചു

Published on 13 October, 2019
റീന നൈനാന്‍ മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എറ്റു വാങ്ങി; ബേസില്‍ ജോണിനെ ആദരിച്ചു
ന്യൂജേഴ്‌സി: ന്യു യോര്‍ക്ക് സിറ്റിയില്‍സി.ബി.എസ് ന്യൂസ്, സി.ബയോ.എസ്. വീക്കെന്‍ഡ് ന്യൂസിന്റെ സാറ്റര്‍ഡേ എഡിഷന്‍ എന്നിവയുടേ ആങ്കറായ റീന നൈനാന്‍ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച മുഖ്യാധാര മാധ്യമപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങി.

ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനുമായുള്ള അഭിമുഖം മൂലം മൂലം പ്രസ് ക്ലബ് കണ്‍ വന്‍ഷനില്‍ വൈകിയാണ് അവര്‍ക്ക് എത്താന്‍ കഴിഞ്ഞത്. അപ്പോഴേക്കും മന്ത്രി കെ.ടി. ജലീല്‍ മടങ്ങിയതിനാല്‍ മനോരമ ടിവി ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് അവാര്‍ഡ് സമ്മാനിച്ചു.

നേരത്തെ വിര്‍ജിനിയയിലെ റിച്ച്മണ്ടില്‍ എബിസിയുടെ ഭാഗമായ ന്യൂസ് 8 റിപ്പോര്‍ട്ടറും ആങ്കറുമായ ബേസില്‍ ജോണിനെയും ഫലകം നല്കി പ്രസ് ക്ലബ് ആദരിച്ചു. പ്രസിഡന്റ് മധു കൊട്ടാരക്കര ഫലകം സമ്മാനിച്ചു. ന്യു റോഷല്‍, ന്യു യോര്‍ക്ക് സ്വദേശിയാണ് ബേസില്‍ ജോണ്‍. (അദ്ധേഹം നയിച്ച ശ്രദ്ധേയമായ സെഷന്റെ റിപ്പോര്‍ട്ട് പിന്നാലെ)

റീന നൈനാന്‍ എത്തിയപ്പോള്‍ കലാപരിപാടികള്‍ നടക്കുകയാണ്. അവരോടൊപ്പം ചുവട് വച്ച ശേഷമാണ് അവര്‍ വേദിയിലെത്തിയത്.

മലയാളി സമൂഹത്തില്‍ നിന്നുള്ള ഈ ആദരവില്‍ അത്യന്തം സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.

ചെറിയ പ്രായത്തില്‍ തന്നെ മാധ്യമ മേഖലയിലേയ്ക്ക് വന്ന റീനാ നൈനാന്‍ ഫോക്സ് ന്യൂസിനു വേണ്ടി ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്തിരുന്നത് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.

ഡോക്ടര്‍ ക്യഷ്ണ കിഷോര്‍ ചെയര്‍മാനായുള്ള ജൂറിയില്‍ ജോര്‍ജ് ചെറായില്‍, ജോണ്‍ ഡബ്ലു വര്‍ഗ്ഗീസ് എന്നിവരാരുന്നു അംഗങ്ങള്‍.

റീന നൈനാന്‍ ഇവിടെ ജനിച്ച് വളര്‍ന്ന മലയാളികള്‍ക്കെല്ലാം അഭിമാനമാണെന്ന് ഡോ കൃഷ്ണ കിഷോര്‍ പറഞ്ഞു.

പ്രസിഡന്റ് ക്ലിന്റ്ന്റെ ഇംപീച്ച്മെന്റ് സമയത്ത് സി.എന്‍ എന്‍ ന്യൂസിന് വേണ്ടി ചെയ്ത 'ഇന്‍ സൈഡ് പൊളിറ്റിക്സ്' എന്ന പരമ്പര റീനയുടെ കരിയറിനെ വളരെയധികം ഉയര്‍ത്തുകയുണ്ടായി. വാഷിങ്ങ്ടണ്‍ പോസ്റ്റിലും ബ്ലൂംബര്‍ഗ് ന്യൂസിലും റീന ജോലി ചെയ്തിട്ടുണ്ട്.

ഫോക്സ് ന്യൂസ് റീനയെ അവര്‍ ബാഗ്ദാദിലെക്ക് അയച്ചു. റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന ഹോട്ടല്‍ അല്‍ ഖൈദ ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നു. എന്നാല്‍ റീന തലനാരിഴയ്ക്ക് രക്ഷപെട്ട വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എ.ബി.സി യുടെ 'അമേരിക്ക ദിസ് മോര്‍ണിങ്ങ്' റീനയെ അമേരിക്കകാരുടെ പ്രിയങ്കരിയാക്കി മാറ്റി.

ഭര്‍ത്താവ് കെവിന്‍ പെരൈനൊയോടും മക്കള്‍ ജാക്ക്, കെയ്റ്റ് എന്നിവരോടോപ്പം കണക്ടികറ്റില്‍ താമസിക്കുന്നു.

മികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങി 

അമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി

റീന നൈനാന്‍ മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എറ്റു വാങ്ങി; ബേസില്‍ ജോണിനെ ആദരിച്ചു

നന്മയുടെ ഉന്നത വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ് ഉല്‍ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു

അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിനു ലഭ്യമാക്കാന്‍ നടപടി: മന്ത്രി കെ. ടി. ജലീല്‍

മാധ്യമങ്ങള്‍ക്ക് കേരളത്തിലും കിട്ടുന്നത് കുമ്പിളില്‍ തന്നെ: വേണു ബാലക്രുഷണന്‍

എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി 'ബല്ലാത്ത പഹയന്‍'

സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണന്‍

ആഗോള മാധ്യമ സമൂഹം ഒന്നിക്കേണ്ട സമയമായി: മാധവന്‍ ബി നായര്‍ (ഫൊക്കാന പ്രസിഡന്റ് )

മാധ്യമ പ്രവര്‍ത്തനത്തിനു ഇരുതല വാളിന്റെ മൂര്‍ച്ച, അത് സൂക്ഷിച്ചുപയോഗിക്കണം: മന്ത്രി കെ.ടി. ജലീല്‍

വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍

പുറത്തു നിന്നുള്ളവരെത്തുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറും: മന്ത്രി ജലീല്‍

സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്

മഹനീയമായ മാധ്യമ സൗഹൃദ സംഗമത്തിലേക്കു സ്വാഗതം

ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനു ഫൊക്കാനയുടെ ആശംസകള്‍

റീന നൈനാന്‍ മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എറ്റു വാങ്ങി; ബേസില്‍ ജോണിനെ ആദരിച്ചു
ബേസില്‍ ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക